ചാമ്പ്യൻസ് ലീഗിൽ ആവേശം കൊള്ളിച്ച സമനിലകൾ
text_fieldsലണ്ടൻ: മാലപ്പടക്കത്തിന് തീപിടിച്ചപോലെയായിരുന്നു സ്റ്റാംഫോഡ് ബ്രിഡ്ജിലെ കാ ഴ്ച. കിക്കോഫ് വിസിലിനു പിന്നാലെ മൈതാനത്തിെൻറ നാലുദിക്കിനെയും പ്രകമ്പനംകൊള്ളി ച്ച് പന്ത് പറന്നുനടന്നപ്പോൾ, ഗോളും, കാർഡും, ഫൗളുകളും നിറഞ്ഞ് കണ്ണഞ്ചിപ്പിക്കുെ ന്നാരു ഫുട്ബാൾ ആറാട്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിെൻറ രണ്ടാം പാദത്തിൽ ബാഴ ്സലോണയും ലിവർപൂളും ഉൾപ്പെടെ വമ്പന്മാർ ഇറങ്ങിയ രാത്രിയിൽ പക്ഷേ, ആരാധകരെ ആവേശം കൊള്ളിച്ചത് സ്റ്റാംഫോഡ് ബ്രിഡ്ജിലെ ചെൽസി-അയാക്സ് സമനില പോരാട്ടമായിരുന്നു (4-4).
ആദ്യപാദത്തിൽ ഒരു ഗോളിന് കഷ്ടിച്ച് ജയിച്ച ചെൽസിയെ വെള്ളം കുടിപ്പിച്ചാണ് അയാക്സ് തുടങ്ങിയത്. ഒന്നാം പകുതി പിരിയുേമ്പാൾ രണ്ട് സെൽഫ് ഗോളിെൻറ കൂടി കടത്തിൽ ചെൽസി 1-3ന് പിന്നിൽ. കളിയുടെ രണ്ടാം മിനിറ്റിൽ ടാമി എബ്രഹാമും 35ാം മിനിറ്റിൽ ഗോളി കെപ അരിസബലാഗയുമാണ് സ്വന്തം വലകുലുക്കി നീലപ്പടയ്ക്ക് പാരയായത്. ഇതിനിെട, ക്വിൻസി പ്രോമിസ് (20) മിന്നലഴകോടെ മറ്റൊരു ഗോളും കൂടി നേടിയതോടെ ആദ്യ പകുതി അയാക്സിേൻറതായി. പെനാൽറ്റിയിലൂടെ ജോർജിന്യോ (4) ചെൽസിക്ക് ഗോൾ സമ്മാനിച്ചെങ്കിലും ആദ്യ 45മിനിറ്റ് അയാക്സിേൻറതായിരുന്നു.
രണ്ടാം പകുതി തുടങ്ങിയതും അയാക്സിെൻറ മേധാവിത്വത്തോടെ. 55ാം മിനിറ്റിൽ ഹകിം സിയകിെൻറ ക്രോസിൽ ഡോണി വാൻ ഡി ബീക് നാലാം ഗോൾ നേടി. മൂന്ന് ഗോളിന് പിന്നിലായ ചെൽസി ആത്മവിശ്വാസം കൈവിടാതെ ആക്രമണം ശക്തമാക്കിയപ്പോൾ അയാക്സ് പരുക്കൻ കളിയിലേക്ക് നീങ്ങിയത് ഡച്ചുകാർക്ക് തിരിച്ചടിയായി. ടാമിയുടെ ക്രോസിൽ സെസർ അസ്പിലിക്യൂറ്റ (63) രണ്ടാം േഗാൾ നേടിയതിനു പിന്നാലെ കൂട്ട ഫൗളും വാഗ്വാദവും അയാക്സിന് രണ്ട് ചുവപ്പുകാർഡ് സമ്മാനിച്ചു. 68ാം മിനിറ്റിൽ ഡാലി ബ്ലിൻഡും, തൊട്ടുപിന്നാലെ ജൊയൽ വെൽറ്റ്മാനും രണ്ടാം മഞ്ഞകാർഡുമായി പുറത്തായി. ഒമ്പതായി ചുരുങ്ങിയ അയാക്സിെൻറ വലയിൽ ജോർജിന്യോയും (71), റീസെ ജയിംസും (74) പന്തെത്തിച്ചേതാടെ സ്കോർ 4-4 ആയി. ആവേശമെല്ലാം കെട്ടടങ്ങിയ അയാക്സ് തോൽവിയിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ വലൻസിയ 4-1ന് ലില്ലിയെ തോൽപിച്ചു. ഇതോടെ അയാക്സ്, ചെൽസി, വലൻസിയ ടീമുകൾ ഏഴ് പോയൻറുമായി തുല്യനിലയിലാണ്.
ലിവർപൂൾ ഒന്നാമത്
ഗ്രൂപ് ‘ഇ’യിൽ ബെൽജിയം ക്ലബ് ജെൻകിനെ 2-1ന് തോൽപിച്ച് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ഒന്നാമതായി. ജോർജിന്യോ വിനാൽഡം (14), അലക്സ് ചാമ്പർലെയ്ൻ (53) എന്നിവരാണ് സ്കോർ ചെയ്തതത്. ഒന്നാമതുണ്ടായിരുന്നു നാപേളിയെ സാൽസ്ബർഗ് 1-1ന് സമനിലയിൽ തളച്ചതോടെയാണ് മൂന്ന് പോയൻറുമായി ലിവർപൂൾ മുന്നേറിയത്.
ബാഴ്സക്ക് സമനില
കളി സ്വന്തം മുറ്റത്ത് നടന്നിട്ടും ഒരു ഗോൾപോലും നേടാനാവാതെ ഗ്രൂപ് ‘എഫിൽ’ ബാഴ്സലോണക്ക് സമനില. ചെക്ക് ക്ലബ് സ്ലാവിയ പ്രാഹ ലയണൽ മെസ്സിയെയും കൂട്ടുകാരെയും ഗോൾരഹിത സമനിലയിൽ തളച്ചു. മറ്റൊരു മത്സരത്തിൽ ഇൻറർ മിലാനെ 3-2ന് വീഴ്ത്തി ബൊറൂസിയ ഡോർട്മുണ്ട് രണ്ടാം സ്ഥാനത്തേക്കുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.