ബുണ്ടസ് ലിഗയിലും കോവിഡ്; രോഗം സ്ഥിരീകരിച്ചത് പേഡർബോൺ താരം ലൂക്ക കിലിയന്‍
text_fieldsബർലിൻ: പ്രീമിയർ ലീഗിനും സീരി എക്കും പിന്നാലെ ബുണ്ടസ് ലിഗയിലും കോവിഡ്. ലീഗിൽ അവസാന സ്ഥാനങ്ങളിലുള്ള പേഡർമാെൻറ 20കാരനായ ലൂക്ക കിലിയനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരി അവസാനം പേശിക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജർമനി അണ്ടർ 21 താരത്തിന് മാർച്ച് 10ന് തൊണ്ടയിൽ വേദന വന്നതോടെയാണ് കോവിഡ് സംശയമുണർന്നത്.
‘‘തലവേദനയും വന്നെങ്കിലും പരിശീലനം തുടർന്നതായി കിലിയൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് കടുത്ത പനി വന്നു. പിറ്റേന്നാകുേമ്പാഴേക്ക് അതികഠിനമായി. പനിയും കഠിനമായ വിറയലും. ശരിക്കും ഭയം തോന്നുന്നത് അപ്പോഴാണ്’’ - വെസ്റ്റ്ഫാളൻ ബ്ലാറ്റിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. പിന്നെയും നാലു ദിവസം കഴിഞ്ഞാണ് പനി അടങ്ങിയത്.
ക്രമേണ രോഗം ഭേദമായി വീട്ടിൽ പരിചരണത്തിലേക്കു മടങ്ങിയെന്ന് നേരേത്ത ബൊറൂസിയ ഡോർട്മുണ്ടിലായിരുന്ന കിലിയൻ പറഞ്ഞു. 18,000ത്തിലേറെ വൈറസ് ബാധിതരുള്ള ജർമനി യൂറോപ്പിൽ കോവിഡ് ഏറ്റവും ഭീഷണി സൃഷ്ടിച്ച രാജ്യങ്ങളിലൊന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.