വീണ്ടും വിസിലടിക്കാൻ ചെന്നൈ മച്ചാൻസ്
text_fieldsചാമ്പ്യന്മാരായി വന്ന് അവസാന സ്ഥാനക്കാരായി മടങ്ങിയ കഴിഞ്ഞ സീസൺ മറന്ന് വീണ്ടും വിജ യവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈയ്യിൻ എഫ്.സി ഇക്കുറി ഐ.എസ്.എല്ല ിനെത്തുന്നത്. രണ്ടുവട്ടം ചാമ്പ്യന്മാരായ രണ്ട് ടീമുകളിലൊന്നായ ചെെന്നെ വെറും രണ്ട് ജയവും മൂന്ന് സമനിലകളുമടക്കം ഒമ്പത് പോയൻറുമായി 10ാം സ്ഥാനത്താണ് അഞ്ചാം സീസൺ ഫി നിഷ് ചെയ്തത്. ചില പുത്തൻ താരങ്ങളെ ടീമിലെത്തിച്ചും പ്രധാന താരങ്ങളെ നിലനിർത്തിയും ഇംഗ്ലീഷുകാരനായ ഹെഡ്കോച്ച് ജോൺ ഗ്രിഗറിക്ക് കീഴിൽ നല്ല ഒരു സീസൺ അവർ സ്വപ്നം കാണുന്നു.
ശക്തി
യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന പുത്തൻ സ്ക്വാഡാണ് െചന്നൈയുടേത്. വിദേശ താരങ്ങളായ ഡ്രാഗോസ് ഫിർടുലെസ്കു (റൊമാനിയ), ആന്ദ്രേ ഷെംബ്രി (മാൾട്ട), റാഫേൽ ക്രിവാലെറോ (ബ്രസീൽ), മസീഹ് സെഗാനി (അഫ്ഗാനിസ്താൻ) എന്നീ താരങ്ങൾ പ്രീസീസണിൽ തിളങ്ങിയത് പ്രതീക്ഷയാണ്. നാല് പ്രീസീസൺ മത്സരങ്ങളിൽനിന്നായി 13 ഗോളുകളാണ് ടീം അടിച്ചുകൂട്ടിയത്.
ആക്രമണത്തിന് മൂർച്ചകൂട്ടാനായി ഇടതു വിങ്ങിൽ ലലിയൻസുവാല ചാങ്തെയുമുണ്ടാകുന്നതോടെ കഴിഞ്ഞ സീസണിലെ ദുർബല മുന്നേറ്റനിരയെന്ന ദുഷ്പേര് മാറ്റാനാകും. മധ്യനിരയിൽ അനിരുദ്ധ് ഥാപ്പ-ധൻപാൽ ഗണേഷ്-തോയ് സിങ് കൂട്ടുകെട്ടും ടീമിെൻറ എൻജിനായി പ്രവർത്തിക്കും. ബാറിന് താഴെ പരിചയസമ്പന്നനായ വിശാൽ കെയ്ത്താകും ഗോൾവല കാക്കുക.
ദൗർബല്യം
സ്ഥിരതയില്ലായ്മയാണ് ചെന്നൈയുടെ പ്രധാന പോരായ്മ. ഒരുദിവസം മാരക ഫോമിലാണെങ്കിൽ രണ്ടാംദിനം ടീം ശരാശരിയിൽ താഴെപ്പോകുന്നതാണ് കാണാൻ കഴിയുക. സുപ്രധാന താരങ്ങളായ മെയിൽസൺ ആൽവസും റാഫേൽ അഗസ്റ്റോയുമടക്കം ഒമ്പത് താരങ്ങളാണ് ടീം വിട്ടത്. പ്രതിരോധ നിര ശരാശരി മാത്രമാണ്. മുംബൈ സിറ്റി എഫ്.സിയിൽനിന്നും ടീമിലെത്തിച്ച ലൂസിയൻ ഗോയനിലും മസീഹ് സെഗാനിയിലുമാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.