മെസി കരുത്തിൽ ബാഴ്സ ക്വാർട്ടർ ഫൈനലിൽ
text_fieldsബാഴ്സലോണ: ആദ്യപാദത്തിൽ ഗോൾരഹിത സമനില വഴങ്ങിയ ബാഴ്സലോണയും ലിവർപൂളും രണ് ടാംപാദത്തിൽ ഗോൾ വർഷിച്ച് ചാമ്പ്യൻസ് ലീഗ് ഫുട്ബാളിെൻറ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു. നൂകാംപിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ ഒളിമ്പിക് ലിയോണിനെ 5-1ന് കെട്ടുകെട ്ടിച്ചാണ് ബാഴ്സലോണയുടെ കുതിപ്പെങ്കിൽ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽചെന ്ന് 3-1ന് തകർത്തായിരുന്നു ലിവർപൂളിെൻറ മുന്നേറ്റം. മാഞ്ചസ്റ്റർ സിറ്റി, യുവൻറസ്, മാ ഞ്ചസ്റ്റർ യുനൈറ്റഡ്, േടാട്ടൻഹാം, പോർേട്ടാ, അയാക്സ് ടീമുകൾ കഴിഞ്ഞദിവസം ക്വാർട ്ടറിലെത്തിയിരുന്നു. യുവേഫ ആസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ക്വാർട്ട ർ പോരാട്ടങ്ങളുടെ ചിത്രം വ്യക്തമാവും.
മെസ്സിമയം
ലിയോൺ കോച്ച് ബ്രൂണോ ഗ ിനിസിയോക്ക് തെറ്റുപറ്റി. മത്സരത്തിനു മുമ്പ് ‘മെസ്സിയെ പൂട്ടാൻ ഗെയിം പ്ലാനുകൾ സജ്ജ മാണോ’ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരൊറ്റ താരത്തിലല്ല ഞങ്ങളുടെ ശ്രദ്ധയെന്നാ യിരുന്നു മറുപടി. പക്ഷേ, മത്സരം കഴിഞ്ഞപ്പോൾ ബ്രൂണോക്ക് തിരുത്തേണ്ടിവന്നു ‘‘മെസ്സിയെ പിടിച്ചുകെട്ടാൻ ഞങ്ങളുടെ പ്രതിരോധത്തിനായില്ല’’.
ആദ്യപാദത്തിൽ തങ്ങളുടെ തട്ടകത്തിൽ കറ്റാലന്മാരെ ഗോളടിപ്പിക്കാൻ അനുവദിക്കാതെ തടഞ്ഞുനിർത്തിയ ആവേശത്തിൽ നൂകാംപിൽ രണ്ടാം പാദത്തിനെത്തിയ ലിയോണിനെ ബാഴ്സലോണ 5-1നാണ് തകർത്തത്. സൂപ്പർതാരം ലയണൽ മെസ്സിയുടെ മാസ്മാരിക പ്രകടനത്തിൽ ലിേയാണിെൻറ പ്രതിരോധ ഗോപുരങ്ങളെല്ലാം വീണുടഞ്ഞു.
രണ്ടു ഗോളുകൾ നേടിയും മറ്റു രണ്ടുഗോളുകൾക്ക് വഴിയൊരുക്കിയും ബാഴ്സയുടെ ഇതിഹാസ താരം സൂപ്പർ ഹീറോ ആയി. മെസ്സിക്കുപുറമെ ഫിലിപെ കൗടീന്യോ, െജറാർഡ് പീക്വെ, ഉസ്മാനെ ഡെംബലെ എന്നിവരാണ് ബാഴ്സക്കായി ഗോൾ നേടിയത്. സ്കോർ ചെയ്തില്ലെങ്കിലും രണ്ട് ഗോളുകൾക്ക് ചരടുവലിച്ചും പെനാൽറ്റി നേടിയും ലൂയി സുവാറസും മികച്ച കളി കെട്ടഴിച്ചു. എതിരാളികളുടെ ഒരു ഗോൾ പോലും ആത്മവിശ്വാസം തകർക്കുമെന്നറിയാവുന്ന ബാഴ്സ കരുതിയാണ് കളത്തിലിറങ്ങിയത്.
