ചാമ്പ്യൻ പോരാട്ടങ്ങൾക്ക് തുടക്കം
text_fieldsയൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെൻറിെൻറ ഗ്രൂപ് ഘട്ട േപാരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുന്നു. റയൽ മഡ്രിഡ് കിരീടം നേടി 115 ദിവസം പിന്നിടുേമ്പാഴേക്കും അടുത്ത സീസണിലെ മത്സരങ്ങൾക്കാണ് തുടക്കമാവുന്നത്. എട്ടു ഗ്രൂപ്പുകളിലെയും ആദ്യ മത്സരങ്ങളാണ് ഇന്നും നാളെയുമായി അരേങ്ങറുക. കഴിഞ്ഞ മൂന്നു തവണത്തെയും ജേതാക്കളായ റയൽ മഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മഡ്രിഡ്, യുവൻറസ്, ഇൻറർ മിലാൻ, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, പാരിസ് സെൻറ് ജർമൻ തുടങ്ങിയ വമ്പന്മാരെല്ലാം അണിനിരക്കുേമ്പാൾ ചെൽസി, ആഴ്സനൽ, എ.സി മിലാൻ തുടങ്ങിയ കരുത്തർ യോഗ്യത നേടിയിട്ടില്ല.
സമയമാറ്റം
ഇന്ത്യൻസമയം രാത്രി 12.15ഒാടെയാണ് സാധാരണ മത്സരങ്ങൾ തുടങ്ങാറ്. ഇത്തവണ എല്ലാ ദിവസവും രണ്ടു മത്സരങ്ങൾ വീതം 10.25ന് തുടങ്ങും. ബാക്കി കളികൾ 12.15ന് തന്നെ ആരംഭിക്കും. ആദ്യ ദിവസം ഗ്രൂപ് ബിയിലെ ബാഴ്സലോണ-പി.എസ്.വി െഎന്തോവൻ, ഇൻറർ മിലാൻ-ടോട്ടൻഹാം ഹോട്സ്പർ മത്സരങ്ങളാണ് നേരത്തേ തുടങ്ങുക. രണ്ടാം ദിനം ഗ്രൂപ് ഇയിലെ അയാക്സ്-എ.ഇ.കെ ആതൻസ് മത്സരവും ഗ്രൂപ് എഫിലെ ശാക്തർ ഡൊണസ്ക്-ഹോഫൻഹൈം മത്സരവുമാണ് 10.25ന് തുടങ്ങുക.
പുതിയ ടീമുകൾ
ജർമനിയിൽനിന്നുള്ള ഹോഫൻഹൈം, സെർബിയയിൽനിന്നുള്ള ക്രവേന സ്വസ്ദ, സ്വിറ്റ് സർലൻഡിൽനിന്നുള്ള യങ് ബോയ്സ് എന്നിവയാണ് ഇത്തവണത്തെ പുതുടീമുകൾ.
ടൂർണമെൻറ് ഫോർമാറ്റ്
ഗ്രൂപ്പിലെ നാലു ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ പരസ്പരം മത്സരിച്ചശേഷം മുന്നിലെത്തുന്ന രണ്ടു ടീമുകൾ വീതം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറും. ജൂൺ ഒന്നിന് സ്പാനിഷ് ക്ലബ് അത്ലറ്റികോ മഡ്രിഡിെൻറ ഹോം ഗ്രൗണ്ടായ മഡ്രിഡിലെ എസ്റ്റേഡിയോ മെട്രോപൊളിറ്റാനോയിലാണ് കലാശപ്പോര്.
കൂടുമാറിയ ക്രിസ്റ്റ്യാനോ
നാലു തവണ റയൽ മഡ്രിഡിന് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ടീമിലില്ല എന്നതാണ് പ്രധാന മാറ്റം. കഴിഞ്ഞതവണ റയൽ സെമിയിൽ തോൽപിച്ച യുവൻറസിനുവേണ്ടിയാണ് ഇത്തവണ ക്രിസ്റ്റ്യാനോ ഇറങ്ങുക.
മരണഗ്രൂപ്പില്ലാതെ
പതിവിനു വിപരീതമായി മരണഗ്രൂപ് ഇല്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഗ്രൂപ് എയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനും അത്ലറ്റികോ മഡ്രിഡിനും ഒപ്പംനിൽക്കാൻ എ.എസ് മൊണാകോക്കാവുമോ എന്നത് നിർണായകമാവും. ക്ലബ് ബ്രൂഗെയാണ് നാലാമത്തെ ടീം. ബിയിൽ ബാഴ്സലോണക്ക് കടുത്ത എതിരാളികളില്ല.
ടോട്ടൻഹാമും ഇൻറർ മിലാനും പി.എസ്.വി െഎന്തോവനും തമ്മിലാവും രണ്ടാം സ്ഥാനത്തിനുള്ള മത്സരം. ഗ്രൂപ് ബിയിൽ നിലവിലെ റണ്ണേഴ്സ്അപ്പായ ലിവർപൂളിനും കരുത്തരായ പി.എസ്.ജിക്കും നാപോളി വെല്ലുവിളിയുയർത്തും. പുതുക്കക്കാരായ ക്രവേന സ്വസ്ദയാണ് നാലാം ടീം. ഡിയിൽ ഗലാറ്റസറായ്, ലോകോമോട്ടിവ് മോസ്കോ, ഷാൽകെ, പോർേട്ടാ എന്നിവയിൽ ഏതു ടീമിനും സാധ്യതയുണ്ട്.
ഗ്രൂപ് ഇയിൽ ബയേൺ മ്യൂണികിന് ബെൻഫികയും അയാക്സുമാവും പ്രധാന എതിരാളികൾ. എ.ഇ.കെ ആതൻസാണ് മറ്റൊരു ടീം. എഫ് ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ലിയോൺ, ശാക്തർ, ഹോഫൻഹൈം ടീമുകൾ പോരടിക്കും. ജിയിൽ റയലിന് റോമയാണ് പ്രധാന എതിരാളികൾ. സി.എസ്.കെ.എ മോസ്കോയും വിക്ടോറിയ പ്ലാസനും ദുർബലർ.
ഗ്രൂപ് എച്ചിൽ യുവൻറസിന് മാഞ്ചസ്റ്റർ യുനൈറ്റഡും വലൻസിയയും മികച്ച എതിരാളികളാവും. യങ് ബോയ്സാണ് നാലാം ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.