സെവിയ്യ കീഴടക്കി ലെസിസ്റ്റർ; പോർട്ടോയെ തകർത്ത് യുവൻറസ്
text_fieldsലണ്ടൻ: ലെസ്റ്റർ എന്നാൽ ഫുട്ബാൾ ലോകത്തെ വിസ്മയസംഘമാണെന്ന് ഒരിക്കൽകൂടി അടിവരയിടുകയാണ്. കഴിഞ്ഞ തവണ ഏവരെയും അതിശയിപ്പിച്ച് പ്രീമിയർ ലീഗ് കിരീടമണിഞ്ഞവർ, ഇക്കുറി വീണ്ടും ചരിത്രയാത്ര തുടരുന്നു. ഇംഗ്ലീഷ് സീസൺ തുടക്കത്തിലെ തുടർ തോൽവികൾക്കിടയിൽ എഴുതിത്തള്ളിയവർക്ക് മറുപടി നൽകി ലെസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇടം നേടി. അതും, സ്പെയിനിൽ റയലിനെയും ബാഴ്സയെയും വിറപ്പിച്ച് കുതിക്കുന്ന സെവിയ്യയെ തരിപ്പണമാക്കി. സ്പെയിനിൽ നടന്ന ആദ്യപാദത്തിൽ 1-2ന് തോറ്റവർ, സ്വന്തം മണ്ണിലെ രണ്ടാം പാദത്തിൽ കടംവീട്ടികൊണ്ട് (2-0) അരങ്ങേറ്റ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലെത്തി. ഇരു പാദങ്ങളിലുമായി 3-2െൻറ ജയം.
മുൻ ഫൈനലിസ്റ്റുകളായ യുവൻറസും ക്വാർട്ടറിൽ കടന്നു. ടൂറിനിൽ നടന്ന രണ്ടാം പാദത്തിൽ പോർചുഗൽ ക്ലബ് എഫ്.സി പോർടോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവൻറസ് വീഴ്ത്തിയത്. എതിരാളിയുടെ തട്ടകത്തിലെ ആദ്യ പാദത്തിലും യുവൻറസിനായിരുന്നു (0-2) ജയം. ഇരു പാദങ്ങളിലുമായി 3-0 ജയത്തോടെ യുവൻറസ് മുന്നേറി. 40ാം മിനിറ്റിൽ പൗലോ ഡിബാല നേടിയ പെനാൽറ്റി ഗോളാണ് യുവൻറസിന് വിജയമൊരുക്കിയത്.
ഇൗ ജയം റനേരിക്ക്
േക്ലാഡിയോ റനേരി ഇതെല്ലാം കാണുന്നുണ്ടാവുമോ. ലെസ്റ്ററിൽ ഒതുങ്ങിക്കൂടിയ നീലക്കുറുക്കന്മാരെ ലോകഫുട്ബാളിെൻറ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച പരിശീലകൻ പടിയിറങ്ങിയ ശേഷം എല്ലാം ശരിയായെന്നു പറഞ്ഞാൽ നന്ദിയില്ലായ്മയാവും. എങ്കിലും, അതാണ് ശരി. കഴിഞ്ഞ സീസണിലെ ലീഗ് ചാമ്പ്യന്മാർ ഇക്കുറി തോറ്റ് തോറ്റ് തരിപ്പണമായപ്പോഴാണ് ആരാധകരുടെ എതിർപ്പ് പോലും വകവെക്കാതെ ലെസ്റ്റർ മാനേജ്മെൻറ് റനേരിയെ പുറത്താക്കിയ കടുത്ത തീരുമാനമെടുത്തത്. സഹായിയായ ക്രെയ്ഗ് ഷേക്സ്പിയറിന് കോച്ചിെൻറ ചുമതല നൽകി. പിന്നെ കണ്ടത് അവിശ്വസനീയമായ വിജയക്കുതിപ്പ്. മൂന്നാഴ്ച മുമ്പ് റനേരിക്ക് കീഴിലെ അവസാന കളിയിൽ നേടിയ എവേ ഗോളിെൻറ ആനുകൂല്യമായിരുന്നു സ്വന്തം ഗ്രൗണ്ടിലിറങ്ങുേമ്പാൾ ലെസ്റ്ററിന് ധൈര്യം പകർന്നത്.
