റയൽ vs നാപോളി, ബയേൺ മ്യൂണിക് vs ആഴ്സനൽ; ചാമ്പ്യൻസ് ലീഗിൽ ജീവന്മരണ പോരാട്ടങ്ങൾ
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ഇന്നും നാളെയും ജീവന്മരണ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് ആദ്യ പാദത്തിലെ ജയത്തിെൻറ മുൻതൂക്കത്തിൽ ഇന്ന് രാത്രിയിൽ ഇറ്റാലിയൻ ക്ലബ് നാപോളിയെ എതിരാളിയുടെ മണ്ണിൽ നേരിടും. ആദ്യ പാദത്തിൽ 3-1ന് ജയിച്ചതിെൻറ മുൻതൂക്കത്തിലാണ് സിനദിൻ സിദാനും സംഘവും. രണ്ടാം അങ്കം ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ബയേൺ മ്യൂണികും ആഴ്സനലും തമ്മിൽ. മ്യൂണികിൽ നടന്ന ആദ്യ പാദത്തിൽ 5-1ന് ആഴ്സനലിനെ തകർത്തതിെൻറ ആത്മവിശ്വാസത്തിലാണ് ബയേൺ ലണ്ടനിലെത്തിയത്. സ്വന്തം ഗ്രൗണ്ടിലാണ് കളിയെങ്കിലും നിലവിലെ തിരിച്ചടികളെ മറികടന്ന് തിരിച്ചെത്തുക ആഴ്സനലിന് ബാലികേറാമല.
ബുധനാഴ്ച രാത്രിയിലാണ് ഫുട്ബാൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. ഫ്രഞ്ച് മണ്ണിലെ ആദ്യ പാദത്തിൽ തോറ്റ ബാഴ്സലോണ പി.എസ്.ജിയെ നൂകാംപിൽ നേരിടും. 4-0ത്തിെൻറ തോൽവി മറികടക്കാൻ അഞ്ച് ഗോൾ വ്യത്യാസത്തിലെ ജയമാണ് ബാഴ്സയുടെ ലക്ഷ്യം. ബൊറൂസിയ ഡോർട്മുണ്ടും ബെൻഫികയും തമ്മിലാണ് രണ്ടാം അങ്കം. ആദ്യ കളിയിൽ ബെൻഫിക 1-0ത്തിന് ജയിച്ചിരുന്നു.
ഇറ്റലി പിടിക്കാൻ റയൽ
വിമാനം പിടിച്ചെത്തിയ ആരാധകരെയും ഇതിഹാസതാരം ഡീഗോ മറഡോണയെയും സാക്ഷിയാക്കിയായിരുന്നു മഡ്രിഡിലെ ആദ്യപാദത്തിൽ നാപോളി, റയലിനോട് തോറ്റത്. മൂന്ന് ഗോൾ വഴങ്ങിയെങ്കിലും എതിരാളിയുടെ മണ്ണിൽ നേടിയ ഒരു ഗോളാണ് ഇന്ന് സ്വന്തം നാട്ടിലിറങ്ങുേമ്പാൾ നാപോളിയുടെ അവശേഷിക്കുന്ന കച്ചിത്തുരുമ്പ്. തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പ്രവേശനമുറപ്പിക്കാൻ അതിമോഹവുമായാണ് ഇറ്റാലിയൻ സംഘം റയലിനെതിരെ ഇന്നിറങ്ങുന്നത്. ഉജ്ജ്വല ഫോമിലുള്ള ചാമ്പ്യന്മാരെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാൽ, എവേ ഗോളിെൻറ ബലം നാപോളിക്ക് അനുകൂലമാവുമെന്ന വിദൂരസാധ്യത. പക്ഷേ, കണക്കുകൂട്ടലുകൾ േപാലെയാവില്ല കാര്യങ്ങൾ.
ഒരു പരീക്ഷണത്തിന് അവസരം നൽകാതെ ജയിച്ചുതന്നെ മടങ്ങാനാണ് റയൽ എത്തുന്നത്. അതിെൻറ മുന്നൊരുക്കമായിരുന്നു സ്പാനിഷ് ലാ ലിഗയിൽ െഎബറിനെതിരെ ശനിയാഴ്ച രാത്രിയിലെ മത്സരത്തിൽ മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം നൽകിയത്. ഡാനി കാർവാൽ, മാഴ്സലോ, ടോണി ക്രൂസ്, ഇസ്കോ എന്നിവരെ ബെഞ്ചിലിരുത്തി, ക്രിസ്റ്റ്യാനോക്ക് വിശ്രമം, ഗാരെത് ബെയ്ൽ സസ്പെൻഷൻ കാരണവും ഇറങ്ങിയില്ല. ചുരുക്കത്തിൽ പൂർണ വിശ്രമം കഴിഞ്ഞാണ് താരനിര ഇറ്റലിയിലെത്തുന്നത്. ഒരു േഗാളെങ്കിലും നേടിയാൽ റയലിന് ക്വാർട്ടർബർത്ത് അനായാസമാവും.
മറുപക്ഷത്ത് നാപോളിയും മികച്ച തയാറെടുപ്പിലാണ്. സീരി ‘എ’യിൽ അവസാന മത്സരത്തിൽ റോമക്കെതിരെ ഇരട്ടഗോളടിച്ച ബെൽജിയക്കാരൻ ദ്രീസ് മെർടൻസ്, മാറെക് ഹാംസിക്, ജോസ് കലിയോൺ, മഡ്രിഡിൽ ആശ്വാസഗോൾ നേടിയ ലോറെൻസോ ഇൻസിഗ്നെ എന്നിവരിലൂടെ മികച്ച അറ്റാക്കിങ് കോമ്പിനേഷനാണ് കോച്ച് മൗറിസിയോ സാറി ഒരുക്കുന്നത്. എന്നാൽ, എതിരാളി ആക്രമിച്ചുകയറുേമ്പാൾ പ്രത്യാക്രമണമാണ് എന്നും സിദാെൻറ കരുത്തും വിജയവും.
പാളയത്തിലെ പടയടങ്ങാതെ പീരങ്കിപ്പട
പാളയത്തിലെ പടയടങ്ങാതെ, എങ്ങനെ യുദ്ധം ജയിക്കും. അതും ശത്രുവിൽനിന്ന് ബഹുദൂരം പിന്നിൽനിൽക്കെ. അങ്ങനെയൊരു അവസ്ഥയിലാണ് ആഴ്സനൽ സ്വന്തം ഗ്രൗണ്ടിൽ രണ്ടാം പാദ പോരാട്ടത്തിനിറങ്ങുന്
കോച്ചുമായി ഉടക്കിനിൽക്കുേമ്പാഴും ആഴ്സനലിന് ജീവൻ നൽകാൻ സാഞ്ചസിെൻറ സാന്നിധ്യം അനിവാര്യമാണ്. ലിവർപൂളിനെതിരായ െപ്ലയിങ് ഇലവന് പുറത്തായ സാഞ്ചസ് പകരക്കാരനായെത്തിയപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.