Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാമ്പ്യൻസ്​ ലീഗ്​...

ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ: റയലും യുവൻറസും നേർക്കുനേർ, ലിവർപൂളിന്​ മാഞ്ചസ്​റ്റർ സിറ്റി

text_fields
bookmark_border
ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ: റയലും യുവൻറസും നേർക്കുനേർ, ലിവർപൂളിന്​ മാഞ്ചസ്​റ്റർ സിറ്റി
cancel

നിയോൺ (സിറ്റ്​സർലൻഡ്​): ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്​റ്റുകളായ റയൽ മഡ്രിഡും​ യുവൻറസും നേർക്കുനേർ. സ്വിറ്റ്​സർലൻഡി​ൽ യുവേഫ ആസ്​ഥാനത്ത്​ നടന്ന നറുക്കെടുപ്പിലാണ്​ ക്വാർട്ടർ പോരാളികളെ തീരുമാനിച്ചത്​.

മറ്റൊരു കടുത്ത പോരിൽ ഇംഗ്ലീഷ്​ വമ്പന്മാരായ മാഞ്ചസ്​റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും. ബാഴ്​സലോണക്കും ബയേണിനും താരതമ്യേനെ ദുർബല ടീമുകളാണ്​ എതിരാളികളായി ലഭിച്ചത്​. കറ്റാലന്മാർ​ എ.എസ്​ റോമയെ നേരിടു​േമ്പാൾ ബുണ്ടസ്​ ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്​ സെവിയ്യയാണ്​ എതിർകോർട്ടിൽ അണിനിരക്കുക. 

കഴിഞ്ഞ സീസണിലെ ഫൈനൽ പോരാട്ടത്തിൽ യുവൻറസി​െന 4-1ന്​ തോൽപിച്ച്​ റയൽ ജേതാക്കളായിരുന്നു. ഇതിനു പകരം ചോദിക്കാനായിരിക്കും ബുഫണി​​െൻറ നേതൃത്വത്തിൽ ഇറ്റാലിയൻ പട കളത്തിലിറങ്ങുന്നത്​. ഏപ്രിൽ മൂന്നിന്​ യുവൻറസിലാണ്​ ആദ്യ പാദ​ പോരാട്ടം. 

ബാഴ്​സലോണ x എ.എസ്​ റോമ
സെവിയ്യx ബയേൺ മ്യൂണിക്​
യുവൻറസ്​ x റയൽ മഡ്രിഡ്​
ലിവർപൂൾ x മാഞ്ചസ്​റ്റർ സിറ്റി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballchampions leaguemalayalam newssports newsquarter-finals
News Summary - Champions League quarter-finals- sports news
Next Story