നയതന്ത്ര യുദ്ധം കളത്തിലേക്ക്; ലോകകപ്പ് ബഹിഷ്കരണ ഭീഷണി സജീവമാക്കി ഇംഗ്ലണ്ട്
text_fieldsലണ്ടൻ: ബ്രിട്ടീഷ് ചാരനെതിരായ വധശ്രമത്തിെൻറ പേരിലെ നയതന്ത്ര യുദ്ധം ഫിഫ ലോകകപ്പിലും വിവാദം പടർത്തുന്നു. മുൻ സൈനിേകാദ്യോഗസ്ഥൻ കൂടിയായ സെർജി സ്ക്രിപലിനെ വിഷപ്രയോഗത്തിലൂടെ കൊല്ലാൻ ശ്രമിച്ചതിൽ റഷ്യൻ പങ്ക് വെളിപ്പെടുത്തിയാണ് ലോകകപ്പ് ബഹിഷ്കരണ പ്രചാരണം സജീവമാക്കുന്നത്. ഇംഗ്ലണ്ടിന് പുറമെ, തങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന രാജ്യങ്ങളെക്കൂടി ലോകകപ്പ് ബഹിഷ്കരണത്തിൽ പങ്കാളിയാക്കാനാണ് ശ്രമം. ജപ്പാൻ, പോളണ്ട്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെക്കൂടി ഏകോപിപ്പിച്ച് ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് കൺസർവേറ്റിവ്, ലേബർപാർട്ടി ഉൾപ്പെടെയുള്ള ഭരണ-പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ ഇംഗ്ലണ്ട് ടീമിനെ റഷ്യയിലേക്ക് അയക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പറഞ്ഞു. 1936 ബർലിൻ ഒളിമ്പിക്സിന് നേതൃത്വം നൽകി ലോകത്തിന് മുന്നിൽ കരുത്ത് പ്രദർശിപ്പിച്ച അഡോൾഫ് ഹിറ്റ്ലറിനെ പോലെയാണ് റഷ്യ ലോകകപ്പിലൂടെ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ശ്രമിക്കുന്നതെന്നാണ് ലേബർപാർട്ടി എം.പി ക്രിസ് ബ്ര്യാെൻറ ആരോപണം. ലോകകപ്പിന് ഉദ്യോഗസ്ഥ-രാഷ്ട്രീയ സംഘത്തെ അയക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. എന്തായാലും രാഷ്ട്രീയ-നയതന്ത്ര വിവാദങ്ങളോട് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനോ ഫിഫയോ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.