ഈസ്റ്റ് ബംഗാളിന്റെ സെഞ്ച്വറി പിറന്നാൾ ആഘോഷിച്ച് കൊൽക്കത്ത
text_fieldsകൊൽക്കത്തയുടെ ഉത്സവദിനങ്ങളാണിപ്പോൾ. കലയും സാഹിത്യവും ഫുട്ബാളും ഒരേ ആവേശേത്താടെ നെഞ്ചേറ്റിയ മണ്ണിെൻറ ആഘോഷദിനം. ഇന്ത്യൻ ഫുട്ബാളിെൻറ തലസ്ഥാനമായി കൊൽക്കത്തയെ മാറ്റിയ വിശിഷ്ട ക്ലബ് ഇൗസ്റ്റ് ബംഗാളിെൻറ 100ാം പിറന്നാൾ ദിനം. 1920 ആഗസ്റ്റ് ഒന്നിനായിരുന്നു ഇൗസ്റ്റ് ബംഗാളിെൻറ പിറവി. ചെറിയൊരു വാശിയിൽ മൂന്നുദിവസംകൊണ്ട് പിറന്ന ക്ലബ് എന്ന പ്രത്യേകതയിൽനിന്ന് നൂറ്റാണ്ട് പിന്നിട്ട്, ഇന്ത്യൻ ഫുട്ബാളിെൻറ നെട്ടല്ലായി മാറിയ കളിക്കൂട്ടമെന്ന വിശേഷം ഇൗസ്റ്റ് ബംഗാളിന് മാത്രം.
1911ൽ ബ്രിട്ടീഷ് സൈനികരുടെ ടീമായ ഇൗസ്റ്റ് യോർക്ഷെയർ റെജിമെൻറിനെ തോൽപിച്ച് െഎ.എഫ്.എ ഷീൽഡ് കിരീടം നേടിയ മോഹൻ ബഗാനായിരുന്നു അക്കാലങ്ങളിലെ ഹീറോ. ഫുട്ബാളിനെ സ്വാതന്ത്ര്യപോരാട്ടത്തിെൻറ കളിമുറ്റമാക്കിമാറ്റാൻ ബഗാൻ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നേടിയ വിജയം വഴിവെച്ചു. ഇതിനിടെയാണ് 1920 ജൂലൈ 28ന് കൂച്ച്ബിഹാർ കപ്പിൽ മോഹൻ ബഗാൻ-ജൊറാബഗാൻ ക്ലബ് മത്സരം വരുന്നത്. ജൊറബഗാെൻറ പ്രശസ്തനായ പ്രതിരോധ താരം സൈലേഷ് ബോസിനെ മത്സരത്തിെൻറ െപ്ലയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയത് പൊട്ടിത്തെറിക്ക് കാരണമായി.
വിശദീകരണമില്ലാതെ ഒഴിവാക്കിയ നടപടിയെ ജൊറബഗാൻ വൈസ് പ്രസിഡൻറ് സുരേഷ് ചന്ദ്ര ചൗധരി ചോദ്യം ചെയ്തു. പക്ഷേ, കോച്ച് വഴങ്ങിയില്ല. കളി നടന്നു, സൈലേഷ് ബോസ് പുറത്തുതന്നെ. മത്സരം അവസാനിച്ചതിനു പിന്നാലെ സുരേഷ് ചൗധരിയും മറ്റു മൂന്നുപേരും ജോറബഗാൻ വിട്ട് മൂന്നാംദിനം പുതിയ ക്ലബ് രൂപവത്കരിച്ചു. അതായിരുന്നു ഇൗസ്റ്റ് ബംഗാൾ. സേന്താഷ് മഹാരാജാവിെൻറ ആശീർവാദത്തോടെയായിരുന്നു ക്ലബിെൻറ പിറവി.
പിന്നെ രചിച്ചത് ഇന്ത്യൻ ഫുട്ബാളിലെ തുല്യതയില്ലാത്ത ചരിത്രം. സ്വാതന്ത്ര്യാനന്തരകാലത്തും പ്രതാപത്തിന് കോട്ടംതട്ടാതെ കൊൽക്കത്തയെ രാജ്യത്തിെൻറ ഫുട്ബാൾ തലസ്ഥാനമാക്കിമാറ്റുന്നതിൽ ബഗാനൊപ്പം ഇൗസ്റ്റ് ബംഗാളും നിലയുറപ്പിച്ചു. തങ്ങളേക്കാൾ, 29 വർഷം കൂടുതൽ പാരമ്പര്യമുള്ള മോഹൻ ബഗാനുമായുള്ള പോരാട്ടങ്ങൾ കൊൽക്കത്തയുടെ നാട്ടങ്കമായി മാറിയപ്പോൾ നേട്ടംകൊയ്തത് ഇന്ത്യൻ ഫുട്ബാളായിരുന്നു. ആരാധകരിൽ കുത്തിനിറച്ച വീറിലും വാശിയിലും രാജ്യത്തിന് ഒരുപിടി സൂപ്പർ താരങ്ങളെ ലഭിച്ചു.
