ഡി മരിയയുടെ ഇരട്ടഗോളിൽ റയലിനെ തകർത്ത് പി.എസ്.ജി
text_fieldsയൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടഭൂമിയിൽ ഗ്രൂപ് റൗണ്ടിലെ ആദ്യ കളിയിൽതന്നെ അടിതെറ്റി വമ്പന്മാരായ റയൽ മഡ്രിഡ്. കന്നിക്കിരീടം തേടു ന്ന ഫ്രഞ്ച് ക്ലബ് പി.എസ്.ജിയാണ് 13 തവണ ചാമ്പ്യന്മാരായ സ്പാനിഷ് ടീമിനെ മടക്കമില്ല ാത്ത മൂന്നു ഗോളുകൾക്ക് തകർത്തുവിട്ടത്. യുവൻറസിനെ അത്ലറ്റികോ മഡ്രിഡ് 2-2ന് സമ നിലയിൽ തളച്ചപ്പോൾ ടോട്ടൻഹാമിനെ അതേ സ്കോറിന് ഒളിമ്പ്യാക്കോസ് പിടിച്ചുകെട ്ടി. മാഞ്ചസ്റ്റർ സിറ്റി 3-0ത്തിന് ശാക്തർ ഡൊണസ്കിനെയും ബയേൺ മ്യൂണിക് അതേ സ്കോറി ന് റെഡ്സ്റ്റാർ ബൽഗ്രേഡിനെയും തോൽപിച്ചപ്പോൾ ഡൈനാമേ സഗ്രെബ് 4-0ത്തിന് അത്ലറ് റൻറയെ തകർത്തു.
ഡിമരിയയുടെ ചിറകിൽ
സൂപ്പർതാരങ്ങളായ നെയ്മറും കെയ് ലിയൻ എംബാപെയും എഡിൻസൺ കവാനിയും ഇല്ലാത്തതൊന്നും പി.എസ്.ജിക്ക് പ്രശ്നമായിരുന്നില്ല. സ്വന്തം മൈതാനമായ പാർക് ഡെ പ്രിൻസിൽ നടന്ന കളിയിൽ മുൻ റയൽ താരം എയ്ഞ്ചൽ ഡിമരിയയുടെ ഇരട്ടഗോളിെൻറ മികവിലായിരുന്നു പി.എസ്.ജിയുടെ തേരോട്ടം. ആദ്യ പകുതിയിൽതന്നെ ഡിമരിയ രണ്ടുവട്ടം (14, 33) വെടിപൊട്ടിച്ചപ്പോൾ ഇഞ്ചുറി സമയത്ത് തോമസ് മുനിയറിെൻറ (90+1) വകയായിരുന്നു മൂന്നാം ഗോൾ. പി.എസ്.ജിയുടെ ഒമ്പത് ഷോട്ടുകൾക്കെതിരെ റയൽ പത്ത് ഷോട്ടുകൾ തൊടുത്തെങ്കിലും അതിലൊന്നുപോലും ഈ സീസണിൽ റയൽവിട്ട് പി.എസ്.ജിയിലെത്തിയ ഗോളി കെയ്ലർ നവാസിനെ പരീക്ഷിക്കാൻ കരുത്തുള്ളതായിരുന്നില്ല. പുതുതാരം ഏഡൻ ഹസാഡും കരീം ബെൻസേമയും ഗാരെത് ബെയ്ലുമടങ്ങിയ റയൽ മുൻനിര അേമ്പ നിറംമങ്ങി. ബെൻസേമയും ബെയ്ലും ഓരോ തവണ പന്ത് വലയിലെത്തിച്ചെങ്കിലും ഹാൻഡ്ബാളിലും ഓഫ്സൈഡിലും കുടുങ്ങി. മറുവശത്ത് ഡിമരിയയും പുതിയ താരം മൗറോ ഇകാർഡിയും മികച്ച ഒത്തിണക്കേത്താടെ കളിച്ചു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഗലാറ്റസറായിയും ക്ലബ് ബ്രൂഗെയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
യുവെ തുടങ്ങി; അത്ലറ്റികോ തിരിച്ചടിച്ചു
ഗ്രൂപ് ഡിയിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്കോർഷീറ്റിൽ ഇടംകണ്ടെത്താനാവാത്ത ദിനം രണ്ടു ഗോൾ നേടി യുവൻറസ് മുൻതൂക്കം സ്വന്തമാക്കിയെങ്കിലും പോരാട്ടവീര്യം രക്തത്തിലലിഞ്ഞുചേർന്ന ഡീഗോ സിമിയോണിയുടെ അത്ലറ്റികോ മഡ്രിഡ് ഒടുവിൽ രണ്ടും തിരിച്ചടിച്ചാണ് സ്വന്തം തട്ടകമായ വാൻഡ മെട്രോപൊളിറ്റാനോയിൽനിന്ന് തിരിച്ചുകയറിയത്. പന്ത് കൈവശംവെക്കുന്നതിൽ മുൻതൂക്കം യുവെക്കായിരുന്നെങ്കിലും ഗോൾ തേടിയുള്ള ശ്രമങ്ങളിൽ അത്ലറ്റികോയാണ് മുന്നിൽനിന്നത്. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 48ാം മിനിറ്റിൽ യുവാൻ ക്വഡ്രാഡോയുടെ മനോഹര ഗോളിലൂടെയാണ് യുവെ മുന്നിലെത്തിയത്.
