കോപ അമേരിക്ക കിരീടം ബ്രസീലിന്; ഫൈനലിൽ പെറുവിനെ 3-1ന് വീഴ്ത്തി
text_fieldsറിയോ ഡെ ജനീറോ: ഒരു വ്യാഴവട്ടം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിയൻ ഫുട്ബാളിന് കിരീടാനുഗ്രഹം. സ്വന്തം മണ്ണ് വേദിയായ കോപ അമേരിക്ക ചാമ്പ്യൻഷിപ്പിെൻറ കലാശപ്പോരാ ട്ടത്തിൽ പെറുവിനെ 3-1ന് തകർത്താണ് കാനറികൾ 2007നുശേഷം ആദ്യ കോപ കിരീടമണിയുന്നത്. 15ാം മിനിറ്റിൽ എവർടൻ നേടിയ ഗോളിന് വഴിയൊരുക്കുകയും ഇഞ്ചുറി ടൈമിൽ (48) രണ്ടാം ഗോൾ കുറിക ്കുകയും ചെയ്ത്, 70ാം മിനിറ്റിൽ ചുവപ്പുകാർഡുമായി പുറത്തായ ഗബ്രിയേൽ ജീസസ് തന്നെയായ ിരുന്നു കലാശപ്പോരിലെയും കാനറി ഹീറോ. 44ാം മിനിറ്റിൽ സൂപ്പർതാരം പൗലോ ഗരീറോയുടെ പെനാൽറ്റി ഗോളിൽ പെറു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും മാറക്കാനയുടെ തിരുമുറ്റത്ത് ഇരമ്പിയാർത്ത ബ്രസീൽ പത്തുപേരിലേക്കൊതുങ്ങിയിട്ടും അടങ്ങിയില്ല. 90ാം മിനിറ്റിൽ റിച്ചാർലിസണിെൻറ കൂടി പെനാൽറ്റി ഗോളിലൂടെയായിരുന്നു പട്ടിക പൂർത്തിയാക്കിയത്.
ശനിയാഴ്ച അന്തരിച്ച ബ്രസീലിയൻ സംഗീതസമ്രാട്ട് ജോ ഗിൽബർടോക്ക് ആദരാഞ്ജലിയർപ്പിച്ചായിരുന്നു മാറക്കാന ഉണർന്നത്. സെമിയിൽ അർജൻറീനയെ വീഴ്ത്തിയ ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ടിറ്റെ ബ്രസീലിനെ അവതരിപ്പിച്ചത്. 4-2-3-1 ഫോർമേഷനിൽ ജീസസ്-കുടീന്യോ-എവർടൻ-ഫെർമീന്യോ മുന്നേറ്റം. എന്നാൽ, ഗ്രൂപ് റൗണ്ടിൽ കണ്ട പെറുവായിരുന്നില്ല ഫൈനലിൽ. ഗരീറോക്കു കീഴിൽ വേണ്ടുവോളം ആക്രമണോത്സുകതയും ലൂയിസ് അബ്രാമിെൻറ പ്രതിരോധമികവും. കുടീന്യോ-എവർടൻ കൂട്ട് ഏകോപിപ്പിച്ച മധ്യനിര പതുക്കെ മേൽെക്കെ നേടി. ആദ്യ മിനിറ്റുകളിലെ ഏതാനും മുന്നേറ്റമൊഴിച്ചാൽ കളി പൂർണമായും ബ്രസീൽ നിയന്ത്രണത്തിൽ. ഇതിനിടെയാണ് 15ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് ജീസസിെൻറ അളന്നുമുറിച്ച ക്രോസും മാർക്ക്ചെയ്യാതെ കാത്തിരുന്ന എവർടെൻറ ഫിനിഷിങ്ങും ഒന്നിക്കുന്നത്. തുടക്കത്തിലേ ബ്രസീലിെൻറ ലീഡ്. ആൽവസിെൻറ ഫ്രീകിക്കും ഫെർമീന്യോ-ജീസസ് അറ്റാക്കും കളി ആവേശമാക്കിയെങ്കിലും ലീഡ് അകന്നുനിന്നു.
