ചാമ്പ്യൻസ് ലീഗിൽ ഗോൾ ആറാട്ട്; സിറ്റിക്കും പി.എസ്.ജിക്കും ടോട്ടൻഹാമിനും അഞ്ചു ഗോൾ ജയം
text_fieldsലണ്ടൻ: ബാലൺ ഡി ഓർ നാമനിർദേശം ലഭിച്ച സന്തോഷം ഹാട്രിക് ഗോളടിച്ച് ആഘോഷമാക്കി പി.എസ്.ജിയുടെ കെയ്ലിയൻ എംബാ പ്പെയും മാഞ്ചസ്റ്റർ സിറ്റിയുടെ റഹിം സ്റ്റർലിങ്ങും. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ മൂന്നാം പാദത് തിൽ വമ്പൻ ടീമുകൾ കളത്തിലിറങ്ങിയപ്പോഴാണ് സൂപ്പർതാരങ്ങൾ ഗോളടി മേളംകൊണ്ട് കളംനിറഞ്ഞത്. തുടർച്ചയായി മൂന ്നാം ജയവുമായി പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക് ടീമുകൾ പ്രീക്വാർട്ടർ സാധ്യത ശക്തമാക്കി. യുവൻറസ്, റയൽ മഡ്രിഡ്, ടോട്ടൻഹാം ടീമുകളും ജയത്തോടെ നില ഭദ്രമാക്കി. ചൊവ്വാഴ്ച പ്രഖ്യാപിച്ച ബാലൺ ഡി ഓർ 30 പേരുടെ പട്ടിക യിലാണ് എംബാപ്പെയും സ്റ്റർലിങ്ങും ഇടംപിടിച്ചത്.
എംബാപ്പെ ഹാട്രിക്
ഗ്രൂപ് ‘എ’യിൽ റയൽ മഡ്രി ഡിനെ പിന്നിലാക്കി മുന്നേറുന്ന പി.എസ്.ജിക്ക് തുടർച്ചയായ മൂന്നാം ജയമായിരുന്നു ബെൽജിയം ക്ലബ് ബ്രൂജിനെതിരെ (5-0). എതിരാളിയുടെ തട്ടകത്തിലിറങ്ങിയ ഫ്രഞ്ചുകാർക്ക് ആദ്യ പകുതിയിൽ ഒരു ഗോളേ നേടാനായുള്ളൂ. എന്നാൽ, രണ്ടാം പകുതിയിൽ എംബാപ്പെ ഇറങ്ങിയതോടെ കളി മാറി. മൈതാനംതൊട്ട് ഒമ്പതു മിനിറ്റിനുള്ളിൽ ആദ്യഗോൾ. പിന്നെ, 20 മിനിറ്റിനുള്ളിൽ ഹാട്രിക് (61, 79, 83). മൗറോ ഇകാർഡിയുടെ വകയായിരുന്നു മറ്റു രണ്ടു ഗോളുകൾ. മൂന്നു ഗോളിന് വഴിയൊരുക്കിയ എയ്ഞ്ചൽ ഡി മരിയയുടെ ബൂട്ട് ടീമിെൻറ വിജയച്ചരടിനെ നിയന്ത്രിച്ചു. ഇതേ ഗ്രൂപ്പിൽ റയൽ മഡ്രിഡ് ചൊവ്വാഴ്ച ആദ്യ ജയവും സ്വന്തമാക്കി. തുർക്കി ക്ലബ് ഗലറ്റസറായെ 1-0ത്തിനാണ് മുൻ ചാമ്പ്യന്മാർ വീഴ്ത്തിയത്. ടോണി ക്രൂസിെൻറ ബൂട്ടിൽനിന്നായിരുന്നു വിജയഗോൾ.
ടോട്ടൻഹാം റിട്ടേൺസ്
മൂന്നാഴ്ച മുമ്പ് ബയേൺ മ്യൂണിക് ഏൽപിച്ച ഏഴു ഗോളിെൻറ ആഘാതം വിട്ടെറിയുകയായിരുന്നു ടോട്ടൻഹാം. സ്വന്തം ഗ്രൗണ്ടിലേറ്റ നാണക്കേടിെൻറ കണക്ക് അവർ സെർബ് ക്ലബ് റെഡ്സ്റ്റാറിനെതിരെ തീർത്തു. കളിയുടെ ഇരു പകുതികളിലുമായി ഹാരി കെയ്നും ഹ്യൂങ് മിൻ സണും നടത്തിയ മിന്നലാക്രമണങ്ങളിൽ മറുപടിയില്ലാത്ത അഞ്ചു ഗോളിനായിരുന്നു ടോട്ടൻഹാമിെൻറ ജയം. ഒരു ഗോൾ എറിക് ലമേല സമ്മാനിച്ചു. ഗ്രൂപ് റൗണ്ടിൽ ഇംഗ്ലീഷ് ടീമിെൻറ ആദ്യ ജയംകൂടിയാണിത്. ആദ്യ മത്സരത്തിൽ ഒളിമ്പിയാകോസിനോട് സമനിലയും പിന്നീട് ബയേൺ മ്യൂണികിനോട് തോൽവിയുമായിരുന്നു ‘സ്പേഴ്സിെൻറ’ സമ്പാദ്യം.
