കിരീടത്തോടടുത്ത് ചെല്‍സി
text_fieldsലണ്ടന്‍: സ്വന്തംകാണികള്‍ക്ക് മുന്നില്‍ കരുത്തരായ എതിരാളിക്കെതിരെ സ്വപ്നതുല്ല്യ ജയം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടമണിയാന്‍ യോഗ്യരാണെന്ന് തെളിയിച്ച ചെല്‍സി 3-1ന് ആഴ്സനലിനെ കെട്ടുകെട്ടിച്ചു. ഇനിയൊരു തോല്‍വി വഴങ്ങിയാല്‍ ചാമ്പ്യന്‍പട്ടം സ്വപ്നം കാണാന്‍ അര്‍ഹതയില്ളെന്ന് മനസ്സിലാക്കി നന്നായി കളിച്ചെങ്കിലും പീരങ്കിപ്പടക്ക് പാടെ അടിതെറ്റി. ഇതോടെ ഒരുടീമില്‍നിന്നും ഭീഷണിയില്ലാതെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ നീലപ്പടക്ക് ഒന്നാം സ്ഥാനം ഭദ്രം. 14 കളികള്‍ ബാക്കിനില്‍ക്കെ മുഖ്യ എതിരാളികള്‍ ഇനി കുറവാണ് എന്നതിനാല്‍തന്നെ ചാമ്പ്യന്‍പട്ടം ഏറക്കുറെ ചെല്‍സി ഉറപ്പിക്കുകയും ചെയ്തു. 24 കളികള്‍ പൂര്‍ത്തീകരിച്ച ചെല്‍സിക്ക് 59 പോയന്‍റായപ്പോള്‍ ആഴ്സനലിന് 47 പോയന്‍റാണുള്ളത്.
13ാം മിനിറ്റില്‍ സ്പാനിഷ് ഡിഫന്‍റര്‍ മാര്‍ക്കോസ് അലന്‍സോ ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്. പിന്നീട് രണ്ടാം പകുതിയിലെ 53ാം മിനിറ്റില്‍ എഡന്‍ ഹസാഡിന്‍െറ മാസ്മരിക ഗോള്‍. ആഴ്സണല്‍ നിരയിലെ നാല് പ്രതിരോധ പോരാളികളെ കബളിപ്പിച്ച് ഒറ്റക്കായിരുന്നു ഈ ഗോള്‍. അവസാനം 85ാം മിനിറ്റില്‍ ആഴ്സനല്‍ ഗോളി പീറ്റര്‍ ചെക്കിന്‍െറ ‘മണ്ടത്തരം’ ഫ്രാബ്രിഗാസ് ഗോളാക്കിയതോടെ ആഴ്സനല്‍ പൂര്‍ണമായി കീഴടങ്ങി. 90ാം മിനിട്ടില്‍ ഒലിവര്‍ ജിറൂദ് സന്ദര്‍ശകര്‍ക്ക് ആശ്വാസ ഗോള്‍ സമ്മാനിച്ചു.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂളിനെ ഹള്‍സിറ്റി 2-0ത്തിന് തോല്‍പിച്ചു. ഗോള്‍മഴപെയ്ത മറ്റു പോരാട്ടങ്ങളില്‍ എവര്‍ട്ടന്‍ 6-3ന് ബേണ്‍മൗത്തിനെയും, സണ്ടര്‍ലന്‍ഡ് 4-0ത്തിന് ക്രിസ്റ്റല്‍ പാലസിനെയും, വെസ്റ്റഹാം യുനൈറ്റഡ് 3-1ന് സതാംപ്ടനെയും തോല്‍പിച്ചു. എഫ്.എ കപ്പിലും ലീഗ് കപ്പിലും പുറത്തായ ലിവര്‍പൂളിനെ നിസ്സഹായരാക്കിയാണ് ഹള്‍സിറ്റി തകര്‍പ്പന്‍ ജയം നേടിയത്. ആല്‍ഫ്രഡ് എന്‍ഡായെ, ഒമര്‍ നിസെ എന്നിവര്‍ സ്കോര്‍ ചെയ്തു. 46 പോയന്‍റുമായി നാലാം സ്ഥാനത്താണ് ലിവര്‍പൂള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.