ചാമ്പ്യൻസ് ലീഗ്: ബാഴ്സക്കും ലിവർപൂളിനും ജയം
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗ് വമ്പന്മാരായ ബാഴ്സലോണക്കും ലിവർപൂളിനും ജയം. ബാഴ്സ 2-0ത്തി ന് ഇൻറർ മിലാനെയും ലിവർപൂൾ 4-0ത്തിന് റെഡ്സ്റ്റാർ ബൽഗ്രേഡിനെയുമാണ് തോൽപിച്ചത്. കരുത്തരായ പാരിസ് സെൻറ് ജെർമനെ നാപോളി 2-2ന് സമനിലയിൽ കുടുക്കിയപ്പോൾ അത്ലറ്റികോ മഡ്രിഡിനെ ബൊറൂസിയ ഡോർട്ട്മുണ്ട് 4-0ത്തിന് തരിപ്പണമാക്കി. മറ്റു കളികളിൽ എഫ്.സി പോർേട്ടാ 3-1ന് ലോകോമോട്ടീവ് മോസ്കോയെ കീഴടക്കിയപ്പോൾ ഗലാറ്റസറായ്-ഷാൽക്കെ മത്സരം ഗോൾരഹിതമായും പി.എസ്.വി െഎന്തോവൻ-ടോട്ടൻഹാം ഹോട്സ്പർ പോരാട്ടം 2-2നും ക്ലബ് ബ്രുഗെ-മോണകോ കളി 1-1നും സമനിലയിൽ തീർന്നു.
ഗ്രൂപ് എയിൽ അവസാന 20 മിനിറ്റിനിടെ നേടിയ മൂന്നു ഗോളുകളുടെ കരുത്തിലായിരുന്നു അത്ലറ്റികോയെ ഡോർട്ട്മുണ്ട് കെട്ടുകെട്ടിച്ചത്. പകരക്കാരനായി ഇറങ്ങിയ വിങ്ബാക്ക് റാഫേൽ ഗ്വരേരോ രണ്ടു ഗോൾ നേടിയപ്പോൾ അക്സൽ വിറ്റ്സൽ, ജേഡൻ സാഞ്ചോ എന്നിവരും സ്കോർ ചെയ്തു. മോണകോക്കായി മൂസ സില്ലയും ബ്രൂഗെക്കായി വെസ്ലി മൊറെയ്സും ഗോൾ നേടി. മൂന്നു കളികളും ജയിച്ച ഡോർട്ട്മുണ്ടാണ് ഒമ്പതു പോയൻറുമായി മുന്നിൽ. അത്ലറ്റികോക്ക് ആറും മോണകോ, ബ്രൂഗെ എന്നിവക്ക് ഒാരോ പോയൻറ് വീതവുമാണുള്ളത്.
ബി ഗ്രൂപ്പിൽ പരിക്കേറ്റ സൂപ്പർതാരം ലയണൽ മെസ്സിയുടെ അഭാവത്തിലിറങ്ങിയ ബാഴ്സ റാഫേൽ അൽകൻറാര, ജോർഡി ആൽബ എന്നിവരുടെ ഗോളിലാണ് ഇൻററിനെ മറികടന്നത്. പി.എസ്.വിക്കായി ഹെർവിങ് ലൊസോനോയും ലൂക് ഡി യങ്ങും ടോട്ടൻഹാമിനായി ലൂകാസ് മൗറയും ഹാരി കെയ്നും സ്കോർ ചെയ്തു. എല്ലാ കളികളും ജയിച്ച ബാഴ്സക്ക് ഒമ്പതും ഇൻററിന് ആറും പോയൻറാണുള്ളത്. ടോട്ടൻഹാം ഗോളി 79ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു. ടോട്ടൻഹാമിനും പി.എസ്.വിക്കും ഒാരോ പോയൻറാണുള്ളത്.
ഗ്രൂപ് സിയിൽ ഇരട്ട ഗോൾ നേടിയ മുഹമ്മദ് സലാഹിെൻറയും റോബർേട്ടാ ഫിർമീേന്യാ, സാദിയോ മനെ എന്നിവരുടെ ഗോളിെൻറയും കരുത്തിലാണ് ലിവർപൂൾ റെഡ്സ്റ്റാറിനെ തകർത്തത്. നാപോളിക്കായി ലോറൻസോ ഇൻസീന്യേ, ഡ്രെയ്സ് മെർട്ടൻസ് എന്നിവർ ഗോൾ നേടിയപ്പോൾ പി.എസ്.ജിക്ക് മാരിയോ റൂയിയുടെ സെൽഫ് ഗോളും ഇഞ്ചുറി സമയത്ത് എയ്ഞ്ചൽ ഡിമരിയയുടെ ഗോളും തുണയായി. ലിവർപൂളിന് ആറും നാപോളിക്ക് അഞ്ചും പി.എസ്.ജിക്ക് നാലും റെഡ്സ്റ്റാറിന് ഒന്നും പോയൻറാണുള്ളത്.
പോർേട്ടാക്കായി മൂസ മറേഗ, ഹെക്ടർ ഹെരേര, ജീസസ് കൊറോണ എന്നിവരും ലോകോമോട്ടീവിനായി ആൻറൺ മിരാൻചുകും സ്കോർ ചെയ്തു. ഏഴു പോയേൻറാടെ പോർേട്ടായാണ് മുന്നിൽ. ഷാൽക്കെക്ക് അഞ്ചും ഗലാറ്റസറായ്ക്ക് നാലും ലോകോമോട്ടീവിന് ഒന്നും പോയൻറാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.