ബ്രസീൽ ഇതിഹാസ താരം റൊണാൾഡീഞ്ഞോ ഫുട്ബാളിൽ നിന്നും വിരമിച്ചു
text_fieldsസാവോപോളോ: റൊണാൾഡീന്യോ, ഇൗ പേരു കേൾക്കുേമ്പാൾതന്നെ ഫുട്ബാൾ ആരാധകരുടെ ഒാർമകൾ വർഷങ്ങൾ പിറകോട്ടു പോകും. 2002 ലോകകപ്പിെൻറ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം. മൈതാനത്ത് ലോകകപ്പ് ഫേവറിറ്റുകളായ ബ്രസീലും എതിരാളികളായി ഇംഗ്ലണ്ടും. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ നിൽക്കവെ, വിജയഗോളും പ്രതീക്ഷിച്ച് ഇരു രാജ്യത്തിെൻറയും ആരാധകർ പ്രാർഥനയോടെയുണ്ടായിരുന്നു.
മൈതാനത്തിെൻറ മധ്യവരക്ക് അരികെ ബ്രസീലിനു ലഭിച്ച ഫ്രീകിക്ക് എടുക്കാൻ റൊണാൾഡീന്യോ എത്തുേമ്പാൾ, മുന്നോട്ട് നീളത്തിലുള്ള പാസും പ്രതീക്ഷിച്ചിരിക്കുന്നവരെ അത്ഭുതപ്പെടുത്തി ഒരു കിക്ക് പറന്നു. നെടുനീളൻ കിക്ക് ഇംഗ്ലണ്ട് ഗോൾമുഖത്തെത്തി കരിയില വീഴും പോലെ വലയിൽ പറന്നിറങ്ങുമ്പോൾ സ്റ്റേഡിയം മുഴുവൻ നിശ്ശബ്ദരായി. ഇനിയും ഫുട്ബാൾ ലോകത്തിന് വിശ്വസിക്കാനാവാത്ത ആ കരിയില കിക്ക് മാന്ത്രികെൻറ ഫുട്ബാൾ ജീവിതം ചരിത്രം എന്നും മറക്കാതെ ഒാർക്കും.
രണ്ടു പതിറ്റാണ്ടിലേറെ കുമ്മായവരക്കുള്ളിൽ പന്തുകൊണ്ട് മായാജാലം തീർത്ത് റൊണാൾഡീന്യോ കളംവിടുേമ്പാൾ ഫുട്ബാൾ ലോകത്തിന് ഒാർക്കാൻ ഏറെയുണ്ട്. 1998ൽ ബ്രസീൽ ക്ലബ് ഗ്രീമിയോയിൽ തുടങ്ങി. പി.എസ്.ജി, ബാഴ്സലോണ, എ.സി മിലാൻ തുടങ്ങി യൂറോപ്പിൽ പ്രതാപവും പെരുമയും ഏറെയുള്ള ക്ലബുകളിലും റൊണാൾഡീന്യോ കഴിവു തെളിയിച്ചു. ബ്രസീലിനായി രണ്ട് ലോകകപ്പ് കളിച്ച ഈ ഇതിഹാസതാരം, 2002-ല്‍ ലോകകിരീടം മഞ്ഞപ്പടക്ക് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ബ്രസീല്‍ ദേശീയ ടീമിനായി 97 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡീന്യോ 33 ഗോളുകള്‍ നേടിയിട്ടുണ്ട്.
റൊണാള്‍ഡീന്യോയുടെ സഹോദരനും ഏജൻറുമായ റോബര്‍ട്ട ആസിസാണ് ഫുട്ബാളിൽനിന്ന് വിരമിക്കുന്ന കാര്യം അറിയിച്ചത്. റഷ്യൻ ലോകകപ്പിനുശേഷമായിരിക്കും ഔദ്യോഗിക വിടവാങ്ങൽ ചടങ്ങ്. 2018-ല്‍ ഫുട്ബാളില്‍നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞ വര്‍ഷം റൊണാള്‍ഡീന്യോ അറിയിച്ചിരുന്നു. 37-കാരനായ റൊണാള്‍ഡീന്യോ 2015-ല്‍ ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനെന്‍സ് വിട്ടതിനുശേഷം ഒരു ടീമിനായും കളിച്ചിട്ടില്ല. കുറെ നാള് ഫുട്ബാളിെൻറ ചെറുരൂപമായ ഫുട്സാലിലും റൊണാള്‍ഡീന്യോ പന്തുതട്ടിയിരുന്നു. വിരമിക്കലിനുശേഷം ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഫുട്ബാളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് റൊണാള്‍ഡീന്യോ ലക്ഷ്യമിടുന്നതെന്നും സഹോദരന് പറഞ്ഞു. ദീര്‍ഘകാലം റൊണാൾഡീന്യോയുടെ പാര്‍ട്ണര്‍മാരായിരുന്ന നൈക്കി ഈ സംരംഭത്തില്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.