ആദ്യ പകുതി പിരിയുംമുമ്പായിരുന്നു തിയാഗോ സിൽവയുടെ ഹാൻഡ്ബാൾ പെറുവിന് പെനാൽറ്റിയായി മാറിയത്. കിക്കെടുത്ത ഗരീറോക്കു മുന്നിൽ ബ്രസീലിെൻറ വിശ്വസ്തൻ അലിസണിന് ആദ്യമായി പിഴച്ചു. ടൂർണമെൻറിൽ ബ്രസീൽ വഴങ്ങിയ ഏകഗോൾ. പക്ഷേ, കടം അധിക നേരം ബാക്കിയാക്കിയില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (48) അർതർ നൽകിയ ക്രോസിൽ ജീസസ് സ്കോർ ചെയ്തു. പകുതി പിരിയുേമ്പാൾ ബ്രസീൽ 2-1ന് മുന്നിൽ. രണ്ടാം പകുതി കൂടുതൽ ആത്മവിശ്വാസത്തോടെ തുടങ്ങിയ കാനറികൾക്ക് കനത്ത ആഘാതമായി ജീസസിെൻറ പുറത്താകൽ. രണ്ടാം മഞ്ഞക്കാർഡിന് മാർച്ചിങ് ഒാർഡർ ലഭിച്ച താരം നിരാശ മറച്ചുവെക്കാതെയാണ് കളംവിട്ടത്. വാർ ബൂത്ത് ഇടിച്ചും വെള്ളക്കുപ്പികൾ തട്ടിയും അരിശംതീർത്ത ജീസസ് മൈതാനത്തിന് പുറത്തിരുന്ന് കരയുന്ന ചിത്രം നൊമ്പരമായി.
പത്തിലേക്കു ചുരുങ്ങിയിട്ടും ബ്രസീൽ പിൻവാങ്ങിയില്ല. ഫെർമീന്യോക്കു പകരം റിച്ചാർലിസണും കുടീന്യോക്കു പകരം പ്രതിരോധക്കാരൻ എഡർ മിറിറ്റോയും വന്നു. ഗരീറോയുടെ ബൂട്ടിന് പൂട്ടിടുകതന്നെ ലക്ഷ്യം. ഇത് ഫലംകാണുകയും ചെയ്തു. അലിസണിെൻറ മികവുകൂടിയായതോടെ പെറുവിെൻറ അടവുകളെല്ലാം പിഴച്ചു. ഒടുവിൽ 90ാം മിനിറ്റിൽ പെനാൽറ്റി നിലംപറ്റെയുള്ള കിക്കിലൂടെ ലക്ഷ്യത്തിെലത്തിച്ച് റിച്ചാർലിസൺ പട്ടിക തികച്ചു. ആധികാരിക ജയത്തോടെ ബ്രസീലിന് ഒമ്പതാം കോപ കിരീടം. ടൂർണമെൻറിലുടനീളം ചാമ്പ്യന്മാരെപ്പോലെ കളിച്ച കാനറികൾ 13 ഗോൾ അടിച്ചപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. സൂപ്പർതാരം നെയ്മറിെൻറ അസാന്നിധ്യത്തിലും ഉജ്ജ്വലമായി പൊരുതി ജേതാക്കളായവർ, ബ്രസീലിയൻ ഫുട്ബാളിെൻറ ഉയിർത്തെഴുന്നേൽപ് വിളംബരം ചെയ്താണ് കളംവിടുന്നത്. 2016ൽ സ്ഥാനേമറ്റ ടിറ്റെക്കു കീഴിൽ മഞ്ഞപ്പടയുടെ ആദ്യ കിരീടനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.