കിക് ഔട്ട് കോവിഡ്; ജർമൻ സ്റ്റൈൽ
text_fieldsമ്യൂണിക്: കോവിഡിനെതിരായ പോരാട്ടത്തിൽ കൈകോർത്ത് ജർമൻ ഫുട്ബാൾ ലോകം. സാമ്പത്തിക പ്രതിസന്ധിയിലായ ചെറുകിട ക്ലബുകൾക്ക് സഹായം നൽകിയും സീനിയർ താരങ്ങൾ തങ്ങളുടെ ശമ്പളം കുറക്കാൻ അനുമതി നൽകിയുമൊക്കെയാണ് പ്രതിസന്ധിക്കാലത്ത് പിന്തുണ പ്രഖ്യാപിച്ചത്.
ബയേൺ മ്യൂണിക്, ഡോർട്ട്മുണ്ട്, ലൈപ്സിഷ്, ഷാൽക്കെ ടീമുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്നാം ഡിവിഷൻ ടീമുകൾക്ക് സാമ്പത്തികസഹായം നൽകും. ഇവർ ഇൻഡോർ സ്റ്റേഡിയങ്ങൾ താൽക്കാലിക ആശുപത്രികളും ഐസൊലേഷൻ ക്യാമ്പുകളാക്കാനും അനുമതി നൽകി. അതിനിടയിൽ, അവസാന ലീഗ് മത്സരങ്ങൾക്കിടയിൽ ആരാധകരുടെ അധിക്ഷേപത്തിന് ഇരയായ കോടീശ്വരൻ ഹൊഫൻഹയീം ഉടമ ഡീറ്റ്മർ ഹൊപ്പ് സ്വന്തം ഗവേഷണ സംഘത്തെ ഉപയോഗിച്ച് കോവിഡ് പ്രതിരോധ ഔഷധങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അത് പരീക്ഷണഘട്ടത്തിലാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.