ടോട്ടൻഹാം vs അയാക്സ്; ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ സെമി
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ വിസ്മയക്കുതിപ്പ് നടത്തിയ രണ്ടു സംഘങ്ങൾ ഇന്ന് മുഖാമുഖം . വൻകരയുടെ ചാമ്പ്യന്മാരാവാൻ മനസ്സുറപ്പിച്ചിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയു ടെ യുവൻറസിനെ കെട്ടുകെട്ടിച്ച അയാക്സും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ ഷോക്കടിപ്പിച്ച ടോട്ടൻഹാമും തമ്മിലാണ് അങ്കം. കളി ടോട്ടൻഹാമിെൻറ പുതിയ വേദിയിൽ. രണ്ടാം സെമിയിൽ നാളെ രാത്രി ബാഴ്സലോണയും ലിവർപൂളും മാറ്റുരക്കും.
ജയൻറ് കില്ലേഴ്സ്
ഇംഗ്ലണ്ടിൽനിന്നുള്ള ടോട്ടൻഹാമും നെതർലൻഡ്സുകാരായ അയാക്സ് എഫ്.സിയും ചാമ്പ്യൻസ് ലീഗിെൻറ സെമിയിലെത്തിയത് തന്നെ ഫുട്ബാളിെൻറ വിസ്മയക്കാഴ്ചയായിരുന്നു. യുവൻറസിനെതിരെ ആദ്യപാദത്തിൽ 1-1ന് സമനില പാലിച്ചവർ, ടൂറിനിൽ നടന്ന രണ്ടാം പാദത്തിൽ 2-1ന് ക്രിസ്റ്റ്യാനോ പടയെ വീഴ്ത്തി അതിശയപ്പെടുത്തി. ടോട്ടൻഹാമാവെട്ട ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ചു. രണ്ടാം പാദത്തിൽ സിറ്റിയുടെ ഗ്രൗണ്ടിൽ 4-3ന് തോറ്റെങ്കിലും മൂന്ന് എവേ ഗോളിെൻറ കരുത്തിൽ അവർ മനോഹരമായി ജയിച്ചു. പ്രവചനങ്ങളെല്ലാം കാറ്റിൽപറത്തിയവരുടെ ഏറ്റുമുട്ടൽ ഇന്നത്തെ രാത്രിയിൽ ടോട്ടൻഹാം ഹോട്സ്പറിനെ
ആവേശം കൊള്ളിക്കും.
പരിക്ക്, സസ്പെൻഷൻ
സ്വന്തം ഗ്രൗണ്ടിൽ ആദ്യമായി തോറ്റതിെൻറ ടെൻഷനിലാണ് ടോട്ടൻഹാം. അതിന് പുറമെയാണ് ക്വാർട്ടറിലെ സൂപ്പർതാരം സൺ ഹ്യൂങ് മിന്നിെൻറ സസ്പെൻഷൻ. ഹാരി കെയ്ൻ, എറിക് ലലേമ എന്നിവരുടെ പരിക്ക് കാരണം നേരേത്തതന്നെ അലേങ്കാലമായ ടീമിന് മിന്നിെൻറ സസ്പെൻഷൻ കൂടിയായതോടെ ഇരട്ട ആഘാതമായി. മൂർച്ച കുറഞ്ഞതോടെ, പ്രതിരോധം കനപ്പിച്ച് എതിരാളികളുടെ എവേ ഗോൾ തടയാനാവും ടോട്ടൻഹാമിെൻറ ശ്രമം.
അതേസമയം, കൂടുതൽ സുരക്ഷിതമാണ് അയാക്സ്. വിങ്ങർ ഹസൻ ബാൻഡെക്ക് പരിക്കാണെങ്കിലും നെറസ്, ടാഡിക്, ഹാകിം സിയെക് മുന്നേറ്റം ഏത് പോരായ്മയും നികത്താൻ കെൽപുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.