മെസ്സിയുടെ ഗോളിൽ ബ്രസീലിനെതിരെ അര്‍ജൻറീനക്ക് ജയം
text_fieldsറിയാദ്: സൗദി അറേബ്യ ആതിഥ്യമരുളിയ ‘സൂപ്പർ ക്ലാസികോ’ പോരാട്ടത്തിൽ സൂപ്പറായി അർജൻറീന. കിങ് സൗദ് യൂനിവേഴ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി നേടിയ ഗോൾ മികവിൽ അർജൻറീന ബ്രസീലിനെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി. മൂന്നുമാസത്തെ വിലക്കിനുശേഷം ദേശീയ ടീമിലേക്കുള്ള മടങ്ങി വരവ് മ െസ്സി ആഘോഷമാക്കി.
കോപ അമേരിക്ക ടൂർണമെൻറിൽ കിരീടം ചൂടിയതിന് ശേഷം ആദ്യ ജയം നേടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സൂപ്പർതാരം നെയ്മറും എഡേഴ്സണുമില്ലാതെ ബ്രസീൽ കളത്തിലിറങ്ങിയത്. 10ാം മിനിറ്റിൽതന്നെ മുന്നിലെത്താനുള്ള അവസരം ബ്രസീൽ പാഴാക്കി. മഞ്ഞപ്പടക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസ് പാഴാക്കുകയായിരുന്നു. മിനിറ്റുകൾക്കകം വിധി നിർണയിച്ച ഗോൾ പിറന്നു. 14ാം മിനിറ്റിൽ മെസ്സിയെടുത്ത പെനാൽറ്റി കിക്ക് അലിസൺ തടുത്തിട്ടെങ്കിലും പന്ത് കൈക്കലാക്കാനായില്ല. റീബൗണ്ട് ചെയ്ത് വന്ന പന്ത് മെസ്സി അനായാസം വലയിലാക്കി.
രണ്ട് മാറ്റങ്ങളുമായാണ് ടിറ്റെ ആദ്യ പകുതി കഴിഞ്ഞ് ടീമിനെ കളത്തിലിറക്കിയത്. ലൂകാസ് പാക്വറ്റെക്ക് പകരം ഫിലിപ്പെ കൂട്ടിന്യോയും ആർതറിന് പകരം ഫാബിനോയും കളത്തിലിറങ്ങി. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണം കൂർപ്പിച്ചു. 66ാം മിനിറ്റിൽ മെസ്സിയുടെ ഫ്രീകിക്കും 75ാം മിനിറ്റിൽ പസേലയുടെ മികച്ച ഷോട്ടും അലിസൺ രക്ഷിച്ചു. 80ാം മിനിറ്റിൽ ബോക്സിൽ ലഭിച്ച മികച്ച ക്രോസ് മാർടിനസ് പോസ്റ്റ് ലക്ഷ്യമാക്കി നിറ ഒഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
ഇതിനിടെ കൗമാര താരോദയം റോഡ്രിഗോ അടക്കമുള്ള താരങ്ങളെ ടിെറ്റ പരീക്ഷിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. 66 ശതമാനം സമയവും പന്ത് ൈകവശം വെച്ച ബ്രസീലിന് പക്ഷേ, മത്സരം സ്വന്തമാക്കാനായില്ല. കഴിഞ്ഞ ആറുമത്സരങ്ങളിൽ അർജൻറീന പരാജയമറിയാതെ കുതിക്കുേമ്പാൾ ബ്രസീലിെൻറ വിജയദാരിദ്ര്യം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.