ജാമി വാർഡിയും ഷിൻജി ഒകാസാകിയും അണിനിരന്ന മുൻ നിരയും റിയാദ് മെഹ്റസ്, ഡാനി ഡ്രിങ്ക്വാട്ടർ, മാർക് ആൾബ്രൈറ്റൻ എന്നിവരുടെ മധ്യനിരയും. വിങ്ങിലൂടെയുള്ള ആക്രമണത്തിന് മൂൻതൂക്കം നൽകിയ ലെസ്റ്ററിന് 27ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി. മെഹ്റസ് തൊടുത്തുവിട്ട ഫ്രീകിക്ക്, പോസ്റ്റിന് മൂലയിൽനിന്നും ക്യാപ്റ്റൻ വെസ്മോർഗൻ വലയിലേക്ക് തട്ടിയിട്ടു. കളി മുറുകും മുേമ്പ ലെസ്റ്ററിെൻറ ഉൗർജം ഇരട്ടിയാക്കാനുള്ള ഗോൾ. രണ്ടാം പകുതിയുടെ 54ാം മിനിറ്റിൽ നിനച്ചിരിക്കാതെയുള്ള പ്രത്യാക്രമണം ലെസ്റ്ററിെൻറ ലീഡുയർത്തി. ബോക്സിനുള്ളിൽ മെഹ്റസിെൻറ ഷോട്ട് സെവിയ്യ ഡിഫൻഡറിൽ തട്ടിത്തിരിഞ്ഞത് ആൾബ്രൈറ്റണിെൻറ ബൂട്ടിലേക്ക്. പെനാൽറ്റി പൊസിഷനിൽനിന്നും ആൾബ്രൈറ്റ് തൊടുത്ത ബുള്ളറ്റ് ഷോട്ട് തടയാൻ ആർക്കും കഴിഞ്ഞല്ല. വലയുടെ വലത് മൂല കുലുക്കി ലെസ്റ്ററിന് ലീഡ്.
അഗ്രിഗേറ്റിൽ ഒരു ഗോളിന് പിന്നിലായതോടെ സെവിയ്യ ആക്രമണം ശക്തമാക്കി. ലെസ്റ്റർ കടുത്ത പ്രതിരോധത്തിലേക്കും. ഇൗ ചെറുത്തുനിൽപ് 74ാം മിനിറ്റിലെ സാമിർ നസ്റിയുടെ ചുവപ്പ്കാർഡിലേക്ക് നയിച്ചു. ജാമിവാർഡിയുമായി കൊമ്പുകോർത്ത നസ്രിയുടെ തലയിടിക്ക് റഫറി മഞ്ഞക്കാർഡുയർത്തി. 18ാം മിനിറ്റിൽ ആദ്യ മഞ്ഞ കണ്ട ഫ്രഞ്ച് താരത്തിന് ഇക്കുറി മാർച്ചിങ് ഒാർഡറായി. സെവിയ്യ പത്ത് പേരിലേക്ക് ഒതുങ്ങിയിട്ടും ആക്രമണമൂർച്ച കുറഞ്ഞില്ല. 80ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്പാനിഷ് ടീമിന് പ്രതീക്ഷയായി. എന്നാൽ, എൻസോൻസിയെടുത്ത കിക്ക് ലെസ്റ്റർ ഗോളി കാസ്പർ ഷ്മൈക്കൽ പിടിയിലൊതുക്കി സെവിയ്യയുടെ അവസാന ചാൻസും അട്ടിമറിച്ചു. ക്വാർട്ടർ പ്രവേശനം കോച്ച് ഷേക്സ്പിയറും ക്യാപ് റ്റൻ വെസ്മോർഗനും മുൻ കോച്ച് ക്ലോഡിയോ റനേരിക്കാണ് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.