636 കോടി കെപക്ക് ചെൽസി ലോട്ടറി
text_fieldsക്ലബ് ഫുട്ബാൾ ട്രാൻസ്ഫർ വിപണിയിൽ അവസാന മണിക്കൂറിൽ ലോട്ടറിയടിച്ച് താരമായ കളിക്കാരനെയാണ് പരിചയപ്പെടുത്തുന്നത്. ഇന്നലെവരെ ഫുട്ബാൾ ആരാധകർക്ക് അപരിചിതനായിരുന്ന ഒരാൾ ഒരു പകൽകൊണ്ട് താരമായതാണ് കഥ. സ്പാനിഷ് ലാ ലിഗ ക്ലബ് അത്ലറ്റികോ ബിൽബാവോയുടെ വല കഴിഞ്ഞ രണ്ടു സീസണായി കാക്കുന്ന ഇൗ 23കാരനെ ക്ലബ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഗോൾകീപ്പറായി ചെൽസി മാറ്റിയതോടെയാണ് ലോകമറിയുന്നത്.
തിബോ കർടുവ റയൽ മഡ്രിഡിലേക്ക് കൂറുമാറുന്നതോടെ വലകാക്കാനാണ് യുവതാരത്തിന് ചെൽസി പണം വാരിയെറിയുന്നത്. ബിൽബാവോയുമായി കരാർ നിലനിൽക്കെ ‘ബൈ ഒൗട്ട് േക്ലാസ്’ നിർദേശിച്ചാണ് ചെൽസി കരാറിന് ശ്രമിക്കുന്നത്. 80 ദശലക്ഷം യൂറോ (636 കോടി രൂപ)യാണ് താരത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വാഗ്ദാനം ചെയ്തത്.
ഇൗ സീസൺ ആദ്യത്തിൽ എ.എസ്. റോമയിൽനിന്ന് ലിവർപൂൾ സ്വന്തമാക്കിയ ബ്രസീൽ ഗോൾകീപ്പർ അലിസൺ െബക്കറിെൻറ റെക്കോഡാണ് കെപ തകർത്തത്. അലിസണിനായി 75 ദശലക്ഷം യൂറോയാണ് ലിവർപൂൾ എറിഞ്ഞത്.
സ്പെയിനിനായി ഒരു മത്സരത്തിൽ മാത്രമിറങ്ങിയ കെപ കഴിഞ്ഞ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. അത്ലറ്റികോ ബിൽബാവോയിൽ യൂത്ത് കരിയർ ആരംഭിച്ച താരം 2012 മുതൽ സീനിയർ ടീമിലുണ്ടായിരുന്നു. ഇടക്കാലത്ത് ലോണിൽ മറ്റു ക്ലബുകൾക്കായും കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.