ചാമ്പ്യൻസ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ലിസ്ബൺ വേദിയായേക്കും
text_fieldsസൂറിച്: ചാമ്പ്യൻസ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് പോർചുഗൽ തലസ്ഥാനമായ ലിസ്ബൺ വേദിയായേക്കും. ഫൈനൽ ഉൾപ്പെടെ എല്ലാ മത്സരങ്ങളും ഒറ്റ വേദിയിൽ നടത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് യുവേഫ പോർചുഗലിലേക്ക് നീങ്ങുന്നത്.
മുൻ നിശ്ചയപ്രകാരം തൂർക്കിയിലെ ഇസ്തംബൂളായിരുന്നു ഫൈനലിെൻറ വേദി.
എന്നാൽ, കോവിഡിൽ എല്ലാം തകിടംമറിഞ്ഞതോടെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ഒറ്റ നഗരത്തിലേക്കു മാറ്റാൻ യുവേഫ തീരുമാനിക്കുകയായിരുന്നു. വേദിയും മത്സരക്രമവും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂൺ 17ന് ചേരുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി പ്രഖ്യാപിക്കും.
ക്വാർട്ടർ ഫൈനലിൽ നാലു മത്സരം ബാക്കിനിൽക്കെയാണ് കോവിഡ് കളി മുടക്കുന്നത്. പോർചുഗലിൽനിന്നുള്ള ക്ലബുകളെല്ലാം നേരത്തേ പുറത്തായതും ബെൻഫിക, സ്പോർടിങ് എസ്.സി എന്നീ ക്ലബുകളുടെ മികച്ച രണ്ട് സ്റ്റേഡിയങ്ങൾ ഒരു നഗരത്തിലുണ്ടെന്നതുമാണ് ലിസ്ബണിന് നറുക്കു വീഴാൻ കാരണം. യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് കേസുകൾ കുറവ് റിപ്പോർട്ട് ചെയ്തതും പോർചുഗലിലാണ്.
ജർമൻ നഗരിയായ ഫ്രാങ്ക്ഫുർട്, റഷ്യയിലെ മോസ്കോ എന്നിവരാണ് സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്ന മറ്റ് നഗരങ്ങൾ. എന്നാൽ, കോവിഡ് കേസ് എണ്ണത്തിൽ ഈ രണ്ട് രാജ്യങ്ങളും മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.