സൗഹൃദ പോരാട്ടത്തിൽ റഷ്യയെ തകർത്ത് ബ്രസീൽ
text_fieldsമോണ്ട വിഡിയോ: റഷ്യൻ ലോകകപ്പിനുള്ള ഒരുക്കത്തിൽ ചുവടുപിഴക്കാതെ ബ്രസീലും ഉറുഗ്വായും. അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ബ്രസീൽ 3-0ത്തിന് ലോകകപ്പ് ആതിഥേയരായ റഷ്യയെ തകർത്തപ്പോൾ ഉറുഗ്വായ് 2-0ത്തിന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ചു.
സൂപ്പർ താരം നെയ്മറില്ലാത്തതോടെ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസിനെ ഏക സ്ട്രൈക്കറാക്കി 4-5-1 ൈശലിയിലാണ് കോച്ച് ടിറ്റെ കാനറിപ്പടയെ ഇറക്കിയത്. മികച്ച താരങ്ങളുണ്ടായിട്ടും ആദ്യ പകുതി റഷ്യൻ ഗോൾമുഖത്ത് കയറിപ്പറ്റാനാവാെത മുന്നേറ്റങ്ങളെല്ലാം മുനയൊടിഞ്ഞു. കുടീന്യോയും പൗളീന്യോയും േചർന്നാണ് ബ്രസീൽ മധ്യനിര നിയന്ത്രിച്ചത്. ആദ്യ പകുതിയിെല ഗോൾരഹിത സമനിലക്കുശേഷം ബ്രസീൽ ഉണർന്നു. ജോ മിറാണ്ട (53), കുടീന്യോ (െപനാൽറ്റി), പൗളീന്യോ എന്നിവരുടെ ഗോളിലാണ് കാനറിപ്പട റഷ്യയെ തകർത്തത്.
ബാഴ്സലോണ സ്ട്രൈക്കർ ലൂയിസ് സുവാരസിെൻറയും പി.എസ്.ജി താരം എഡിൻസൺ കവാനിയുടെയും ഗോളിലാണ് ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ്യുടെ ജയം. പ്രതിരോധം ഭദ്രമാക്കി കളിക്കാനിറങ്ങിയ ചെക്ക് റിപ്പബ്ലിക്കിന് പക്ഷേ, 10ാം മിനിറ്റിൽ പിഴച്ചു. ബോക്സിനുള്ളിലേക്ക് കുതിച്ച ലൂയിസ് സുവാരസിനെ തടയിടാനുള്ള ഗോളി ജിറി പാവ്ലെങ്കയുടെ ശ്രമം അപകടം നിറഞ്ഞ ഫൗളിൽ കലാശിച്ചു. സംശയലേശമന്യെ റഫറി െപനാൽറ്റി പോയൻറിലേക്ക് വിരൽചൂണ്ടി. കിക്കെടുക്കാനെത്തിയ സുവാരസ് അനായാസം പന്ത് വലയിലാക്കുകയും ചെയ്തു.
37ാം മിനിറ്റിൽ വണ്ടർ ഗോളിലൂടെയാണ് കവാനി ഗോൾ നേടിയത്. നഹിഡാൻ നാൻഡസ് ഹെഡറിലൂടെ നൽകിയ പന്ത് ബോക്സിൽനിന്ന് ബൈസിക്കിൾ കിക്കിലൂടെയാണ് താരം ഗോളാക്കി മാറ്റിയത്. അവസരങ്ങൾ ലഭിച്ചെങ്കിലും ലാറ്റിനമേരിക്കൻ സംഘത്തിന് പിന്നീട് പന്ത് എതിർ വലയിലെത്തിക്കാനായില്ല. പാനമക്കെതിരെ പിയോൺ സിസ്റ്റോയുടെ ഏക ഗോളിലാണ് ഡെന്മാർക്കിെൻറ ജയം. മറ്റൊരു മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനെ മാലി 1-1ന് സമനിലയിൽ തളച്ചു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ റയൽ മഡ്രിഡ് താരം ഗാരത് ബെയ്ലിെൻറ ഹാട്രിക് മികവിൽ വെയിൽസ് ചൈനയെ 6-0ത്തിന് തോൽപിച്ചിരുന്നു.
പാനമക്കെതിരെ പിയോൺ സിസ്റ്റോയുടെ ഏക ഗോളിലാണ് ഡെന്മാർക്കിെൻറ ജയം. മറ്റൊരു മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനെ മാലി 1-1ന് സമനിലയിൽ തളച്ചു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ റയൽ മഡ്രിഡ് താരം ഗാരത് ബെയ്ലിെൻറ ഹാട്രിക് മികവിൽ വെയിൽസ് ചൈനയെ 6-0ത്തിന് തോൽപിച്ചിരുന്നു.
ശനിയാഴ്ച വമ്പൻ പോരാട്ടങ്ങൾ
ശനിയാഴ്ച ജർമനിയും സ്പെയിനും കൊമ്പുകോർക്കുേമ്പാൾ അർജൻറീന ഇറ്റലിയെയും ഇംഗ്ലണ്ട് നെതർലൻഡ്സിനെയും പോർചുഗൽ ഇൗജിപ്തിനെയും ഫ്രാൻസ് കൊളംബിയയെയും നേരിടും. പുലർച്ചക്ക് ഇന്ത്യൻ സമയം 1.15നാണ് ഇൗ മത്സരങ്ങൾ. അന്നത്തെ മറ്റു കളികൾ.
മൊേറാക്കോ x സെർബിയ, ആസ്ട്രിയ x സ്ലൊവീനിയ, പോളണ്ട് x നൈജീരിയ, സ്കോട്ലൻഡ് x കോസ്റ്ററീക, പെറു x ക്രൊയേഷ്യ, മെക്സിക്കോ x െഎസ്ലൻഡ്, അർമീനിയ x എസ്തോണിയ, വടക്കൻ അയർലൻഡ് x ദക്ഷിണ കൊറിയ, ജോർജിയ x ലിേത്വനിയ, സ്വീഡൻ x ചിലി, ഇസ്രായേൽ x റുമേനിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.