സെബല്ലോസിൽ റയൽ വിജയവഴിയിൽ
text_fieldsമഡ്രിഡ്: സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം മത്സരത്തിലും വല കുലുക്കാനാവാതെ വിയർത്തപ്പോൾ രക്ഷകനായത് പുതിയ പടയാളി ഡാനി സെബല്ലോസ്. റയൽ ബെറ്റിസിൽനിന്ന് ഇത്തവണ റയലിലെത്തിയ സ്പാനിഷുകാരൻ ആദ്യ പകുതിയിൽ രണ്ടു തവണ വലകുലുക്കിയപ്പോൾ, ഡിെപാർട്ടിവോ അലാവസിനെ 2-1ന് തോൽപിച്ചാണ് റയൽ വീണ്ടും വിജയവഴിയിലെത്തിയത്.
നേരത്തെ, റയൽ ബെറ്റിസിനെതിരെ തോൽവിയേറ്റുവാങ്ങിയിരുന്നു. ഇതോടെ റയലിന് ആറു കളികളിൽ 11 പോയൻറായി. മാർകോ അസെൻസിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂകാസ് വസ്കസ് എന്നിവർ മുന്നേറ്റനിരയിൽ ആക്രമണത്തിന് നിയോഗിക്കപ്പെെട്ടങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും നിറംമങ്ങി. 10ാം മിനിറ്റിലാണ് സെബല്ലോസിെൻറ ആദ്യ േഗാൾ. അസെൻസിയോയിൽനിന്ന് ലഭിച്ച പന്ത് മൂന്ന് പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് തൊടുത്തുവിട്ട ഷോട്ടിലാണ് ഗോളായത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുേമ്പ സെബല്ലോസ് രണ്ടാം ഗോളും നേടി. മാനു ഗ്രാർഷ്യയാണ് അലാവസിെൻറ ആശ്വാസഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡ് സെവിയ്യയെ (2-0) തോൽപിച്ചു.
പി.എസ്.ജിക്ക് സമനില
പാരിസ്: െപനാൽറ്റി കിക്കെടുക്കാനുള്ള പി.എസ്.ജി താരങ്ങളുടെ ആവേശം ഇത്തവണ കണ്ടില്ല. തുടർച്ചയായ ആറു മത്സരങ്ങളിലെ വിജയവുമായി കുതിപ്പു തുടർന്ന ഫ്രഞ്ച് ക്ലബ് പി.എസ്.ജിയെ മോണ്ട് പെല്ലിയർ ഗോൾരഹിത സമനിലയിൽ തളച്ചു (0^0). പരിക്കുകാരണം നെയ്മറില്ലാതെ കളത്തിലെത്തിയ പി.എസ്.ജിക്കായി കെയ്ലിയൻ എംബാപ്പെയും കവാനിയും നിറഞ്ഞു കളിച്ചെങ്കിലും എതിരാളികളുടെ വല കുലുങ്ങിയതേയില്ല. സമനിലയായെങ്കിലും 19 പോയൻറുമായി പി.എസ്.ജി ഒന്നാമതുണ്ട്. രണ്ടാമതുള്ള മോണകോക്ക് 18 പോയൻറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.