ബാഴ്സയും യുണൈറ്റഡും ഏറ്റുമുട്ടും; ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി
text_fieldsനിയോൺ: യൂറോപ്പിലെ ഗ്ലാമർ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ചിത്രം തെളിഞ്ഞു. പി.എസ്.ജിെയ അട്ടിമറിച്ച് ചാമ്പ്യൻസ് ലീഗിലെ അവസാന എട്ടിൽ ഇരിപ്പുറപ്പിച്ച സോൾഷെയറുടെ യുനൈ റ്റഡ് പടക്ക് എതിരാളികളായെത്തുന്നത് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ.
ഇം ഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാമും നേർക്കുനേർ ഏറ്റുമുട്ടുേമ്പാൾ, ക്രിസ്റ്റ്യാനോയുടെ യുവൻറസിന് അയാക്സാണ് എതിരാളി. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ലിവർപൂളിന് പോർേടായാണ് എതിരാളി.
ഏപ്രിലാണ് മത്സരങ്ങൾ. ഒമ്പതിന് ലിവർപൂൾ-പോർേട്ടാ, ടോട്ടൻഹാം-മാഞ്ചസ്റ്റർ സിറ്റി മത്സരങ്ങളും പത്തിന് അയാക്സ്-യുവൻറസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്- ബാഴ്സലോണ മത്സരങ്ങളും നടക്കും. 16, 17 തീയതികളിലാണ് രണ്ടാംപാദ മത്സരങ്ങൾ. ബാഴ്സക്ക് ആദ്യപാദ മത്സരം ഒാൾഡ് ട്രേഫാഡിലാണ്.
അതേസമയം, യൂറോപ ലീഗിൽ ആഴ്സനലും നാപോളിയും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടും. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ചെൽസിക്ക് സ്ലാവിയയാണ് എതിരാളി.
സ്പാനിഷ് ക്ലബുകളായ വലൻസിയും വിയ്യാറയലും നേർക്കുനേർ ഏറ്റുമുട്ടുേമ്പാൾ, ബെൻഫിക്കക്ക് ഫ്രാങ്ക്ഫർട്ടാണ് എതിരാളി. 11, 18 തീയതികളിലാണ് മത്സരങ്ങൾ.
![Champions League quarter-final and semi-final draws Champions League quarter-final and semi-final draws](https://www.madhyamam.com/sites/default/files/uaefa-quarter-lineup.jpg)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.