ആശാൻെറ ടീമിനെ കെട്ടുകെട്ടിച്ച് ശിഷ്യൻെറ ടീം; ടോട്ടൻഹാമിനെതിരെ ചെൽസിക്ക് ജയം
text_fieldsലണ്ടൻ: ഹോസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ തകർത്ത് പഴയ ശിഷ്യനായ ഫ്രാങ്ക് ലാംപാർഡിൻെറ ചെൽസി ചുണക്കുട്ടികൾ. പ ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി വിജയം നേടിയത്. ഒലിവിയർ ജ ിറൂദ്, മാർകോസ് അലോന്‍സോ എന്നിവരാണ് ചെല്‍സിക്ക് വേണ്ടി വലകുലുക്കിയത്. എന്നാൽ റൊഡിഗറുടെ സെല്‍ഫ് ഗോൾ വേണ്ടിവന്നു ടോട്ടന്‍ഹാമിന് ആശ്വാസംകണ്ടെത്താൻ.
15ാം മിനിറ്റില്‍ ജോര്‍ജ്ജീനോ നല്‍കിയ പാസ്സ് ജിറൂദ് ഗോൾവല ലക്ഷ്യമാക്കിയടിച്ചെങ്കിലും ടോട്ടൻഹാം ഗോളി ലോറീസ് തട്ടിയകറ്റി. എന്നാൽ പന്ത് വീണ്ടും ജിറൂദിന്‍റെ കാൽക്കീഴിലായതോടെ ലക്ഷ്യം തെറ്റാതെ ഗോൾ വലയിലേക്ക് പായിക്കുകയായിരുന്നു. ചെൽസിക്ക് വേണ്ടി ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ജിറൂദിൻെറ ഗോളടി. രണ്ടാം പകുതിയില്‍ അലോന്‍സയിലൂടെ ചെല്‍സി ലീഡ് രണ്ടാക്കിയുയർത്തി. 89ാം മിനിറ്റില്‍ റൊഡിഗറുടെ സെല്‍ഫ് ഗോളാണ് ടോട്ടന്‍ഹാമിന് ആശ്വാസമായത്.
പഴയ ആശാൻ ഹോസെ മൗറീന്യോയും ശിഷ്യൻ ഫ്രാങ്ക് ലാംപാർഡും നേരിട്ടേറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ചേർന്നതോടെ ഇന്നത്തെ മത്സരത്തിന് ആവേശം ഇരട്ടിയായിരുന്നു. മൗറീന്യോ ചെൽസി പരിശീലകനായ കാലത്ത് അദ്ദേഹത്തിെൻറ പ്രധാന കുന്തമുനയായിരുന്നു ലാംപാർഡ്. മൗറീന്യോ ടോട്ടൻഹാം ഹോട്സ്പറിെൻറ കോച്ചായി അങ്കത്തിനിറങ്ങിയപ്പോൾ മറുപുറത്ത് ചെൽസിയുടെ പരിശീലകനായി എത്തിയത് പഴയ ശിഷ്യൻ ഫ്രാങ്ക് ലാംപാർഡായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.