Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

സ​ന്നാ​ഹ​മ​ത്സ​ര​ത്തി​നി​ല്ല; നെ​യ്​​മ​ർ ഫി​റ്റ​ല്ലേ​?

text_fields
bookmark_border
സ​ന്നാ​ഹ​മ​ത്സ​ര​ത്തി​നി​ല്ല; നെ​യ്​​മ​ർ ഫി​റ്റ​ല്ലേ​?
cancel

ല​ണ്ട​ൻ: ബ്ര​സീ​ലി​നെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി  സ​ന്നാ​ഹ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ​നി​ന്ന്​ നെ​യ്​​മ​ർ പു​റ​ത്ത്. ഞാ​യ​റാ​ഴ്​​ച ല​ണ്ട​നി​ൽ  ക്രെ​ാ​യേ​ഷ്യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യി നെ​യ്​​മ​റി​ല്ലാ​തെ​യാ​ണ്​ ബ്ര​സീ​ൽ പ​റ​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ കാ​ൽ​പാ​ദ​ത്തി​േ​ന​റ്റ​ പ​രി​ക്കി​ൽ​നി​ന്ന്​ താ​രം പൂ​ർ​ണ​മാ​യും മു​ക്​​ത​നാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. താ​ൻ നൂ​റു​ ശ​ത​മാ​നം ശാ​രീ​രി​ക ക്ഷ​മ​ത വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച നെ​യ്​​മ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, താ​രം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ​തോ​ടെ ആ​രാ​ധ​ക​ലോ​കം പ്ര​തീ​ക്ഷ​യി​ലാ​യി. സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ ബൂ​ട്ടു​കെ​ട്ടി തി​രി​ച്ചു​വ​ര​വ്​ ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ്​ പി​ൻ​വാ​ങ്ങ​ൽ. വ്യാ​ഴാ​ഴ്​​ച പ​രി​ശീ​ല​ന​ത്തി​നി​ടെ ഫി​ലി​പ്​ കു​ടീ​ന്യോ​യും ഗ​ബ്രി​യേ​ൽ ജീ​സ​സു​മാ​യി​രു​ന്നു മു​ൻ​നി​ര​യി​ൽ ക​ളി​ച്ച​ത്.  കാ​ൽ​മു​ട്ടി​ന്​ പ​രി​ക്കേ​റ്റ റെ​ന​റ്റോ സാ​ഞ്ച​സ്, ഡ​ഗ്ല​സ്​ കോ​സ്​​റ്റ എ​ന്നി​വ​രും ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല. സാ​ഞ്ച​സി​നു പ​ക​രം ഫെ​ർ​ണാ​ണ്ടീ​ന്യോ ​െപ്ല​യി​ങ്​ ഇ​ല​വ​നി​ൽ ഇ​ടം​നേ​ടും.

ജൂ​ൺ 14ന്​ ​കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന ലോ​ക​ക​പ്പി​​ൽ 17ന്​ ​സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ ബ്ര​സീ​ലി​​​െൻറ ആ​ദ്യ​മ​ത്സ​രം. ഫെ​ബ്രു​വ​രി​യി​ൽ ഫ്ര​ഞ്ച്​ ലീ​ഗ്​ മ​ത്സ​ര​ത്തി​നി​ടെ കാ​ൽ​പാ​ദ​ത്തി​ന്​ പ​രി​േ​ക്ക​റ്റ നെ​യ്​​മ​ർ ശ​സ്​​ത്ര​ക്രി​യ​യും വി​ശ്ര​മ​വും ക​ഴി​ഞ്ഞ്​ ഇൗ ​മേ​യി​ലാ​ണ്​ ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilneymarmalayalam newssports newsrussia world cup
News Summary - Brazil's Neymar left off practice team at training-Sports news
Next Story