സൂപ്പർ ക്ലാസികോ; ജിദ്ദയിൽ ബ്രസീലും അർജൻറീനയും നേർക്കുനേർ
text_fieldsജിദ്ദ: ഫുട്ബാൾ പോരാട്ടങ്ങളുടെ കഥയിൽ എന്നും വിശുദ്ധ പദവിയാണ് അർജൻറീനയും ബ്രസീലും തമ്മിലെ മത്സരങ്ങൾക്ക്. ലോകം നെഞ്ചേറ്റിയ കാൽപന്തിന് ആത്മീയ പരിവേഷം നൽകിയവർ. പെലെയും ഗരിഞ്ചയും ഡീഗോ മറഡോണയും ലയണൽ മെസ്സിയുമൊന്നും എണ്ണപ്പെടാതെ ഒരു ഫുട്ബാൾ കഥയും പൂർത്തിയാവില്ല.
കാത്തിരിപ്പുകൾക്കുശേഷം ലാറ്റിനമേരിക്കൻ ഫുട്ബാളിെൻറ രണ്ട് സൗന്ദര്യവാഹകർ കളത്തിലിറങ്ങുേമ്പാൾ ആരാധകരുടെ മനസ്സ് നിറക്കുന്നതും ഇത്തരം ഗൃഹാതുരത്വങ്ങളും കാൽപനിക കഥകളുമാണ്. ലോകഫുട്ബാളിൽ മറ്റേതുടീമുകൾ മാറ്റുരച്ചാലും ലഭിക്കാത്ത സ്വീകാര്യതയാണ് ലാറ്റിനമേരിക്കയിലെ സൂപ്പർ പവറുകൾ കളത്തിലിറങ്ങുേമ്പാൾ. ലോകം കാത്തിരുന്ന മുഹൂർത്തത്തിെൻറ ദിനമാണിന്ന്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലേക്ക് ലോകം കൺപാർക്കുന്നതും നൂറ്റാണ്ടോളം പഴക്കമുള്ള ഇൗ വൈരത്തിെൻറ തുടർച്ചയുമായി.
നെയ്മർ x ഡിബാല
സൗഹൃദമാണെങ്കിലും കാനറികളും അർജൻറീനയും പന്തുതട്ടുേമ്പാൾ സൗഹൃദം കടുകട്ടിയാവും. ജിദ്ദയിലെ കളിയും വ്യത്യസ്തമല്ല. റഷ്യ ലോകകപ്പിൽ അവസാനിപ്പിച്ചിടത്തുനിന്നാണ് ബ്രസീലിെൻറ യാത്ര. കോച്ച് ടിറ്റെയും സൂപ്പർതാരങ്ങളായ നെയ്മർ, ഫിലിപ് കുടീന്യോ, ഗബ്രിയേൽ ജീസസ്, മാഴ്സലോ, കാസ്മിറോ തുടങ്ങിയവരെല്ലാം സൗദിയിലെത്തിയ ടീമിനൊപ്പമുണ്ട്. 2019ൽ തങ്ങൾ ആതിഥേയരാവുന്ന കോപ അമേരിക്ക കിരീടം ലക്ഷ്യമിട്ടുള്ള യാത്രയാണ് ബ്രസീലിനിത്.
എന്നാൽ, തലമുറ കൈമാറ്റത്തിെൻറ പാതയിലാണ് അർജൻറീന. ലയണൽ മെസ്സിയെന്ന സൂപ്പർ താരം ടീമിലില്ല. മെസ്സി മാത്രമല്ല സെർജിയോ അഗ്യൂറോ, ഹിഗ്വെയ്ൻ, ഡി മരിയ തുടങ്ങിയ സീനിയർ താരങ്ങളെല്ലാം ലയണൽ സ്കളോണിയുടെ ടീമിൽനിന്ന് പുറത്തായപ്പോൾ യുവത്വവും പുതുരക്തവുമാണ് അർജൻറീനയുടെ തിളക്കം. പൗലോ ഡിബാല, നികോളസ് ഒടമെൻഡി, ഗോളി സെർജിയോ അഗ്യൂറോ എന്നിവർ മാത്രം പരിചയ സമ്പന്നർ. തിരിച്ചുവിളിച്ച മൗറോ ഇകാർഡിയാണ് മറ്റൊരു താരം. പുതുമുഖങ്ങളായ ലോട്ടറോ മാർടിനസ്, ഡിഗോ സിമിയോണയുടെ മകൻ ജിയോവനി സിമിയോണ, ലിയാൻഡ്രോ പരെഡസ് എന്നിവരും ദേശീയ ടീമിലെത്തിയതിെൻറ അതിശയം മാറാത്തവർ. എഡ്വേഡോ സാൽവിയോ, മാക്സി മെസ, ലിയാൻഡ്രോ പാരെഡാസ് എന്നിവരാണ് മറ്റു താരങ്ങൾ. ലോകകപ്പ് കഴിഞ്ഞശേഷം അർജൻറീനയുടെ നാലാം മത്സരമാണിത്. ഗ്വാട്ടമാലയോടും (3-0) ഇറാഖിനോടും (4-0) ജയിച്ച അർജൻറീന, ഒരു മാസം മുമ്പ് കൊളംബിയക്കെതിരെ (0-0) സമനില വഴങ്ങിയാണ് ബ്രസീലിനെ നേിടാനിറങ്ങുന്നത്.
അതേസമയം, ലോകകപ്പിെൻറ വിജയത്തുടർച്ചയാണ് ബ്രസീലിെൻറ എനർജി. മൂന്ന് സൗഹൃദ മത്സരങ്ങളിലും ഉജ്ജ്വല ജയം. ടിറ്റെക്കു കീഴിൽ ടീമായി മാറിയ കാനറികൾ യു.എസ്.എ (2-0), എൽസാൽവഡോർ (5-0), സൗദി അറേബ്യ (2-0) എന്നിവരെയാണ് ഒരു മാസത്തിനിടെ വീഴ്ത്തിയത്.
ലോകകപ്പിൽ പൗളീന്യോ കളിച്ച പൊസിഷനിൽ പാകമായ താരമായാണ് ബാഴ്സലോണ താരം അർതറിെൻറ വരവ്. സൗദിക്കെതിരെ കുടീന്യോക്ക് പകരമിറങ്ങിയ അർതർ മധ്യനിരയിൽ നന്നായി കളിച്ചു.
നിറംമങ്ങിയ ഫാബിന്യോക്കു പകരം ഡാനിലോയും തിരിച്ചെത്തിയേക്കും. അവസരം കാത്തിരിക്കുന്ന ഫ്രെഡിനെയും എഴുതിത്തള്ളാനാവില്ല. സൗദിക്കെതിരെ മധ്യവരയോട് ചേർന്ന് നിറഞ്ഞു കളിച്ച നെയ്മറിനെ ഇന്ന് കൂടുതൽ സ്വതന്ത്രമാക്കാനാവും ടിറ്റെയുടെ പ്ലാൻ. ഫിലിപ് കുടീന്യോ, ഗബ്രിയേൽ ജീസസ് എന്നിവർ കൂടി ചേരുന്നേതാടെ അർജൻറീന പ്രതിരോധത്തെ ബ്രസീൽ എരിപൊരികൊള്ളിക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.