ഗുഹയിലകപ്പെട്ട തായ് കുട്ടികൾക്ക് അർജൻറീനൻ ക്ലബ് റിവർേപ്ലറ്റിനെതിരെ സമനില
text_fieldsബ്വേനസ് എയ്റിസ്: മരണം മുന്നിൽ കണ്ട 18 ദിവസങ്ങൾക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന 12 പേർക്ക് ഇത് കളിച്ചുതീർക്കാനുള്ള ജന്മമാണ്. ലോകത്തെ മുൾമുനയിൽ നിർത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ തായ് ഗുഹയിൽനിന്ന് അത്ഭുതകരമായി പുറത്തുവന്ന ഫുട്ബാൾ കോച്ചും കുട്ടികളും പന്തുമായി ലോകംചുറ്റുകയാണിപ്പോൾ. മരണത്തെയും തോൽപിച്ച് തിരിച്ചെത്തിയ അവർ ആരോഗ്യം വീണ്ടെടുത്ത് പന്തുമായിറങ്ങിയപ്പോൾ ലോകമെങ്ങുനിന്നും ക്ഷണവുമെത്തി.
കാൽപന്തിെൻറ മണ്ണായ അർജൻറീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിന് അതിഥികളായാണ് ൈവൽഡ് ബോർസ് എന്ന ഇൗ ‘ഗുഹാ സംഘം’ എത്തിയത്. ബ്വേനസ് എയ്റിസിൽ വിശിഷ്ടാതിഥികളായി വിമാനമിറങ്ങിയ സംഘത്തെ സൂപ്പർ ക്ലബ് റിവർേപ്ലറ്റ് തങ്ങളുടെ അതിഥികളാക്കി. റിവർേപ്ലറ്റ് യൂത്ത് ടീമിനെതിരെ സൗഹൃദ മത്സരത്തിൽ പന്തും തട്ടി. കരുത്തുറ്റ ടീമിനെതിരെ കളത്തിലിറങ്ങിയപ്പോൾ അവർ ഗുഹയിലകപ്പെട്ട നാളിലെ പോരാട്ടവീര്യവും പുറത്തെടുത്തു.
മത്സരം 3-3ന് സമനിലയിൽ. 1978ൽ അർജൻറീന ലോകകപ്പ് ജേതാക്കളായ എസ്റ്റേഡിയോ മോണുമെൻറൽ മൈതാനത്തായിരുന്നു മത്സരം. റിവർപ്ലേറ്റ് പ്രസിഡൻറ് റൊഡേൾേഫാ ഡിയോനോഫ്രായോ കുട്ടികളെ മത്സരശേഷം ആദരിക്കുകയും ചെയ്തു. റഷ്യയിൽ ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്നതിനിടയിലാണ് 12 കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.