കാലിനിൻഗ്രാഡ് റഷ്യയുടെ ജർമൻ നഗരം
text_fieldsറഷ്യക്കാരുടേതല്ലാത്ത റഷ്യൻ നഗരമാണ് കാലിനിൻഗ്രാഡ് എന്നു പറഞ്ഞാൽ നാട്ടുകാർ പോലും നിഷേധിക്കില്ല. കാരണം, അതിെൻറ യഥാർഥ പേര് പോലും ജർമൻ ഭാഷയിൽ ഉള്ളതാണ് -ക്വീനിഷ് ബെർഗ്. ഇന്നത്തെ ജർമനി രൂപംകൊള്ളും മുമ്പ് ഉണ്ടായിരുന്ന ജർമൻ ഭാഷ സംസാരിക്കുന്ന പ്രഷ്യയുടെ ഒരുഭാഗം അന്നത്തെ റ്റിറ്റോണിക് രാജ കുടുംബത്തിെൻറ അധീനതയിൽ ആയിരുന്നു. എന്നാൽ, രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്ലർ തകർന്നടിഞ്ഞപ്പോൾ ക്വീനിഷ് ബെർഗ് റഷ്യയുടെ പൂർണ അധീനതയിലുമായി. ഇപ്പോൾ കാലിനിൻഗ്രാഡ് ഒബ്ലാസ്റ്റ് എന്ന റഷ്യൻ ടെറിട്ടറിയുടെ തലസ്ഥാന നഗരമാണിത്.
രണ്ടാം ലോക യുദ്ധത്തിനുശേഷം ജർമനി കീഴടങ്ങിയപ്പോൾ നടന്ന പോട്സ് ഡാം കരാറിനെത്തുടർന്നു ഈ പ്രവിശ്യ റഷ്യക്കാരുടേതായപ്പോൾ അന്നത്തെ സോവിയറ്റ് സുപ്രീം ചെയർമാൻ ആയിരുന്ന മിഖായേൽ കാലിനിെൻറ പേരാണ് പുതിയ ദേശത്തിനു നൽകിയത്.
പോളണ്ട്, ലിത്വേനിയ എന്നീ രാജ്യങ്ങളുടെയും ബാൾട്ടിക്ക് സമുദ്രത്തിെൻറയും അതിർത്തിപങ്കിടുന്ന ഈ നഗരത്തിലെ ജനസഖ്യ അഞ്ചുലക്ഷമാണ്. ഒരു പരിധിവരെ കേരളത്തോട് ഉപമിക്കാവുന്ന പ്രകൃതി ഭംഗിയാണ് കാലിനിൻഗ്രാഡിന്. മലകളും തോടുകളും നദികളും സമുദ്രവും അവിടെയുമുണ്ട്.
റഷ്യയിലെ മറ്റുനഗരങ്ങളിലെ പ്രധാന കായിക വിനോദം ഐസ് ഹോക്കിയാണെങ്കിൽ ഇവിടെ സുലഭമായിട്ടുള്ള നദികളും തടാകങ്ങളും അവരെ ഒരു ജലവിനോദ മേഖലയാക്കി. വഞ്ചിതുഴയലിെൻറ എല്ലാ വകഭേദങ്ങളും പരിശീലിക്കുവാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. അതുപോലെ ഇൻഡോർ കായികവിനോദങ്ങളായ വോളിബാളും ബാസ്കറ്റ്ബാളും പ്രധാന വിനോദമാണ്.ഭക്ഷണ പ്രിയന്മാരുടെ നാടുകൂടിയാണ് കാലിനിൻഗ്രാഡ്. ഏറ്റവും പ്രധാനം ജർമൻകാരുടെ ക്വയിനിഷ് ബർഗർ കോസ് തന്നെ. പിന്നെ വിവിധതരം പാൻ കേക്കുകളും മുട്ട-മത്സ്യ വിഭവങ്ങളും.
ചുരുക്കത്തിൽ ഇവിടെ കളികാണാൻ എത്തുന്നവർക്ക് മറ്റു റഷ്യൻ നഗരങ്ങളിലേതുപോലെ ബുദ്ധിമുട്ടേണ്ടിവരില്ല.
എഫ്.സി ബാൾട്ടിക് കാലിനിൻഗ്രാഡ് ആണ് അവരുടെ പ്രിയപ്പെട്ട ഫുട്ബാൾ ടീം. 1954 ഡിസംബർ 22ന് രൂപവത്കൃതമായ ടീമിെൻറ ആദ്യത്തെ പേര് പിഷ്ചേവിക്കു കാലിനിൻഗ്രാഡ് എന്നായിരുന്നു. 1958ലാണ് ഇപ്പോഴത്തെ പേര് ലഭിച്ചത്.നിലവിൽ റഷ്യൻ രണ്ടാം ഡിവിഷനിൽ അഞ്ചാംസ്ഥാനക്കാരാണ് ബാൾട്ടിക്ക് ടീം. ഫുട്ബാളിന് കാര്യമായ വേരോട്ടമൊന്നുമിെല്ലങ്കിലും ഈ നഗരം ലോകകപ്പിന് വേദിയായത് അവരുടെ പ്രകൃതിഭംഗിയും ആതിഥ്യമര്യാദയും കണക്കിലെടുത്തുെകാണ്ടായിരുന്നു. പ്രാഥമിക റൗണ്ടിലെ നാലുമത്സരങ്ങളാണ് ജർമൻ ഭാഷ സംസാരിക്കുന്ന റഷ്യൻ നഗരത്തിനു ലഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.