ചാമ്പ്യൻസ് ലീഗ്: റയൽ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി, യുവൻറസ് ടീമുകൾ ഇന്ന് കളത്തിൽ
text_fieldsബെർലിൻ: ലാ ലിഗയിലെയും ബുണ്ടസ് ലിഗയിലെയും തോറ്റ് നാണംകെടുന്ന റയൽ മഡ്രിഡിനും ബയ േൺ മ്യൂണികിനും ആരാധകരെ ആശ്വസിപ്പിക്കാൻ ഒരുജയം വേണം. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ഒന്നാമതായി നോക്കൗട്ടുറപ്പിച്ച രണ്ടുപേർക്കും ചൊവ്വാഴ്ച അതിനുള്ള അവസരമാണ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘ജി’യിൽ നാലിൽ മൂന്ന് ജയവുമായി ഒമ്പത് പോയേൻറാടെ ഒന്നാമതുള്ള റയൽ മഡ്രിഡിന് എതിരാളി തുല്യപോയൻറുമായി ഒപ്പത്തിനൊപ്പമുള്ള ഇറ്റാലിയൻ പവർഹൗസ് എ.എസ് റോമ. ഗ്രൂപ് ‘ഇ’യിൽ 10പോയൻറുമായി ഒന്നാമതുള്ള ബയേൺ ഗ്രീക്ക് ക്ലബ് എ.ഇ.കെ ആതൻസിനെ നേരിടും.
ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് ജേതാക്കളായ റയൽ മഡ്രിഡ് സമീപകാലത്തെങ്ങുമില്ലാത്ത പിരിമുറുക്കത്തോടെയാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം ലാ ലിഗയിൽ െഎബറിനു മുന്നിൽ 3-0ന് തോറ്റതോടെ പോയൻറ് പട്ടികയിൽ ആറാമതാണിപ്പോൾ. സാൻറിയാഗോ സൊളാരിയെ കോച്ചായി സ്ഥിരപ്പെടുത്തിയതിനുശേഷം ആദ്യ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിയത് തിരിച്ചടിയായി. ക്രിസ്റ്റ്യാനോ കൂടുവിട്ടതോടെ ആക്രമണത്തിന് മൂർച്ചകുറഞ്ഞുവെന്ന ആരോപണങ്ങൾക്കിടെ കഴിവുകെട്ട പ്രതിരോധമെന്ന പേരുദോഷവും കേട്ടുതുടങ്ങി. ചൊവ്വാഴ്ച റോമയെ മറികടന്നാൽ റയലിന് ഗ്രൂപ് ജേതാക്കളാവാം. പക്ഷേ, മികച്ച ഫോമിലുള്ള ഇറ്റാലിയൻ കരുത്തിനെ മറികടക്കുക വെല്ലുവിളിയാണ്. മഡ്രിഡിൽ നടന്ന ആദ്യപാദത്തിൽ റയൽ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് റോമക്കാരെ പറത്തിയത്. പക്ഷേ, ആ ആത്മവിശ്വാസമെല്ലാം ഇപ്പോൾ ചോർന്നുപോയ മട്ടാണ്. മുറിവേറ്റ റയലിനെ തളക്കുകതന്നെയാണ് റോമക്കാരുടെ ലക്ഷ്യം. ക്യാപ്റ്റൻ ഡാനി റോസിയും ഫോർവേഡ് ഡീഗോ പെറോറ്റിയും പരിക്കു കാരണം പുറത്താണ്.
10 പോയൻറുള്ള ബയേണിന് ‘ജി’യിൽ കാര്യങ്ങൾ എളുപ്പമാണ്. ഒരു സമനില കൂടി ഉറപ്പിച്ചാൽ ഒരു കളി ബാക്കിനിൽക്കെ മ്യൂണിക്കുകാർക്ക് മുന്നേറാം. യുവൻറസും (9 പോയൻറ്), മാഞ്ചസ്റ്റർ യുനൈറ്റഡും (7) പോരടിക്കുന്ന ‘എച്ച്’ ആണ് മറ്റൊരു ഹോട്ട് ഗ്രൂപ്. യുവൻറസ് ചൊവ്വാഴ്ച വലൻസിയയെയും, യുനൈറ്റഡ് യങ്ബോയ്സിനെയും നേരിടും. ഒരു സമനിലകൊണ്ട് ക്രിസ്റ്റ്യാനോയുടെ യുവൻറസിന് മുന്നേറാം. അല്ലെങ്കിൽ യുനൈറ്റഡിെൻറ തോൽവിയും മതി. ഗ്രൂപ് ‘എഫ്’ൽ ഒമ്പത് പോയൻറുമായി ഒന്നാമതുള്ള സിറ്റിക്ക് ഒളിമ്പിക് ലിയോണാണ് എതിരാളി. നോക്കൗട്ടുറപ്പിച്ചവർക്ക് സമനിലയിലൂടെ ഒന്നാം സ്ഥാനം സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.