ആറാടി ചെന്നൈ; അവസാനിച്ച് ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗോൾ മഴയിൽ തണുത്തുറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് പ്ര തീക്ഷകൾ. സ്വപ്നങ്ങളിലേക്ക് വല കാക്കാനിറങ്ങിയ ആതിഥേയ ഗോളി ടി.പി. രഹ്നേഷിെൻറ പിഴ വിൽ പിടിച്ചുകയറിയ ചെന്നൈയിൻ എഫ്.സി അവസരങ്ങൾ മുതലെടുത്ത് അരഡസൻ തവണ നിറയൊഴി ച്ചപ്പോൾ മഞ്ഞപ്പട തോറ്റമ്പിയത് 6-3ന്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ബർത്തലോമിയു ഒഗ ്ബച്ചെയുടെ തകർപ്പൻ ഹാട്രിക് ചെന്നൈയിെൻറ ഗോൾവർഷത്തിൽ മുങ്ങിേപ്പായ ‘തെക്കൻ െ ഡർബി’യിൽ തിരിച്ചടികളേറ്റുവാങ്ങി ബ്ലാസ്റ്റേഴ്സിെൻറ േപ്ലഓഫ് പ്രതീക്ഷകൾ ഏെറക്കുറെ അവസാനിച്ചു. റാഫേൽ ക്രിവെല്ലാറോ, നെറിജസ് വൽസ്കിസ്, ലാലിയാൻസുവാല ചാങ്തെ എന്നിവർ ചെന്നൈയിനുവേണ്ടി രണ്ടുവട്ടം വലകുലുക്കി.
കോച്ച് എൽകോ ഷെേട്ടാറിക്കൊപ്പം മുസ്തഫ നിങ്ങും വ്ലാട്കോ ഡോർബറോവും സസ്പെൻഷനിലായതോടെ ചില മാറ്റങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് നിർബന്ധിതമായിരുന്നു. കളി മുറുകുന്നതിനിടക്കാണ് രഹ്നേഷ് പൊറുക്കാനാവാത്ത തെറ്റു ചെയ്തത്. നർസാരി നീട്ടിയ മൈനസ് പാസിൽ രഹ്നേഷ് നേരെ പന്തു നൽകിയത് ചെന്നൈയുടെ ബ്രസീലിയൻ താരം ക്രിവെല്ലറോക്ക്. ഗോളിയെ കാഴ്ചക്കാരനാക്കി റാഫേൽ അനായാസം വലകുലുക്കി (39).
ആതിഥേയർ ആ ഷോക്കിൽ നിൽക്കെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എതിരാളികൾ രണ്ടുതവണകൂടി പ്രഹരമേൽപിച്ചു. വൽസ്കിസും (45) ക്രിവെല്ലറോയും (45+1) ആയിരുന്നു സ്കോറർമാർ.
ആദ്യ പകുതിക്കുശേഷം ഒരു ഗോൾ മടക്കി ബ്ലാസ്റ്റേഴ്സ് തുടങ്ങി. ജെസെൽ കാർനീറോയുടെ നെടുനീളൻ ക്രോസ് ബോക്സിൽ നിരങ്ങിനീങ്ങി ഒഗ്ബച്ചെ (48) ഗോളാക്കി. മുന്നേറ്റം കൂർപ്പിച്ച് കളി നീങ്ങുന്നതിനിടയിൽ വീണ്ടുമൊരു പിഴവ്.
ഇത്തവണ രഹ്നേഷിനെ ലക്ഷ്യമാക്കി രാജു ഗെയ്ക്വാദിെൻറ ബാക്ക് പാസാണ് പിഴച്ചത്. പന്ത് നേരെ എത്തിയത് വാൽസ്കിസിെൻറ കാലിലേക്ക്. സമയം കളയാതെ താരം ലാലിയാൻസുവാല ചാങ്തെക്ക് (59) പന്ത് കൈമാറി. പന്ത് അനായാസം ബ്ലാസ്റ്റേഴ്സ് വലയിൽ. 65ാം മിനിറ്റിൽ നായകൻ ഒഗ്ബച്ചെ ബ്ലാസ്റ്റേഴ്സിന് വീണ്ടും പ്രതീക്ഷ നൽകി.
സെർജിയോ സിഡോൻചയിൽനിന്ന് പന്തുവാങ്ങി ബോക്സിനരിൽനിന്ന് ഒഗ്ബച്ചെ ഷോട്ടുതിർത്തത് വലതുളഞ്ഞു. സ്കോർ 4-2. ആരാധകരെ ആവേശത്തിലാക്കി വീണ്ടും ഒഗ്ബച്ചെ (76). നായകന് ടൂർണമെൻറിലെ ആദ്യ ഹാട്രിക്. പക്ഷേ, ഗോളടിമേളം അവിടെയും നിന്നില്ല. ചെന്നൈയിൻ വീണ്ടും രണ്ടുതവണ വലകുലുക്കിയതോടെ ( ലാലിയാൻസുല ചാങ്തെ-80, വാൽസ്കിസ്-90) സന്ദർശകർ വിജയമുറപ്പിച്ചു. 14 കളിയിൽ 21 പോയൻറുമായി ചെന്നൈ അഞ്ചാമത്. 15 കളിയിൽ 14 േപായൻറുമായി ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.