ബ്രസീലിന് സമനില
text_fieldsസിംഗപ്പൂർ: നെയ്മറുടെ നൂറാമത് രാജ്യാന്തര മത്സരത്തിൽ ബ്രസീലിന് സമനിലക്കുരുക്ക്. ഇരുനിരകളിലും ലിവർപൂൾ താരങ്ങൾ തിളക്കംകാട്ടിയ രാത്രിയിൽ ആഫ്രിക്കൻ കരുത്തരായ സെനഗലാണ് സിംഗപ്പൂർ നാഷനൽ സ്റ്റേഡിയത്തിൽ മഞ്ഞപ്പടയെ 1-1ന് കെട്ടിപ്പൂട്ടിയത്. ഒമ്പതാം മിനിറ്റിൽ ലിവർപൂൾ താരം ഫിർമിന്യോയുടെ ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെതിരെ ക്ലബിലെ സഹതാരം സാദിയോ മാനെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫമാറ ദീദിയുവാണ് സെനഗലിന് തുല്യത നേടിക്കൊടുത്തത്.
നൂറാം മത്സരത്തിൽ വല കുലുക്കാൻ ലഭിച്ച അവസരങ്ങൾ നെയ്മറിന് മുതലെടുക്കാനാകാതെ പോയ കളിയിൽ ഗബ്രിയേൽ ജീസസിെൻറ ത്രൂപാസിൽനിന്നാണ് ഫിർമിന്യോ വല കുലുക്കിയത്. ഇടവേളക്ക് പിരിയാൻ നിമിഷങ്ങൾ ബാക്കിയിരിേക്ക മാനെയെ മാർക്വിഞ്ഞോസ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദീദിയു അനായാസം ലക്ഷ്യത്തിലെത്തിച്ചു. കളി തീരാൻ അഞ്ചുമിനിറ്റ് മാത്രംബാക്കിയിരിക്കേ, മാനെയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിൽ തട്ടിെത്തറിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.