65ാം മിനിറ്റിൽ ഹെഡറിലൂടെ ബ്ലെയ്സെ മത്യൂഡി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. എന്നാൽ, അത്ലറ്റികോ തോൽക്കാൻ ഒരുക്കമായിരുന്നില്ല. 70ാം മിനിറ്റിൽ ഹെഡറിലൂടെ സ്റ്റെഫാൻ സാവിചും 90ാം മിനിറ്റിൽ ഹെഡറിലൂടെ തന്നെ ഹെക്ടർ ഹെരേരയും സ്കോർ ചെയ്തതോടെ അത്ലറ്റികോ ഒപ്പംപിടിച്ചു. അവസാനഘട്ടത്തിൽ റൊണാൾഡോ വിജയ ഗോളിനടുത്തെത്തിയെങ്കിലും സ്കോർ ചെയ്യാനായില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലോകോമോട്ടീവ് മോസ്കോ 2-1ന് ബയർ ലെവർകൂസനെ കീഴടക്കി. ഗ്രിഗോർസ് ക്രിചോവെയ്കും (16) ദിമിത്രി ബാരിനോവും (37) റഷ്യൻ ക്ലബിനായി വലകുലുക്കിയപ്പോൾ ബെനഡ്കിട് ഹോവെഡെസിെൻറ (25) ദാന ഗോളാണ് ജർമൻ ക്ലബിന് ആശ്വാസമായത്.
ഈസി സിറ്റി, ബയേൺ
ഗ്രൂപ് സിയിൽ ശാക്റ്റർ ഡൊണസ്കിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ഈസി വാക്കോവറായിരുന്നു. റിയാദ് മെഹ്റസ് (24), ഇൽകായ് ഗുൻഡോഗൻ (38), ഗബ്രിയേൽ ജീസസ് (76) എന്നിവരാണ് സിറ്റിക്കായി സ്കോർ ചെയ്തത്. യുക്രെയ്ൻ ക്ലബിനെതിരെ ആധികാരിക പ്രകടനമായിരുന്നു ഇംഗ്ലീഷ് ചാമ്പ്യന്മാരുടേത്. എയ്മറിക് ലാപോർട്ടെക്ക് പിന്നാലെ ജോൺ സ്റ്റോൺസും പരിക്കേറ്റ് പുറത്തായതോടെ പ്രതിരോധ പ്രതിസന്ധിയിലായ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള ഹോൾഡിങ് മിഡ്ഫീൽഡർ ഫെർണാണ്ടീന്യോയെ നികോളസ് ഒട്ടമെൻഡിക്കൊപ്പം പ്രതിരോധമധ്യത്തിൽ വിന്യസിച്ചാണ് അതിന് പരിഹാരംകണ്ടത്.
സീസണിെൻറ തുടക്കത്തിൽ സ്പെയ്നിൽനിന്ന് റോഡ്രിയെത്തിയതോടെ ഹോൾഡിങ് മിഡ്ഫീൽഡർ സ്ഥാനം നഷ്ടമായ ഫെർണാണ്ടീന്യോ മികച്ച പ്രകടനവുമായി കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സഗ്രെബ് 4-0ത്തിന് ഇറ്റലിയിൽനിന്നുള്ള അത്ലാൻറയെ തകർത്തു. ഹാട്രിക് നേടിയ മിസ്ലാവ് ഒറിസിച് (31, 42, 68) ആയിരുന്നു ഡൈനാമോയുടെ ഹീറോ. മരിൻ ലോവാകിെൻറ (10) വകയായിരുന്നു മറ്റൊരു ഗോൾ.
ഗ്രൂപ് ബിയിൽ പൂർണമായും ഏകപക്ഷീയമായ മത്സരത്തിലാണ് ജർമൻ കരുത്തരായ ബയേൺ മ്യൂണിക് െസർബിയൻ ടീം റെഡ്സ്റ്റാർ ബൽഗ്രേഡിനെ തോൽപിച്ചത്. കിങ്സ്ലി കോമാൻ (34), റോബർട്ട് െലവൻഡോവ്സ്കി (80), തോമസ് മ്യൂളർ (90+1) എന്നിവരായിരുന്നു സ്കോറർമാർ. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ നിലവിലെ റണ്ണേഴ്സപ്പായ ടോട്ടൻഹാമിനെ ഗ്രീക്ക് ക്ലബ് ഒളിമ്പ്യാകോസ് 2-2നാണ് തളച്ചത്. ഹാരി കെയ്ൻ (26 -പെനാൽറ്റി), ലൂകാസ് മൗറ (30) എന്നിവരുടെ ഗോളിൽ മുന്നിൽ കടന്ന ടോട്ടൻഹാമിനെതിരെ ഡാനിയേൽ പോഡൻസ് (44), മാത്യു വാൽബ്യൂന (54 -പെനാൽറ്റി) എന്നിവരിലൂടെയാണ് ഒളിമ്പ്യകോസ് തിരിച്ചടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.