ഹസാർഡിന് ഇരട്ട ഗോൾ; യുറോപ്പ ലീഗിൽ ആഴ്സനലിനെ തകർത്ത് ചെൽസി
text_fieldsബാക്കു: എദൻ ഹസാർഡ് ബാക്കുവിലെ പുൽമൈതാനത്ത് തകർത്താടിയപ്പോൾ ആഴ്സണലിനെ തകർത്ത് യുറോപ്പ ലീഗ് കിരീടം ചെൽ സിയുടെ ഷോക്കേസിലേക്ക്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു കലാശപ്പോരിലെ ചെൽസിയുടെ ജയം. പരിശീലക വേഷത്ത ിൽ മൗറീ സാരിയുടെ ആദ്യ കിരീടം നേട്ടം കൂടിയായിരുന്നു ബാക്കുവിലേത്.
പതുക്കെ തുടങ്ങി പിന്നീട് കത്തി കയറുകയായിരുന്ന കലാശപോരിൽ ചെൽസി. ആദ്യ പകുതി തീർത്തും വിരസമായിരുന്നു. ശ്രദ്ധേയമായ നീക്കങ്ങളൊന്നും ആദ്യപകുതിയിൽ ഇരു ടീമുകളും നടത്തിയില്ല. എന്നാൽ, രണ്ടാം പകുതിയിൽ ചെൽസി വർധിത വീര്യത്തോടെ കളിച്ചതോടെ മികച്ച നീക്കങ്ങൾ പിറന്നു.
രണ്ടാം പകുതിയുടെ നാലം മിനുട്ടിൽ ഒളിവർ ജിറൂഡിൻെറ ഗോളിലൂടെ ചെൽസി മുന്നിെലത്തി. 60ാം മിനുട്ടിൽ പെഡ്രോ ചെൽസിയുടെ ലീഡുയർത്തി. ഹസാർഡായിരുന്നു ഗോളിന് വഴിയൊരുക്കിയത്. 65ാം മിനുട്ടിൽ ഹസാർഡിൻെറ ഗോൾ കൂടി പിറന്നതോടെ ചെൽസി മൽസരത്തിൽ വ്യക്തമായ മുൻതൂക്കം നേടി. പെനാൽറ്റിയിലൂടെയായിരുന്നു ഹസാർഡിൻെറ ആദ്യ ഗോൾ. 69ാം മിനുട്ടിൽ ഇവോബിയിലൂടെ ആഴ്സണൽ ഗോൾ മടക്കിയെങ്കിലും മൽസരത്തിലേക്ക് തിരിച്ചു വരാൻ ഗോൾ പര്യാപ്തമായിരുന്നില്ല. 72ാം മിനുട്ടിൽ ഹസാർഡിൻെറ രണ്ടാം ഗോളും ചെൽസിയുടെ നാലാം ഗോളും പിറന്നതോടെ ആഴ്സണൽ കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.