ബൊറൂസിയ ഡോർട്മുണ്ട് ടീമിനുനേരെ ബോംബാക്രമണം
text_fieldsബർലിൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരത്തിനായി പുറപ്പെട്ട ജർമൻ ഫുട്ബാൾ ടീം ബൊറൂസിയ ഡോർട്മുണ്ട് താരങ്ങൾ സഞ്ചരിച്ച ബസിനുനേരെ ബോംബാക്രമണം. ടീം അംഗവും സ്പാനിഷ് രാജ്യാന്തര താരവുമായ മാർക് ബത്രക്ക് കൈക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് മോണേകായുമായി നടക്കേണ്ട മത്സരം മാറ്റിവെച്ചു. മത്സരം ഇന്ന് നടക്കും.
ബുധനാഴ്ച അർധരാത്രിയോടെ ജർമൻ നഗരമായ ഡോർട്മുണ്ടിൽ നടക്കേണ്ട മത്സരത്തിനായി ഹോട്ടലിൽനിന്ന് ഇറങ്ങിയ ടീമിനുനേരെയാണ് നഗരത്തിനു പുറത്ത് േഹാച്ച്സ്റ്റണിൽ ആക്രമണമുണ്ടായത്. തുടർച്ചയായ മൂന്നു സ്ഫോടനങ്ങളെ തുടർന്ന് വാഹനത്തിെൻറ ഗ്ലാസുകൾ തകർന്നു. പരിക്കേറ്റ മാർക് ബത്രെയ ആശുപത്രിയിലേക്ക് മാറ്റി. മറ്റു താരങ്ങൾ സുരക്ഷിതരാണ്. സ്റ്റേഡിയത്തിനകത്തോ പുറത്തോ അപായസൂചനകളില്ലെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. സ്ഫോടനത്തിനു പിന്നിൽ ആരെന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.