ചാമ്പ്യൻസ് ലീഗിന് ഇന്ന് കിക്കോഫ്; ബാഴ്സലോണ യുവൻറസിനെതിരെ
text_fieldsപോയവർഷത്തെ വീരകഥകളും കണ്ണീരും മറക്കാം. ഇനി പുതിയ പോരാട്ടങ്ങളുടെ നാളുകൾ. യൂറോപ്പിലെ ചാമ്പ്യന്മാരിലെ ചാമ്പ്യന്മാരെ കണ്ടെത്തുന്ന യുവേഫ ലീഗിന് ഇന്ന് പന്തുരുണ്ട് തുടങ്ങും. പ്രാർഥനയോടെ കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷകളുമായി ക്ലബുകൾ ഇന്ന് കളത്തിലിറങ്ങും. ഇംഗ്ലണ്ടിൽനിന്ന് യൂറോപ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡും പ്രീമിയർ ലീഗ് പിടിച്ചടക്കിയ ചെൽസിയും വൻകരയുടെ ഒന്നാം നിര പോരാട്ട വേദിയിൽ തിരിച്ചെത്തുേമ്പാൾ, പകയുടെ കെടാത്ത തീക്കനലുമായി സ്പാനിഷ് കരുത്തരായ ബാഴ്സലോണയും യുവൻറസും ആദ്യ ദിനം തന്നെ നേർക്കുനേർ ഏറ്റുമുട്ടും. സ്പെയിനിൽ നിന്ന് അത്ലറ്റികോ മഡ്രിഡും ഫ്രാൻസിൽനിന്ന് താരപദവിയോടെ പി.എസ്.ജിയും, ജർമനിയിൽ നിന്ന് ബയേൺ മ്യൂണിക്കും കളത്തിലിറങ്ങുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് നാളെയാണ് മത്സരം. നാല് ടീമുകളടങ്ങിയ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ടിലേക്ക് നേരിട്ട് യോഗ്യത നേടും.
A ബെൻഫിക്ക, മാഞ്ചസ്റ്റർ യുനൈറ്റഡ്്, എഫ്.സി ബാസൽ, സി.എസ്.കെ മോസ്കോ
ഒരു വർഷം കാഴ്ചക്കാരായിരുന്ന ശേഷം മികച്ച ടീമായും യൂറോപ ജേതാക്കളുമായാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ വരവ്. ഇക്കുറി കോച്ച് മൗറീന്യോയും ‘ഹാപ്പി’യാണ്. ഗ്രൂപ് ‘എ’യിൽ ഇടം ലഭിച്ചപ്പോൾ താരതമ്യേന ദുർബലരായ സി.എസ്.കെ മോസ്കോ, ബാസൽ ടീമുകളാണ് കൂടെയുള്ളത്. പേടിക്കേണ്ടത് പോർചുഗീസുകാരായ ബെൻഫിക്കയെമാത്രം. സ്വിസ് ടീം ബാസലിനെതിരെ ഇന്ന് കളത്തിലെത്തുേമ്പാൾ മികച്ച തുടക്കമാണ് മൗറീന്യോയുടെ ലക്ഷ്യം.
B ബയേൺ മ്യൂണിക്, പി.എസ്.ജി, ആൻഡർലഷ്റ്റ്, സെൽറ്റിക്
ബാഴ്സയിൽനിന്നും മോണകോയിൽനിന്നും വൻതുക പ്രതിഫലത്തിനെത്തിയ നെയ്മർ-എംബാപ്പെ താരങ്ങളുടെ യൂറോപ്യൻ മുന്നേറ്റം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഗ്രൂപ്പിൽ ഫ്രഞ്ച് വമ്പന്മാർക്ക് വെല്ലുവിളി ഉയർത്തുന്നത് അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ ബയേൺമ്യൂണിക്കാണ്. കോടികളെറിഞ്ഞ് താരങ്ങളെ വാങ്ങിക്കൂട്ടിയ പി.എസ്.ജിയെ അളക്കുന്നതും ജർമൻ വമ്പന്മാർക്കെതിരായ ഇൗ മത്സരത്തോടെയായിരിക്കും. സ്കോട്ട്ലൻഡ് ടീം സെൽറ്റികാണ് കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പി.എസ്.ജിയുടെ ആദ്യ എതിരാളികൾ. ബയേൺ ആൻഡർലെഷ്റ്റിനെ നേരിടും.
