Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലണ്ടിൽ ചാമ്പ്യൻസ്​...

ഇംഗ്ലണ്ടിൽ ചാമ്പ്യൻസ്​ ലീഗ്​ സ്വപ്​നവുമായി മൂന്ന്​ ടീമുകൾ; ആ കാത്തിരിപ്പ്​ ഇങ്ങനെ

text_fields
bookmark_border
ഇംഗ്ലണ്ടിൽ ചാമ്പ്യൻസ്​ ലീഗ്​ സ്വപ്​നവുമായി മൂന്ന്​ ടീമുകൾ; ആ കാത്തിരിപ്പ്​ ഇങ്ങനെ
cancel

ലണ്ടൻ: ഗ്ലാമർ താരങ്ങൾ ഏറെയുണ്ടായിട്ടും യൂറോപ്പിലെ എലൈറ്റ്​ പോരാട്ടത്തിന്​ ബെർത്തുറപ്പിക്കാൻ മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ ​വിധി​യുണ്ടാകുമോ?
അതോ അത്​ഭുതങ്ങൾ ബൂട്ടിലൊളിപ്പിക്കുന്ന ലെസ്​റ്റർ സിറ്റിയും ഫ്രാങ്ക്​ലംബാർഡിൻെറ ചെൽസിയും യൂറോപ്യൻ ടിക്കറ്റ്​ സ്വന്തമാക്കുമോ...? 

ഇക്കാര്യങ്ങൾ  അറിയാൻ ഏതായാലും പ്രീമിയർ ലീഗിലെ അവസാന മത്സരം വരെ കാത്തിരിക്കണമെന്നുറപ്പായി. 

ആദ്യ രണ്ടു സ്​ഥാനക്കാരായ ലിവർപൂളും മാഞ്ചസ്​റ്റർ സിറ്റിയും ചാമ്പ്യൻസ്​ ലീഗ്​ ബെർത്ത്​ ഉറപ്പിച്ചെങ്കിലും മൂന്നും നാലും സ്​ഥാനം ആർക്കാവുമെന്ന്​ 37 മത്സരം പിന്നിട്ടിട്ടും തീരുമാനമായില്ല. ഗ്ലാമർ ടീമുകൾ ഒരുപാടുള്ള  
ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഈ സംഭവം പതിവു കാഴ്​ച്ചയുമാണ്​. നിലവിൽ മൂന്നാം സ്​ഥാനത്തുള്ള മാഞ്ചസ്​റ്റർ യുനൈറ്റഡിന്​ അവസാന മത്സരത്തിൽ ലെസ്​റ്റ്​ സിറ്റിയുമായാണ്​ മത്സരം. നാലാം സ്​ഥാനത്തുള്ള ചെൽസിക്ക്​ കരുത്തരായ വോൾവർഹാംറ്റണിനോടും ഏറ്റു മുട്ടണം. 

നിർണായകമായ ആ മത്സരങ്ങളാണ്​ യുനൈറ്റഡ്​, ചെൽസി, ലെസ്​റ്റർ സിറ്റി ടീമുകളുടെ 
ചാമ്പ്യൻ ലീഗ്​ യോഗ്യത ഉറപ്പിക്കുക. വോൾവർഹാംപ്​റ്റണിന്​ ജയിച്ചാലും ആദ്യ നാലിൽ സ്​ഥാനമുണ്ടാവില്ല. ഞായറാഴ്​ച്ചയാണ്​ പ്രീമിയർ ലീഗിലെ അവസാന മത്സരം അരങ്ങേറുന്നത്​. 


ആ കളി ഇങ്ങനെ....


മാഞ്ചസ്​റ്റർ യുനൈറ്റഡ്​: ഓൾഡ്​ ട്രഫോഡിലെ താരങ്ങൾക്ക്​ കാര്യങ്ങൾ ഏറെക്കുറെ എളുപ്പമാണ്​. ചിലപ്പോൾ കളി തോറ്റാലും ചാമ്പ്യൻസ്​ ലീഗ്​ ഉറപ്പിക്കാം. പക്ഷേ, ചെൽസി വൂൾഫ്​സിനോട്​ തോൽക്കണമെന്നു മാത്രം. അങ്ങനെ വന്നാൽ 63 പോയൻറുമായി ചെൽസിയും യുനൈറ്റഡും ഒപ്പമെത്തും. നേർക്കുനേരുള്ള മത്സരത്തിൽ യുനൈറ്റഡ്​ ജയിച്ചതിനാൽ ചെൽസിയെ മറികടന്ന്​ നാലാം സ്​ഥാനവും. ജയിച്ചാൽ 66 പോയൻറുമായി മൂന്നാം സ്​ഥാനം ഉറപ്പ്​. അതേസമയം, ലെസ്​റ്റും ചെൽസിയും കളി ജയിച്ചാൽ യൂറോപ്യൻ പട്ടത്തിന്​ യുനൈറ്റഡിന്​ ഇനിയും കാത്തിരിക്കേണ്ടി വരും. 

ചെൽസി: ലോക്​ഡൗണിനു ശേഷമാണ്​ ചെൽസിക്ക്​ കളി കൈവിട്ടത്​. അതുവരെ ലിവർപൂളിനും സിറ്റിക്കും തൊട്ടു പിന്നിൽ ഓടിയ ലംബാർഡിൻെറ ടീമിന്​ അവസാനത്തിൽ കാലിടറി​യതോടെയാണ്​ ഇത്ര കാത്തിരിക്കേണ്ടി വന്നത്​. യുനൈറ്റഡ്​ തോറ്റാൽ സമനില മതിയാവും. ജയിച്ചാൽ മൂന്നാം സ്​ഥാനവും. 

ലെസ്​റ്റർ: ഒരു ഘട്ടത്തിൽ സിറ്റിയെ പോലും മറികടക്കുമെന്ന നിലയിലായിരുന്നു 2016ലെ ഈ ചാമ്പ്യന്മാർ. എന്നാൽ, ലോക്​ഡൗണിന്​ ശേഷം കളി കൈവിട്ടു. നാടകീയമായ തോൽവികൾ ഏറ്റു വാങ്ങിയെങ്കിലും ഞായറാഴ്​ച യുനൈറ്റഡിനെ തോൽപിച്ചാൽ ചാമ്പ്യൻസ്​ ലീഗിൽ കളിക്കാം. ഇനി സമനിലയാണെങ്കിൽ​ പോലും ചെൽസി തോറ്റാൽ നാലാം സ്​ഥാനം ലഭിക്കും. കാരണം ഗോൾ ശരാശരിയിൽ ​ചെൽസിയുമായി ലെസ്​റ്റർ ബഹുദൂരം മുന്നിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballenglandunited
News Summary - Champions League qualification scenario:
Next Story