അതേസമയം, ബയേൺ മ്യൂണികിനെ വിറപ്പിച്ചായിരുന്നു ഒളിമ്പിയാകോസ് കീഴടങ്ങിയത് (3-2). 23ാം മിനിറ്റിൽ യൂസുഫ് അറാബിയിലൂടെ ഗ്രീക്കുകാർ ആദ്യം വലകുലുക്കി. പിന്നീടാണ് റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളിലൂടെ (34, 62) ബയേണിെൻറ രക്ഷകനാവുന്നത്. കൊറെൻറിൻ ടോളിസോ (75) മൂന്നാം ഗോൾ നേടി. എന്നാൽ, ബ്രസീൽ താരം ഗ്വിയേർമയിലൂടെ (79) ഒളിമ്പിയാകോസ് തിരിച്ചടിച്ചെങ്കിലും ഒപ്പമെത്താനായില്ല. ബയേണിന് ഒമ്പതും ടോട്ടൻഹാമിന് നാലും പോയൻറാണ് സമ്പാദ്യം.
സ്റ്റർലിങ് ട്രിക്
ഗ്രൂപ് ‘സി’യിൽ റഹിം സ്റ്റർലിങ് ഹാട്രിക്കും സെർജിയോ അഗ്യൂറോ ഇരട്ട ഗോളും നേടി മാഞ്ചസ്റ്റർ സിറ്റിയെ നയിച്ചപ്പോൾ ഇറ്റലിക്കാരായ അറ്റ്ലാൻറ ചിത്രത്തിലേ ഇല്ലാതായി. 5-1ന് ജയിച്ച സിറ്റി, മൂന്നിൽ മൂന്നും പാസായി പ്രീക്വാർട്ടറിലേക്ക് അടുത്തു. 28ാം മിനിറ്റിൽ അറ്റ്ലാൻറ നേടിയ ആദ്യ ഗോൾ ഗ്വാർഡിയോളപ്പടയെ പ്രകോപിപ്പിച്ചപോലെയായിരുന്നു കാര്യങ്ങൾ. പിന്നെ കണ്ടത് ഗോളടിപൂരം. ആദ്യ പകുതി അഗ്യൂറോ (34, 38) സ്വന്തമാക്കിയപ്പോൾ, രണ്ടാം പകുതി റഹിം സ്റ്റർലിങ്ങിേൻറതായി (58, 64, 69). ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഷാക്തറും-ഡിനാമോ സഗ്രെബും സമനിലയിൽ (2-2) പിരിഞ്ഞു.
ഡിബാല രക്ഷകൻ
ക്രിസ്റ്റ്യാനോയെ സാക്ഷിയാക്കി പൗലോ ഡിബാല നിയന്ത്രണമേറ്റെടുത്തപോലെയായിരുന്നു ഗ്രൂപ് ‘ഡി’യിൽ ലോകോമോട്ടിവിനെതിരെ യുവൻറസിെൻറ പടയോട്ടം (2-1). 30ാം മിനിറ്റിൽ ലോകോമോട്ടിവ് മോസ്കോ മുന്നിലെത്തിയപ്പോൾ യുവൻറസ് തോൽവി ഭയന്നു. ഒന്നാം പകുതിയും രണ്ടാം പകുതിയും പൊരുതിയിട്ടും തിരിച്ചടിക്കാൻ വൈകി. ഒടുവിൽ 77, 79 മിനിറ്റുകളിൽ ഡിബാല യുവെയുടെ രക്ഷകനായി മാറി. ആദ്യം നടന്ന അങ്കത്തിൽ അത്ലറ്റികോ മഡ്രിഡ് 1-0ത്തിന് ബയർ ലെവർകൂസനെ തോൽപിച്ചു. മൂന്നു കളിയിൽ രണ്ടു ജയവുമായി യുവൻറസും അത്ലറ്റികോയും ഏഴു പോയൻറുമായി ഒപ്പത്തിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.