ചാമ്പ്യൻസ് ലീഗ്: സിറ്റി പുറത്ത്; ലിവർപൂൾ സെമിയിൽ
text_fieldsലണ്ടൻ: ഏഴു തവണ വലകുലുങ്ങിയ അതി നാടകീയ പോരാട്ടം, മാഞ്ചസ്റ്റർ സിറ്റി-ടോട്ടൻഹാം ആ വേശപ്പോരിനെ ഫുട്ബാൾ ലോകത്തിന് വിശേഷിപ്പിക്കാൻ ശരിക്കും വാക്കുകളില്ല. കണ്ണിമ ചിമ്മാൻ ഇടവേളയില്ലാതെ ആക്രമണ ഫുട്ബാളിെൻറ വശ്യത നിറഞ്ഞ മുന്നേറ്റവുമായി ടീം നി റഞ്ഞാടിയിട്ടും ഇത്തിഹാദ് സ്റ്റേഡിയത്തിൽ പെപ്പ് ഗ്വാർഡിയോളക്കും സംഘത്തിനും തലത ാഴ്ത്തി മടക്കം.
എതിരാളികളുടെ ഒാരോ ഗോളിനും തക്ക മറുപടി നൽകി ടോട്ടൻഹാം തൊണ്ണൂ റുമിനിറ്റും ഒപ്പത്തിനൊപ്പം നിന്ന് പോരടിച്ചപ്പോൾ സിറ്റിയെ എവേ ഗോളിൽ അതിജയിച്ച ് മൗറീഷ്യോ പൊച്ചറ്റീനോയുടെ ടീം സെമിയിൽ പ്രവേശിച്ചു. നിർണായക ചാമ്പ്യൻസ് ലീഗിൽ ക ്വാർട്ടർ പോരിൽ സിറ്റിയുടെ തട്ടകത്തിൽ 3-2ന് തോറ്റെങ്കിലും, ഇരു പാദങ്ങളിലുമായി 4-4ന് ഒപ്പമെത്തി എവേ ഗോളിെൻറ ആനുകൂല്യത്തിലാണ് ടോട്ടൻഹാം ചരിത്രം കുറിച്ച് സെമിയിൽ പ് രവേശിച്ചത്.
136 വർഷങ്ങൾക്കു മുമ്പ്, 1882 സെപ്റ്റംബർ അഞ്ചിന് പിറവികൊണ്ട ഇൗ ഇംഗ്ലീഷ ് ക്ലബ് ആദ്യമായാണ് ചാമ്പ്യൻസ് ലീഗിെൻറ അവസാന നാലിൽ ഇടംപിടിക്കുന്നത്. റഹീം സ്റ് റെർലിങ് (രണ്ട്), ബെർണാഡോ സിൽവ, സെർജിയോ അഗ്യൂറോ എന്നിവർ നേടിയ ഗോളിന് ഹോങ് മിൻ സ ൺ (രണ്ട്), െഫർണാണ്ടോ ലോറെെൻറ എന്നിവരിലൂടെയാണ് ടോട്ടൻഹാം തിരിച്ചടിച്ചത്.
മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ലിവർപൂൾ പോർചുഗീസ് ക്ലബ് എഫ്.സി പോർേട്ടായെ 4-1ന് തരിപ്പണമാക്കി ഇരുപാദങ്ങളിലുമായി 6-1െൻറ ജയത്തോടെ യുർഗൻ ക്ലോപ്പിെൻറ സംഘം രാജകീയമായി സെമിയിൽ പ്രവേശിച്ചു. ആവേശ സെമിയിൽ ഇതോടെ ബാഴ്സലോണ ലിവർപൂളിനെയും ടോട്ടൻഹാം അയാക്സിനെയും നേരിടും. ഏപ്രിൽ 30, മേയ് ഒന്ന് ദിവസങ്ങളിലാണ് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്ന സെമി പോരാട്ടം.
എന്തൊരു മത്സരം!
കളിച്ചാൽ മാത്രം പോരാ, കളിയിൽ ഭാഗ്യംകൂടി ഒപ്പം വേണം. അല്ലെങ്കിൽ റഹീം സ്റ്റെർലിങ്ങിെൻറ ഇഞ്ചുറിടൈം ഗോൾ സിറ്റിയുടെ വിധി മാറ്റിയേനെ. ഇത്തിഹാദിൽ ശരിക്കും ത്രില്ലർ സിനിമയെ വെല്ലുന്ന മത്സരമായിരുന്നു. ആദ്യ 11 മിനിറ്റിനിടെ തന്നെ രണ്ടു വലയും രണ്ടു വട്ടം കുലുങ്ങി. പിന്നെയും െകാണ്ടുകൊടുത്തും ഇരു ടീമുകളുടെയും മരണ കളി. ഒടുവിൽ ആവുന്നതൊക്കെ ചെയ്തിട്ടും മാഞ്ചസ്റ്റർ സിറ്റി പുറത്ത്. വാർ ടെക്നോളജിയെ പഴിച്ചുകൊണ്ടായിരിക്കും ഒാരോ സിറ്റി ആരാധകനും ഇത്തിഹാദ് സ്റ്റേഡിയം വിട്ടിട്ടുണ്ടവുക.
റഹീം സ്റ്റെർലിങ്
വിസിൽ മുഴുക്കം കേട്ടപാടെ സിറ്റി പന്തുമായി ടോട്ടൻഹാമിെൻറ ബോക്സിലേക്ക് ഒാടിക്കയറി. മധ്യനിരയിലെ ആർക്കിടെക്റ്റ് കെവിൻ ഡിബ്രൂയിൻ നൽകിയ പന്ത് നിയന്ത്രിച്ച് സ്റ്റെർലിങ് തൊടുത്തുവിട്ട ഷോട്ട് ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസിനെ മറികടന്ന് വലയിൽ. തിരിച്ചുവരവിെൻറ സൂചന നൽകി സിറ്റിയുടെ തുടക്കം.