സ്വാന്തന്ത്ര്യാനന്തര കാലവും ബംഗാൾ വിഭജനവും ക്ലബിന് തിരിച്ചടിയായി.
ഇൗസ്റ്റ് ബംഗാൾ പ്രതിനിധാനം ചെയ്യുന്ന മണ്ണ് ബംഗ്ലാദേശായി മാറിയപ്പോൾ ക്ലബ് കൊൽക്കത്തയിൽ തുടർന്നു. വിഭജനകാലത്ത് കുടിയേറിവരെ പശ്ചിമ ബംഗാളിലെ ജനം രണ്ടാംനിര പൗരന്മാരായി പരിഗണിച്ചപ്പോൾ അവരുടെ അസ്ഥിത്വവും തണലും ഇൗസ്റ്റ് ബംഗാളായിരുന്നു.
കൊൽക്കത്ത ഡെർബിയുടെ ആവേശത്തിന് പൂർവകാലകഥയുടെകൂടി പിൻബലമുണ്ട്.
ഇൗസ്റ്റ് ബംഗാളിെൻറ 100 വർഷങ്ങൾ
1920: ആഗസ്റ്റ് ഒന്നിന് ക്ലബ് രൂപീകരണം.
ആദ്യ മത്സരത്തിൽ സമനില.
1922: മോഹൻ ബഗാനൊപ്പം നിലവിലെ മൈതാനം പങ്കിട്ട് തുടങ്ങി.
1925: ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം
1928: രണ്ടാം ഡിവിഷൻ കൊൽക്കത്ത ലീഗിലേക്ക് തരംതാഴ്ത്തൽ
1931: ഒന്നാം ഡിവിഷനിലേക്ക് തിരിച്ചുവരവ്
1942: ആദ്യമായി കൊൽക്കത്ത ലീഗ് കിരീടം
1943: െഎ.എഫ്.എ ഷീൽഡ് കപ്പ് വിജയം
1945: ഇരട്ട കിരീടം. െഎ.ഫ്.എ ഷീൽഡും,
കൊൽക്കത്ത ലീഗും
1949: ട്രിപ്പ്ൾ കിരീടം: ലീഗ്, ഷീൽഡ്, റോവേഴ്സ് കപ്പ് വിജയം. 111 ഗോളുകൾ അടിച്ചുകൂട്ടിയ സീസൺ.
1952: ഡ്യൂറൻഡ് കപ്പും, ഡി.സി.എം ട്രോഫിയും
നേടിയ ആദ്യ ഇന്ത്യൻ ടീം.
1953: യൂറോപ്പിൽ പര്യടനം നടത്തിയ
ആദ്യ ഇന്ത്യൻ ടീം
1962: തുളസീദാസ് ബാലറാമിലൂടെ
ആദ്യ അർജുന പുരസ്കാരം
1970: ഇറാൻ ക്ലബിനെ തോൽപിച്ച് െഎ.എഫ്.എ
ഷീൽഡ് കിരീടം നേടി. വിദേശ ക്ലബിനെ തോൽപിച്ച്
കപ്പടിച്ച ആദ്യ ഇന്ത്യൻ ടീം
1972: ഒരു ഗോൾ പോലുംവഴങ്ങാതെ കൊൽക്കത്ത ലീഗ് കിരീടം. ഷീൽഡ്, ഡ്യൂറൻറ്കപ്പ്, റോവേഴ്സ്
കപ്പ് എന്നിവും നേടി.
1975: എല്ലാ കളിയും ജയിച്ച് ലീഗ് കിരീടം
നേടി ചരിത്രമെഴുതി. രണ്ടുവർഷത്തിന് ശേഷവും
ഇത് ആവർത്തിച്ചു.
1990: വീണ്ടും ട്രിപ്പ്ൾ കിരീടം
1993: കാഠ്മണ്ഡുവിൽ വായ്വായ് കപ്പ് ജയം
2000-01: ദേശീയ ഫുട്ബാൾ ലീഗ് കിരീടം
2002-03: ദേശീയ ലീഗ് ഉൾപ്പെടെ അഞ്ച്
കിരീടങ്ങൾ. ജക്കാർത്തയിൽ ഏഷ്യൻ ക്ലബ്
ചാമ്പ്യൻഷിപ്പും നേടി.
2008: ജോർദൻ ക്ലബിനെ തോൽപിച്ച്
ചരിത്രമെഴുതി.
2013: എ.എഫ്.സി കപ് സെമിഫൈനൽ പ്രവേശം.
2017-18: തുടർച്ചയായി എട്ടുവർഷം കൊൽക്കത്ത ലീഗ് കിരീടം. െഎ ലീഗിൽ 100 വിജയവും കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.