ചാമ്പ്യൻസ് ലീഗ്: വമ്പന്മാർ പ്രീക്വാർട്ടറിൽ
text_fieldsറോം: ചാമ്പ്യൻസ് ലീഗിൽ അവസാന നാലു ഗ്രൂപ്പിലെ വമ്പന്മാർ ഒരു കളി ബാക്കിയിരിക്കെ പ്രീ ക്വാർട്ടറിൽ. ഗ്രൂപ്പിലെ നാലാം റൗണ്ട് പോരാട്ടങ്ങളിൽ റയൽ മഡ്രിഡ്, യുവൻറസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്,ബയേൺ മ്യൂണിക് എന്നിവർ ജയത്തോടെ നോക്കൗട്ടുറപ്പിച്ചു. അതേസമയം, ഗ്രൂപ് എഫിൽ മാഞ്ചസ്റ്റർ സിറ്റി ലിയോണിനോട് 2-2ന് സമനിലയിൽ കുരുങ്ങി. എങ്കിലും 10 പോയൻറുമായി സിറ്റിയും പ്രീക്വാർട്ടറിലെത്തി. ഇൗ ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് ഉറപ്പിക്കാൻ ലിയോണിന് അവസാന മത്സരത്തിൽ ഷാക്തറിനോട് തോൽക്കാതിരിക്കണം.
കിങ് റയൽ
കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ ക്വാർട്ടർ കാണാതെ പറഞ്ഞയച്ചവരായിരുന്നു റോമക്കാർ. ആ ആവേശവുമായി റയലിനെ സ്വന്തം തട്ടകത്തിൽ നേരിടാൻ ഒരുങ്ങുേമ്പാൾ, ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ, ലാലിഗയിൽ െഎബറിനോട് തോറ്റ റയൽ മഡ്രിഡായിരുന്നില്ല ഇറ്റലിയിൽ. തകർത്തുകളിച്ച ചാമ്പ്യന്മാർ 2-0ത്തിന് റോമക്കാരെ കെട്ടുകെട്ടിച്ചു. രണ്ടാം പകുതിയിൽ ഗരത് ബെയ്ലും(47) ലൂകാസ് വസ്ക്വസു(59)മാണ് സ്കോറർമാർ. വസ്ക്വസിെൻറ ഗോളിന് വഴിയൊരുക്കി ബെൻസേമ റയൽ മഡ്രിഡിനായി 100 അസിസ്റ്റുകൾ തികച്ചു. സാൻഡിയാഗോ ബെർണബ്യൂവിലും 3-0ത്തിന് റോമക്ക് തോൽവിയായിരുന്നു. തോറ്റെങ്കിലും റോമയും പ്രീക്വാർട്ടറിലെത്തി.
തോൽക്കാതെ യുവൻറസ്
ഗ്രൂപ് എച്ചിൽനിന്ന് 1-0ത്തിെൻറ ജയത്തോടെയാണ് ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ഗ്ലാമർ ടീമുകൾ നോക്കൗട്ടിലെത്തിയത്. യുവൻറസ് വലൻസിയയെയും മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വിസ് ക്ലബ് യങ് ബോയ്സിനെയും തോൽപിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ മാൻസുകിചാണ്(59) യുവൻറസിെൻറ ഗോൾ നേടുന്നത്. ദുർബലരായ യങ് ബോയ്സിനെതിരെ 91ാം മിനിറ്റിൽ മറൗനെ ഫെല്ലൈനി നേടിയ ഗോളാണ് യുനൈറ്റഡിനെ കാത്തത്.
ഫൈവ് സ്റ്റാർ ബയേൺ
ബുണ്ടസ് ലീഗയിൽ മോശം ഫോമിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ബയേൺ ഉണർന്നു. നിർണായക മത്സരത്തിൽ ബെൻഫികയെ 5-1ന് തോൽപിച്ചതോടെ നോക്കൗട്ട് ഉറപ്പിച്ചു. ആര്യൻ റോബൻ(13,30) റോബർട്ട് ലെവൻഡോവ്സ്കി(36,52), ഫ്രാങ്ക് റിബറി(76) എന്നിവരാണ് സ്കോറർമാർ. ഗ്രൂപ് ‘ഇ’യിൽ നിന്ന് അയാക്സും ജയത്തോടെ പ്രീക്വാർട്ടറിലെത്തി.
ക്രിസ്റ്റ്യാനോക്ക് 100ാം ജയം
യുവൻറസ് വലൻസിയയെ 1-0ത്തിന് തോൽപിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ജയങ്ങൾ തികക്കുന്ന ഏക കളിക്കാരനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.