C ചെൽസി, അത്ലറ്റികോ മഡ്രിഡ്, റോമ, ഗരബാഗ് എഫ്.കെ
അസർബൈജാനിൽ നിന്ന് യൂറോപ്യൻ പോരാട്ടത്തിനെത്തുന്ന ആദ്യ ടീം എന്ന ചരിത്രം കുറിച്ചാണ് ഗരാബാഗ് വരുന്നതെങ്കിലും എത്തിപ്പെട്ടത് പുലിമടയിലാണ്. ഗ്രൂപ് ‘സി’യിൽ ഏറ്റുമുേട്ടണ്ടത് ചെൽസി, അത്ലറ്റികോ മഡ്രിഡ്, റോമ എന്നിവരോട്. എന്തായാലും പൊരുതാൻ തന്നെയാണ് പുതുനിരക്കാരുടെ ഒരുക്കം.
D യുവൻറസ്, ബാഴ്സലോണ, ഒളിമ്പിയാകോസ്, സ്പോർട്ടിങ്
കഴിഞ്ഞ വർഷം ബാഴ്സയുടെ വഴിമുടക്കിയ യുവൻറസ് ഒരേ ഗ്രൂപ്പിൽ വന്നത് യാദൃച്ഛികം മാത്രം. ആദ്യ പേരാട്ടത്തിന് ന്യൂകാപിലേക്ക് യുവൻറസ് എത്തുേമ്പാൾ, പഴയ കണക്ക് വീട്ടാനായിരിക്കും ബാഴ്സ കളത്തിലെത്തുന്നത്. മറ്റ് രണ്ട് എതിരാളികൾ ചെറു സംഘങ്ങളായതിനാൽ നോക്കൗട്ട് അനായാസമാവുമെന്ന പ്രതീക്ഷയിലാണ് ബാഴ്സയും യുവൻറസും.
E സ്പാർട്ടക് മോസ്കോ, സെവിയ്യ, ലിവർപൂൾ, മാരിബർ
പ്ലേ ഒാഫ് വഴി ചാമ്പ്യൻസ് ലീഗ് ടിക്കറ്റുറപ്പിച്ച ലിവർപൂളും സ്പാനിഷ് കരുത്തരായ സെവിയ്യയുമാണ് ഇൗ ഗ്രൂപ്പിലെ ഫേവറിറ്റുകൾ.
F ഷാക്തർ ഡോണസ്ക്, മാഞ്ചസ്റ്റർ സിറ്റി, നാപോളി, ഫെയ്നൂർദ്
യുക്രെയ്ൻ ക്ലബ് ഷാക്തറും ഡച്ച് ക്ലബ് ഫെയ്നൂർദുമുള്ള ഇൗ ഗ്രൂപ്പിൽ പെപ് ഗ്വാർഡിയോളയും സംഘവും സുരക്ഷിതരാണ്. പേടിക്കേണ്ടത് ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപോളിയെ മാത്രം.
G മോണകോ, പോർേട്ടാ, ബെസിക്റ്റാസ്, ലീപ്സിഗ്
കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ മോണകോക്ക് ഇക്കുറി എംബാപ്പെ, ബെർണാഡോ സിൽവ, ബെഞ്ചമിൻ മെൻഡി എന്നിവരില്ലാെതയാണ് കളത്തിലെത്തുന്നത്. ഗ്രൂപ്പിൽ മുഖ്യ എതിരാളി പോർേട്ടാ മാത്രം.
H റയൽ മഡ്രിഡ്, ബൊറൂസിയ ഡോർട്ട്മുണ്ട്, േടാട്ടൻഹാം, അപോയൽ നിസോസിയ
ചാമ്പ്യൻസ് ലീഗിലെ മരണഗ്രൂപ്പാണിത്. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡും, ജർമൻ കരുത്തരായ ബൊറൂസിയയും ഇംഗ്ലീഷ് ടീം ടോട്ടൻഹാമും ഒന്നിച്ചെത്തുേമ്പാൾ, ജേതാക്കളെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. നാളെയാണ് ഇൗ ഗ്രൂപ്പിലെ മത്സരങ്ങൾ. ഹാട്രിക് കിരീടത്തിലേക്ക് തുടക്കം തന്നെ ശുഭകരമാക്കാനാണ് സിദാനും സംഘവും ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.