ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിഫൈനൽ ഇന്ന്
text_fieldsടൂറിൻ: യൂറോപ്പിലെ കലാശക്കൊട്ടിലേക്ക് കാലെടുത്തുവെക്കുന്ന രണ്ടിലൊരു ടീമിനെ ഇന്നറിയാം. ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ ഫ്രഞ്ച് കരുത്തരായ മോണകോക്ക് യുവൻറസിെൻറ തട്ടകത്തിൽ ജീവന്മരണ പോരാട്ടം. ഫ്രാൻസിൽ നടന്ന ആദ്യപാദ സെമിയിൽ മോണകോയെ 2-0ത്തിന് തകർത്തുവിട്ട യുവൻറസിന് ഇന്ന് സമനില മാത്രം മതിയാവും ഫൈനലിലേക്ക് പ്രവേശനം ലഭിക്കാൻ. സ്വന്തം മൈതാനത്ത് ഇറ്റാലിയൻ പ്രതിരോധ നിരയെ തകർത്ത് വലകുലുക്കാനാവാത്ത മോണകോക്ക് ടൂറിനിലേത് ഹിമാലയൻ ദൗത്യം.
മോണകോയുടെ ഗ്രൗണ്ടിൽ 2-0ത്തിന് ആദ്യ പാദം കൈയടക്കിയ യുവൻറസ് ഫൈനൽ ഉറപ്പിച്ചമട്ടാണ്. ഇൗ ആത്മവിശ്വാസത്തിന് യുവൻറസ് കോച്ച് മാസിമിലാനോ അലെഗ്രിക്ക് തീർച്ചയായും അർഹതയുണ്ട്. ബാഴ്സലോണയടക്കമുള്ള ടീമുകളോട് ഇതുവരെയും ഏറ്റുമുട്ടിയപ്പോൾ ഇറ്റാലിയൻ പട വഴങ്ങിയത് വെറും മൂന്നു ഗോളുകൾ മാത്രം. അതുകൊണ്ടുതന്നെ ആദ്യ പാദത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിൽക്കുന്ന തങ്ങൾക്കെതിരെ മോണകോക്ക് തിരിച്ചുവരാനാവില്ലെന്ന് കോച്ചിന് ഉറച്ചുവിശ്വസിക്കാം.
നിറം മങ്ങിയിരുന്ന അർജൻറീനൻ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ വൻ ഫോമിലേക്ക് തിരിച്ചുവന്നപ്പോൾ 2-0ത്തിനായിരുന്നു യുവൻറസ് ജയിച്ചത്. രണ്ടാം പാദത്തിൽ സമനില പിടിച്ചാൽ മാത്രം മതിയാവും യുവൻറസിന് തുടർച്ചയായ രണ്ടാം വർഷവും ഫൈനൽ പ്രവേശനം ലഭിക്കാൻ. ഹിെഗ്വയ്നോടൊപ്പം പൗലോ ഡിബാലയും മാരിയോ മൻസൂക്കിച്ചും കൂടിച്ചേരുേമ്പാൾ സ്വന്തം തട്ടകത്തിൽ യുവൻറസ് ഗോളടിച്ചുകൂട്ടുമെന്ന കാര്യം ഉറപ്പാണ്.
ഫ്രാൻസിെൻറ 18കാരനായ കെയ്ലിൻ എംബാെപയിലൂടെ മോണകോ തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. സീസണിൽ 24 ഗോളുമായി അദ്ഭുതം കുറിച്ച ഇൗ പയ്യൻ റഡമൽ ഫൽകാവോയെയും കൂട്ടി മികച്ച കളി പുറത്തെടുത്താൽ ഒരുപക്ഷേ മോണകോക്ക് തിരിച്ചുവരാനായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.