ബ്രസീലിനെ സമനിലയിൽ തളച്ച് കൊളംബിയ
text_fieldsമിയാമി: കൊളംബിയക്കെതിരായ സൗഹൃദ മൽസരത്തിൽ സമനില വഴങ്ങി ബ്രസീൽ. കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മർ ബ്രസീലിനായി മികച്ച പ്രകടനം നടത്തി. ആദ്യ പകുതിയിൽ 2-1ൻെറ ലീഡ് വഴങ്ങിയ ശേഷമാണ് ബ്രസീൽ സമനില പിടിച്ചത്.
20ാം മിനിട്ടിൽ നെയ്മറിൻെറ കോർണർ വലയിലെത്തിച്ച് കാസ്മരോ ബ്രസീലിനായി ആദ്യ ഗോൾ കുറിച്ചു. എന്നാൽ, ബ്രസീലിൻെറ ലീഡിന് അധിക ആയുസ് ഉണ്ടായിരുന്നില്ല. 25ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ കൊളംബിയ സമനില പിടിച്ചു. കളിയുടെ ഒന്നാം പകുതി തീരാൻ 11 മിനിട്ട് മാത്രം മികച്ചൊരു നീക്കത്തിലൂടെ കൊളംബിയ മൽസരത്തിൽ ലീഡ് നേടി.
രണ്ടാം പകുതിയിൽ കൂടുതൽ മികച്ച കളി പുറത്തെടുക്കുന്ന ബ്രസീലിനെയാണ് കണ്ടത്. 58ാം മിനിട്ടിൽ കൊളംബിയൻ പ്രതിരോധം പിളർത്തി കുട്ടീഞ്ഞോ നൽകിയ ലോങ് പാസ് പിഴവുകളില്ലാതെ നെയ്മർ വലയിലെത്തിച്ചു.
മടങ്ങി വരവിൽ തിളങ്ങി നെയ്മർ
മിയാമി: പരിക്കുമാറി കളിക്കളത്തിൽ തിരിച്ചെത്തിയ പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നിരാശപ്പെടുത്തിയില്ല. കൊളംബിയക്കെതിരായ സൗഹൃദമത്സരത്തിൽ ആദ്യ ഗോളിന് വഴിയൊരുക്കുകയും 58ാം മിനിറ്റിൽ വലകുലുക്കുകയും ചെയ്ത നെയ്മർ ബ്രസീലിന് സമനില സമ്മാനിച്ചു. നെയ്മറിെൻറ ട്രാൻസ്ഫർ വാർത്തകൾക്കിടയിൽ അരങ്ങേറിയ സൗഹൃദമത്സരം 2-2ന് സമനിലയിൽ കലാശിച്ചു.
ഖത്തറിനെതിരെ ജൂണിൽ നടന്ന സൗഹൃദ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ താരം രണ്ടുമാസത്തിന് ശേഷമാണ് കളിക്കളത്തിൽ തിരിച്ചെത്തുന്നത്. ഹാമിഷ് റോഡ്രിഗസും റഡമേൽ ഫാൽകോവയുമില്ലാതെ ഇറങ്ങിയ കൊളംബിയക്കായി ലൂയിസ് മുറീൽ (25', 34') ഇരട്ടഗോൾ നേടി. 19ാം മിനിറ്റിൽ കാസ്മിറോയാണ് കാനറികളുടെ ആദ്യ ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.