ഹോങ് മിൻ സൺ
ഹാരി കെയ്നിെൻറ അഭാവത്തിൽ ടീമിെൻറ തുറുപ്പുചീട്ട് ദക്ഷിണകൊറിയക്കാരൻ സൺ ആയിരിക്കുമെന്ന െപാചറ്റീനോയുടെ വാക്കുകൾ െപപ്പ് ഗ്വാർഡിയോളയും താരങ്ങളും വേണ്ടെത്ര ശ്രദ്ധിച്ചുകാണില്ല. അതിന് തക്ക ‘പ്രതിഫലവും’ ലഭിച്ചു. സ്റ്റെർലിങ്ങിെൻറ ഗോൾ ആരവങ്ങൾ നിലക്കും മുന്നെ സണ്ണിെൻറ വക രണ്ടു ഉശിരൻ ഗോളുൾ. ആദ്യത്തേത് എയ്മെറിക് ലെപോർെട്ടയുടെ മിസ് പാസിൽ നിന്നായിരുന്നെങ്കിൽ രണ്ടാമത്തേത് ക്രിസ്റ്റ്യൻ എറിക്സെൻറ മനോഹര പാസിൽ നിന്ന്. സിറ്റി ആരാധകർ ശരിക്കും തലയിൽ കൈവെച്ച നിമിഷങ്ങൾ.
ബെർണാഡോ
പക്ഷേ സിറ്റി തോൽക്കാൻ ഒരുക്കമല്ലായിരുന്നു. ഒരു മിനിറ്റ് വ്യത്യാസത്തിൽ സൺ ഷോ കെടുത്തി ബെർണാഡോയുടെ ഫിനിഷിങ്. ഡാനി റോസിെൻറ കാലിൽ തട്ടി പന്ത് വഴുതിമാറിയാണ് വലയിൽ പ്രവേശിച്ചത്.
ഡിബ്രൂയിൻ
അവിടം കൊണ്ടും നിർത്താത്ത സിറ്റി പിന്നെയും ഗോൾ നേടി. ഇത്തവണയും ഡിബ്രൂയിനിെൻറ നെടുനീളൻ േക്രാസിലാണ് ഗോൾ. മറുതലക്കൽനിന്ന് സ്റ്റെർലിങ് അനായാസം ഗോൾ നേടി. ഇരുപാദങ്ങളിലുമായി സ്കോർ ഇതോടെ 3-3.
സെർജിയോ അഗ്യൂറോ
ജയത്തിനായി ഒരു ഗോൾകൂടി അനിവാര്യമായ സിറ്റി ആക്രമണം നിർത്തിയില്ല. ഡിബ്രൂയിനെ തളക്കുന്നതിൽ ടോട്ടൻഹാം പരാജയപ്പെട്ടപ്പോൾ സിറ്റി പിന്നെയും സ്കോർ ചെയ്തു. ബെൽജിയം താരത്തിെൻറ പാസിൽനിന്ന് ക്ലബിെൻറ ഗോൾ മെഷീൻ സെർജിയോ അഗ്യൂറോയുടെ പവർഫുൾ ഷോട്ട് വലതുളച്ചു. ഇതോടെ രണ്ട് ഗോൾ നേടിയ സിറ്റിക്കായി ഇരുപാദങ്ങളിലുമായി മുൻതൂക്കം.
എന്നാൽ, ഭാഗ്യം ടോട്ടൻഹാമിനൊപ്പമാണെന്ന് പിന്നാലെ തെളിഞ്ഞു. കളിതീരാൻ 20 മിനിറ്റ് ബാക്കിയുള്ളപ്പോൾ കോർണറിൽനിന്ന് ലോറെെൻറയുടെ ഗോൾ. കൈയിൽ ചെറുതായി തട്ടിയിരുന്നെങ്കിലും വാർ റിപ്ലേയിൽ വ്യക്തമാവാതിരുന്നതോടെ റഫറി ഗോൾ അനുവദിച്ചു. ഇതോടെ ടോട്ടൻഹാം വീണ്ടും മുന്നിൽ. ഒടുവിൽ ഇഞ്ചുറി സമയം സ്റ്റെർലിങ് ഒരുതവണകൂടി വലകുലുക്കി. പക്ഷേ, വാറിൽ ഒാഫ്സൈഡ് ഉറപ്പിച്ചപ്പോൾ സിറ്റി സെമി കാണാതെ പുറത്ത്.
ഇൗസി ലിവർപൂൾ
പോർേട്ടായുെട തട്ടകത്തിൽ തിരിച്ചുവരവിന് അവസരം കൊടുക്കാതെയാണ് ലിവർപൂൾ കളം നിറഞ്ഞ് കളിച്ചത്. മുൻനിര താരങ്ങളെല്ലാം സ്കോർ ചെയ്തപ്പോൾ 4-1െൻറ ജയം. ഇരു പാദങ്ങളിലുമായി 6-1െൻറ തകർപ്പൻ ലീഡ്. സാദിയോ മാനെ (26), മുഹമ്മദ് സലാഹ് (65), റോബർടോ ഫെർമീന്യോ (77), വിർജിൽ വാൻഡൈക് (84) എന്നിവരാണ് ഗോൾ നേടിയത്. പോർടോയുടെ ആശ്വാസ ഗോൾ എഡർ മിലിറ്റാവോയുടെ (68) വകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.