സിറ്റിക്ക് ചരിത്രനേട്ടം, ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ ചെൽസി
text_fieldsലണ്ടൻ: അവസാന മത്സരത്തിെൻറ അവസാന മിനിറ്റിൽ പിറന്ന ഗോളുമായി മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതു ചിത്രത്തിന് അവകാശികളായി. സീസണിെൻറ കൊട്ടിക്കലാശത്തിൽ സതാംപ്ടണെതിരെ 94ാം മിനിറ്റിൽ ഗബ്രിയേൽ ജീസസിലൂടെ നേടിയ ഗോളിൽ സിറ്റി ജയിച്ചപ്പോൾ പോയൻറ് നേട്ടം 100ലെത്തി. ഇതാദ്യമായാണ് ഒരു ക്ലബ് സെഞ്ച്വറി തികക്കുന്നത്. മിന്നൽ കുതിപ്പ് നടത്തിയ പെപ് ഗ്വാർഡിയോളയുടെ പടയാളികൾ നേരത്തെതന്നെ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. പോയൻറ് നേട്ടത്തിൽ ചെൽസിയുടെ റെക്കോഡും (95) മറികടന്നു.
തോറ്റ ചെൽസി പുറത്ത്
നിർണായക മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡിനോഡ് 3-0ത്തിന് തോറ്റ ചെൽസി ചാമ്പ്യൻസ് ലീഗിൽനിന്നും പുറത്തായി. അതേസമയം, ലിവർപൂൾ അവസാന മത്സരത്തിൽ ബ്രൈറ്റൻ ആൽബിയോണിനെ 4-0ത്തിന് തോൽപിച്ച് ചാമ്പ്യൻസ് ലീഗ് ബർത്തുറപ്പിച്ചു. ആഴ്സൻ വെങ്ങറുടെ വിടവാങ്ങൽ പോരാട്ടത്തിൽ ആഴ്സനൽ ഒരു ഗോൾ ജയത്തോടെ മാനം കാത്തു.
അതേസമയം, സ്വാൻസീ സിറ്റി (33), സ്റ്റോക് സിറ്റി (33), വെസ്റ്റ്ബ്രോംവിച് (30) ടീമുകൾ അടുത്ത സീസൺ പ്രീമിയർ ലീഗിനുണ്ടാവില്ല. 17ാം സ്ഥാനക്കാരായ സതാംപ്ടൺ കഷ്ടിച്ച് സ്ഥാനം നിലനിർത്തി. ഇവർക്കു പകരം രണ്ടാം ഡിവിഷനിൽനിന്നും വോൾവർഹാംപ്ടനും കാഡിഫ് സിറ്റിയും പ്രീമിയർ ലീഗിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.