മുന്നേറ്റത്തിൽ സുവാറസിനും മെസ്സിക്കുമൊപ്പം കൗടീന്യോയായിരുന്നു. ആക്രമിച്ചുകളിച്ച ബാഴ്സ അക്കൗണ്ട് തുറന്നത് 17ാം മിനിറ്റിലാണ്. സുവാറസിനെ ബോക്സിൽ വീഴ്ത്തിയതിന് െപനാൽറ്റി. പനേങ്ക കിക്കിലൂടെ മെസ്സി അനായാസം പന്ത് വലയിലെത്തിച്ചു.
സുവാറസിെൻറ മികവുറ്റ പാസിൽ കൗടീന്യോ (31) ബാഴ്സ്ക്കായി തെൻറ കന്നി ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയതോടെ കറ്റാലന്മാർ കളിപിടിച്ചു. എന്നാൽ, രണ്ടാംപകുതിയിൽ ലിയോൺ ഒരു ഗോൾ തിരിച്ചടിച്ചതോടെ (ലുകാസ് ടോസാർട്-58) സന്ദർശകർക്ക് ഉൗർജം ലഭിച്ചു.
പക്ഷേ, മെസ്സി ആളിക്കത്താനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 78ാം മിനിറ്റിൽ ഡ്രിബ്ലിങ് മികവിലൂടെ ഗോൾ നേടിയും പിന്നാലെ പിെക്വ (81), ഡെംബലെ (86) എന്നിവരുടെ ഗോളിന് വഴിയൊരുക്കിയും തിളങ്ങിയപ്പോൾ ലിയോണിന് പിടിച്ചുനിൽക്കാനായില്ല. തുടർച്ചയായ 12ാം തവണയും ബാഴ്സലോണ ക്വാർട്ടറിൽ. ഹോം ഗ്രൗണ്ടിൽ അവസാന 30 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബാഴ്സയുടെ കുതിപ്പ്.
ഗുഡ്ബൈ മ്യൂണിക്
ക്വാർട്ടറിൽ നാല് ഇംഗ്ലീഷ് ടീമുകളുണ്ടാവുമെന്ന് യുർഗൻ ക്ലോപ്പ് പറഞ്ഞത് വിടുവായിത്തമല്ലെന്ന് മത്സരം കഴിഞ്ഞേതാടെ ബോധ്യമായി. മ്യൂണിക്കിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ബയേണിെന 3-1ന് തോൽപിച്ച് ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ അവസാന എട്ടിൽ സീറ്റുറപ്പിച്ചു. തകർപ്പൻ ഫോമിൽ കളിക്കുന്ന സാദിയോ മാനെയുടെ ഇരട്ടഗോളും വിർജിൽ വാൻഡികിെൻറ ഹെഡറും ചേർന്നാണ് ബയേൺ മ്യൂണിക്കിനെ തകർത്തത്.
ആദ്യപാദത്തിലെ അവസരങ്ങൾ നഷ്ടമാക്കിയതിനുള്ള പ്രായശ്ചിത്തമായിരുന്നു മാനെയുടെ പ്രകടനം. 26ാം മിനിറ്റിലാണ് താരത്തിെൻറ ആദ്യ ഗോൾ. ബയേൺ ക്യാപ്റ്റനും ഗോൾ കീപ്പറുമായ മാനുവൽ നോയറിനെ കബളിപ്പിച്ചായിരുന്നു താരത്തിെൻറ ഗോൾ. എന്നാൽ, അധികം വൈകാതെ സെൽഫ് ഗോൾ എന്ന് ചുരുക്കിക്കെട്ടാനാവാത്ത (ജോയൽ മാറ്റിപ്പ്-39) മികവുറ്റ മുന്നേറ്റത്തിലൂടെ ബയേൺ സമനില പിടിച്ചു.
ഇതോടെ മത്സരത്തിനു ചൂടുകൂടി. പിന്നീട് ഒരു ഒരു പിഴവുമില്ലാതെയായിരുന്നു ലിവർപൂളിൻറ കളി. ജയിക്കാനുറച്ച് കളിച്ച ഇംഗ്ലീഷ് ടീമിന് വാൻഡികിെൻറയും (69) മാനെയുടെയും (84) തകർപ്പൻ ഹെഡർ ഗോളുകളും ഒത്തുവന്നപ്പോൾ ജർമൻ ചാമ്പ്യന്മാരുടെ വധം പൂർണമായി. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം എന്നിവർക്കൊപ്പം ലിവർപൂളും അവസാന എട്ടിൽ. 2009നുശേഷം ആദ്യമായാണ് നാല് ഇംഗ്ലീഷ് ക്ലബുകൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.