ശനിയാഴ്ച ബുണ്ടസ്‌ലീഗ ‘നിറഞ്ഞ ഗ്യാലറി’കളിൽ...!
text_fieldsബർലിൻ: ശനിയാഴ്ച ബുണ്ടസ്‌ലീഗയിലെ ബൊറൂസിയ മൊൻഷൻ ഗ്ലാഡ് ബാഹ് -ബയർ ലേവർകൂസൻ മത്സരം നിറഞ്ഞ ഗ്യാലറികളിൽ നടക്കും. കോവിഡ് നിയന്ത്രണങ്ങളുടെ സമയത്ത് ഇതെങ്ങനെയെന്ന് അതിശയിക്കേണ്ട. കണക്കുകൾ പ്രകാരം ശനിയാഴ്ച്ച കുറഞ്ഞത് 12000 ‘കാണികൾ’ മത്സരം കാണാനുണ്ടാകും.
ഇത് 20000 ആയി വർധിക്കാനും സാധ്യതയുണ്ട്. എന്നാൽ ആരവങ്ങളില്ലാത്ത ആൾക്കൂട്ടം കാരണം സ്റ്റേഡിയം പൂർണ്ണമായും നിശബ്ധമായിരിക്കും. താൽക്കാലിക വിരസത മാറ്റാനും കളിക്കാർക്ക് അൽപമെങ്കിലും ആത്മവിശ്വാസം കണ്ടെത്തുമാനുമായി കൃത്രിമ ആൾക്കൂട്ടം ഉണ്ടാക്കാനായി 20000 കടലാസു കാർഡ് ബോർഡ് മനുഷ്യ രൂപങ്ങളാണ് മൊൻഷൻ ഗ്ലാഡ് ബാഹ് ടീം ഒരുക്കിയിരിക്കുന്നത്.
#Eberl:
— Gladbach (@borussia_en) May 21, 2020
“The cardboard cutouts are a monument. They’re supposed to show that football without fans just isn’t the same. It’s a great campaign which provides a lot of atmosphere in the stadium.”#BMGB04 #GladToBeBach pic.twitter.com/zEmkGFkmz4
ബൊറൂസിയ പാർക്ക് സ്റ്റേഡിയത്തിൽ തങ്ങളുെട കട്ടൗട്ട് സ്ഥാപിക്കാൻ ഓരോ ആരാധകനും നൽകേണ്ടത് 19 യൂറോ വീതം. ഈ വാഗ്ദാനം ക്ലബ് മുന്നിൽ വെച്ചതോടെയാണ് ആരാധകർ അവസരം മുതലെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.