ആഴ്സനലിന് രണ്ടാം തോൽവി; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷക്ക് മങ്ങൽ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് വീണ്ടും തോൽവി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബ്രൈറ്റനാണ് ഗണ്ണേഴ്സിനെ 2-1ന് അട്ടിമറിച്ചത്. തുടർച്ചയായ രണ്ടാം മത്സരം തോറ്റതോടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കൂടിയാണ് മങ്ങലേറ്റിരിക്കുന്നത്.
ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സീസണിലെ ഹോം-എവേ മത്സരങ്ങളിൽ ബ്രൈറ്റൻ ആഴ്സനലിനെ തോൽപിക്കുന്നത്. 95ാം മിനിറ്റിൽ നീല്‍ മൗപേയാണ് ബ്രൈറ്റനിെൻറ വിജയ ഗോള്‍ നേടിയത്. ആഴ്സനൽ ഗോൾകീപ്പർ ബെർൻഡ് ലെനോ ആദ്യ പകുതിയിൽ പരിക്കേറ്റ് കളം വിടാൻ കാരണക്കാരനായ മൗപേയും എതിർ ടീം കളിക്കാരും അവസാന വിസിലിന് ശേഷം കൊമ്പുകോർത്തു.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 68ാം മിനിറ്റിൽ നികോളസ് പെപെയിലൂടെ ആഴ്സനലാണ് മുന്നിലെത്തിയത്. ഏഴുമിനിറ്റ് സമയം മാത്രമാണ് അവർക്ക് ആശ്വസിക്കാൻ വകയുണ്ടായിരുന്നത്. ലെവിസ് ഡങ്കനിലൂടെ 75ാം മിനിറ്റിൽ ബ്രൈറ്റൻ ഒപ്പമെത്തി.
സോളി മാര്ചിെൻറ കോര്‍ണറിൽ നിന്നായിരുന്നു സമനില ഗോള്‍. ഇഞ്ച്വറി സമയത്തിെൻറ അഞ്ചാം മിനിറ്റിലായിരുന്നു ആഴ്സനലിെൻറ നെഞ്ചു തകർത്ത ഗോൾ. പകരക്കാരനായി ഇറങ്ങിയ ആേരാൺ കനോലി നൽകിയ ഫ്ലിക് പാസ് മൗപേ വിദഗ്ദമായി വലയിലാക്കുകയായിരുന്നു.
ഇതോടെ അവസാന മൂന്ന് സ്ഥാനക്കാരിൽ നിന്നും അഞ്ചുപോയൻറ് വ്യത്യാസം നേടിയ ബ്രൈറ്റൻ നില ഭദ്രമാക്കി. 2011ൽ അമെക്സ് സ്റ്റേഡിയത്തിലേക്ക് മാറിയ ശേഷം സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റൺ നേടുന്ന 100ാം വിജയമാണിത്.
ആദ്യ പകുതിയിൽ ബുകായോ സാകയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചതും 53ാം മിനിറ്റിൽ പിയറി ഒബമയാങിെൻറ ഗോള്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടതും ആഴ്സനലിന് തിരിച്ചടിയായി.
23കാരനായ മൗപേയുമായി കൂട്ടിയിടിച്ച് സ്‌ട്രെക്ചറിൽ കളംവിട്ട ലെനോക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നാണ് സൂചന. േകാവിഡ് ഇടവേളക്ക് ശേഷം സീസൺ പുനരാരംഭിച്ച ബുധനാഴ്ച മാഞ്ചസ്റ്റർ സിറ്റിയോടാണ് ആഴ്സനൽ 3-0ത്തിന് തോറ്റത്.
നിലവിൽ നാലാം സ്ഥാനക്കാരായ ചെൽസിയുമായി ആഴ്സനലിന് 11പോയൻറിെൻറ വ്യത്യാസമുണ്ട്. ചെൽസിക്ക് എട്ടുകളികൾ ശേഷിക്കുന്നതിനാൽ തന്നെ ചാമ്പ്യൻസ് ലീഗിലേക്ക് തിരികെയെത്താനുള്ള ആഴ്സനലിെൻറ സ്വപ്നങ്ങൾ മങ്ങുകയാണ്.
30 കളികളിൽ നിന്ന് 40 പോയൻറുമായി ആഴ്സനൽ പോയൻറ് പട്ടികയിൽ 10ാം സ്ഥാനത്താണ്. 32 പോയൻറുമായി 15ാം സ്ഥാനത്താണ് ബ്രൈറ്റൻ.
മറ്റ് മത്സരങ്ങളിൽ വാറ്റ്ഫോഡ് ലെസ്റ്റർ സിറ്റിയെ 1-1ന് സമനിലയിൽ തളച്ചപ്പോൾ വോൾവർഹാംറ്റൺ 2-0ത്തിന് വെസ്റ്റ്ഹാമിനെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.