ചാമ്പ്യൻസ് ലീഗ്: ചെൽസി x ബാഴ്സലോണ
text_fieldsലണ്ടൻ: ഇന്ന് വീണ്ടും ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ. പ്രീക്വാർട്ടർ മൂന്നാം മത്സരദിനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 1.15ന് ബാഴ്സലോണ ചെൽസിയെയും ബയേൺ മ്യൂണിക് ബെസിക്റ്റാസിനെയും നേരിടും.
ചെൽസിക്കെതിരെ ആദ്യ ഗോൾ തേടി മെസ്സി
എട്ടു തവണ ബൂട്ടുകെട്ടിയിട്ടും ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് ചെൽസി വലയിൽ പന്തെത്തിക്കാനായിട്ടില്ല. ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇറങ്ങുേമ്പാൾ ഇൗ നിർഭാഗ്യ റെക്കോഡ് തിരുത്തുകയാവും ലിയോയുടെ ലക്ഷ്യം. എന്നാൽ, മെസ്സിയെപ്പോലൊരു കളിക്കാരനോടും ബാഴ്സലോണയെപ്പോലൊരു ടീമിനോടും കൊമ്പുകോർക്കുേമ്പാൾ കഴിഞ്ഞകാല കഥകളിലൊന്നും കാര്യമില്ലെന്ന കാഴ്ചപ്പാടിലാണ് ചെൽസി കോച്ച് അേൻറാണിയോ കോെണ്ട.
‘‘മുമ്പ് എന്ത് സംഭവിച്ചു എന്നത് പ്രധാനമല്ല. ഇപ്പോ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രസക്തം. ഏതോ ഒരു കളിക്കാരനെ കുറിച്ചല്ല നമ്മൾ സംസാരിക്കുന്നത്. ലോകത്തെ മികച്ച താരങ്ങളിലൊരാളെ കുറിച്ചാണ്. അദ്ദേഹത്തെയും ടീമിനെയും ലാഘവത്തോടെ എടുക്കാനാവില്ല. എന്നാൽ, പേടിയോടെയല്ല അവരെ നേരിടുക. ബഹുമാനം നൽകിക്കൊണ്ടുതന്നെ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഞങ്ങളുടെ ശൈലി’’ -കോണ്ടെ പറഞ്ഞു.
അതേസമയം, ആറ് വർഷം മുമ്പത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽനിന്ന് ചെൽസി താരങ്ങൾ പ്രചോദനം തേടിെല്ലന്ന് പറയാനാവില്ല. അത്രയും ത്രസിപ്പിക്കുന്ന ജയമായിരുന്നു 2012ൽ കിരീടം നേടിയ വർഷം സെമിയിൽ ചെൽസി ബാഴ്സക്കെതിരെ സ്വന്തമാക്കിയത്. സ്വന്തം ഗ്രൗണ്ടിലെ ആദ്യപാദത്തിൽ 1-0 വിജയം നേടിയ ശേഷം നൂകാംപിൽ ബാഴ്സയോട് 2-0ത്തിന് പിറകിൽ നിന്ന ശേഷമായിരുന്നു ചെൽസിയുടെ തിരിച്ചുവരവ്. ആദ്യ പകുതിയിൽ നായകൻ ജോൺ ടെറിയെ നഷ്ടമാവുകയും ചെയ്തശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് 2-2 സമനില പിടിച്ച് മൊത്തം 3-2െൻറ ജയവുമായായിരുന്നു ടീമിെൻറ ഫൈനൽ പ്രവേശനം.
പ്രീമിയർ ലീഗിൽ ബോൺമൗത്തിനോട് 3-0ത്തിനും വാറ്റ്േഫാർഡിനോട് 4-1നും തോറ്റശേഷം വെസ്റ്റ്ബ്രോമിനോട് 3-0ത്തിനും എഫ്.എ കപ്പിൽ ഹൾ സിറ്റിക്കെതിരെ 4-1നും ജയം നേടിയാണ് ചെൽസിയുടെ വരവ്. ബാഴ്സയാവെട്ട സീസണിൽ 38 കളികളിൽ ഒരു തോൽവി മാത്രം വഴങ്ങിയാണ് വരുന്നത്. എല്ലാ മത്സരങ്ങളിലുമായി 27 ഗോളുകൾ നേടിയ മെസ്സി തന്നെയാണ് ടീമിെൻറ കരുത്ത്.
ഹെയ്ൻകസ് മാജിക് തുടരാൻ ബയേൺ
കാർലോ ആഞ്ചലോട്ടിയെ പുറത്താക്കിയശേഷം പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയ യുപ് ഹെയ്ൻകസിെൻറ കീഴിൽ തകർപ്പൻ കുതിപ്പാണ് ബയേൺ നടത്തുന്നത്. ഇദ്ദേഹത്തിെൻറ കീഴിൽ 22ൽ 21 മത്സരങ്ങളും ജയിച്ച ബയേൺ മികച്ച ഫോമിലാണ്. മുൻനിരയിൽ ഗോൾവേട്ട തുടരുന്ന റോബർട്ട് ലെവൻഡോവ്സ്കിക്ക് പിറകിൽ അർതുറോ വിദാലിനൊപ്പം അർയെൻ റോബൻ, തോമസ് മ്യുളർ, ഹാമിസ് റോഡ്രിഗ്വസ് എന്നിവർ അണിനിരക്കുേമ്പാൾ ബെസിക്റ്റാസ് വിയർക്കും. എന്നാൽ പോർേട്ടാ, മൊണാകോ, ലീപ്സിഷ് എന്നിവരടങ്ങിയ ഗ്രൂപ്പിൽനിന്ന് മുന്നേറിയെത്തിയ തുർക്കി ക്ലബിനെ എഴുതിത്തള്ളാനാവില്ല ബയേണിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.