ആശാനും ശിഷ്യനും നേർക്കുനേർ; ചെൽസി, ടോട്ടൻഹാം പോരാട്ടം ഇന്ന്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി, ടോട്ടൻഹാം സൂപ്പർ പോരാട്ടം. ലണ്ടൻ ഡെർബിയുടെ പ്രാധാന്യത്തിനു പു റമേ പഴയ ആശാൻ ഹോസെ മൗറീേന്യായും ശിഷ്യൻ ഫ്രാങ്ക് ലാംപാർഡും നേരിട്ടേറ്റുമുട്ടുന്നു എന്ന കൗതുകവും ഇക്കുറിയ ുണ്ട്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇന്ത്യൻ സമയം വൈകീട്ട് ആറിനാണ് പോരാട്ടം.
മൗറീേന്യാ ചെൽസി പരിശീലകനായ കാലത്ത് അദ്ദേഹത്തിെൻറ പ്രധാന കുന്തമുനയായിരുന്നു ലാംപാർഡ്. 2004 മുതൽ 2007 വരെ മൗറീന്യോ പരിശീലകനായ കാലത്താണ് ചെൽസി യൂറോപ്പിലെ മുൻനിര ടീമായി വളർന്നത്. രണ്ടുതവണ തുടർച്ചയായി ചെൽസിയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കിയ മൗറീന്യോ സ്റ്റാഫോർഡ് ബ്രിഡ്ജിൽ തിരിച്ചെത്തി 2014ലും ചെൽസിയെ കിരീടമണിയിച്ചിരുന്നു.ചെൽസി വിജയതീരമണിയുേമ്പാഴെല്ലാം മൗറീന്യോയുടെ മാനസപുത്രനായി ടീമിലുണ്ടായിരുന്നയാളാണ് ഫ്രാങ്ക് ലാംപാർഡ്.
അതൊക്കെ പഴങ്കഥ, കാലത്തിനൊപ്പം ഇരുവരുടെയും ചുമതലകളും റോളും മാറി. മൗറീന്യോ ടോട്ടൻഹാം ഹോട്സ്പറിെൻറ കോച്ചായി അങ്കത്തിറങ്ങുേമ്പാൾ മറുപുറത്ത് ചെൽസിയുടെ പരിശീലകനായി എത്തുന്നത് പഴയ ശിഷ്യൻ ഫ്രാങ്ക് ലാംപാർഡ് ആണ്. ഇരുടീമുകളും 26 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ചെൽസി 41 പോയേൻറാടെ നാലാമതും ടോട്ടൻഹാം 40 പോയേൻറാടെ അഞ്ചാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.