Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​റ്റോക്ക്​സിറ്റിയെ...

സ്​റ്റോക്ക്​സിറ്റിയെ ഗോളിൽ മുക്കി ചെൽസി

text_fields
bookmark_border
സ്​റ്റോക്ക്​സിറ്റിയെ ഗോളിൽ മുക്കി ചെൽസി
cancel

ലണ്ടൻ: സ്​റ്റോക്ക്​സിറ്റിയെ അഞ്ചു ഗോളിന്​ മുക്കി പ്രീമിയർ ലീഗിൽ ചെൽസിയുടെ കുതിപ്പ്​. മൂന്നാം മിനിറ്റിൽ വിങ്ങർ അ​േൻറാണിയോ റോഡിഗറാണ്​ ഗോൾ വേട്ടക്ക്​ തുടക്കമിട്ടത്​. വില്യം ഒരുക്കിക്കൊടുത്ത പന്തിലാണ്​ താരത്തി​​െൻറ ഗോൾ. മൂന്ന്​ മിനിറ്റ്​ വ്യത്യാസത്തിൽ ചെൽസിക്ക്​ രണ്ടാം ഗോളുമെത്തി. 

ഡാനി ഡ്രിങ്ക്​വാട്ടറാണ്​ ഇത്തവണ വലകുലുക്കിയത്​. ആദ്യ പകുതിയിലെ ചെൽസിയുടെ അവസാന ഗോൾ പെഡ്രോയും(23ാം മിനിറ്റ്​) നേടി. മൂന്ന്​ മാറ്റങ്ങളുമായി രണ്ടാം പകുതി ചെൽസി ആക്രമണം കനപ്പിച്ചു. 73ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി വില്യം സ്​റ്റോക്കി​​െൻറ വലയിലേക്ക്​ നാലാം ഗോളും കയറ്റി. ചെൽസിക്ക്​ ഇതോടെ 45 പോയൻറായി. ഒടുവിൽ ഡേവിഡ്​ സാപ്പ​േകാസ്​റ്റ(88) ചെൽസിയുടെ പട്ടിക തികച്ചു. മറ്റു മത്സരങ്ങളിൽ ബേൺമൗത്ത്​ എവർട്ടനെയും (2-1) ലിവർപൂൾ ലെസ്​റ്റർ സിറ്റിയെയും( 2-1) തോൽപിച്ചു. ലിവർപൂളിനായി മുഹമ്മദ്​ സലാഹ്​ രണ്ടു ഗോളുകൾ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chelseafootballeplmalayalam newssports news
News Summary - Chelsea 5 Stoke City -Sports news
Next Story