ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലെത്തി
text_fieldsമിലാൻ: രണ്ടു മാസത്തോളം നീണ്ട ഇടവേളക്കു ശേഷം യുവൻറസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിൽ മടങ്ങിയെത്തി. കോവിഡ്-19 വ്യാപനത്തിനിടെ മാർച്ച് എട്ടിനായിരുന്നു ക്രിസ്റ്റ്യാനോ ജന്മനാടായ പോർചുഗലിലെ മെദീരയിലേക്ക് പറന്നത്. അമ്മയുടെ അസുഖത്തെ തുടർന്നായിരുന്നു അടിയന്തര യാത്ര. പിന്നീട് കോവിഡ് രൂക്ഷമായതോടെ വീട്ടിൽതന്നെ തങ്ങി. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാവുകയും, ഇറ്റാലിയൻ സീരി ‘എ’ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തതോടെയാണ് സൂപ്പർതാരം മടങ്ങിയെത്തുന്നത്.
തെൻറ സ്വകാര്യ ജെറ്റിലാണ് തിങ്കളാഴ്ച രാവിലെ ടൂറിൻ വിമാനത്താവളത്തിലെത്തിയത്. 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം മാത്രമേ താരത്തിന് പരിശീലനത്തിന് ഇറങ്ങാൻ കഴിയൂ. മേയ് 18 മുതൽ ടീം പരിശീലനം നടത്താനാണ് സർക്കാർ അനുമതി നൽകിയത്. സീസൺ പുനരാരംഭത്തിന് അനുമതി നൽകിയതോടെ 10 വിദേശ താരങ്ങളോടാണ് തിരികെയെത്താൻ യുവൻറസ് നിർദേശിച്ചത്്. ഇന്നു മുതൽ കളിക്കാർക്ക് ഒറ്റക്ക് പരിശീലനം നടത്താം.
വിദേശത്തുനിന്നെത്തിയവർക്ക് ക്വാറൻറീൻ കാലാവധിക്കു ശേഷമേ ടീമിനൊപ്പം ചേരാനാവൂ. റൊണാൾഡോക്ക് പുറമെ, യുവാൻ ക്വഡ്രാഡോ, ആരോൺ റംസി എന്നിവരും തിങ്കളാഴ്ച ഇറ്റലിയിലെത്തി.
മാർച്ച് എട്ടിന് ഇൻറർമിലാനെതിരെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു യുവൻറസിെൻറ അവസാന മത്സരം. തൊട്ടുപിന്നാലെ ടീം അംഗങ്ങളായ റുഗാനി, പൗലോ ഡിബാല, െബ്ലയ്സ് മറ്റ്യൂയിഡി എന്നിവർക്ക് രോഗബാധയും സ്ഥി രീകരിച്ചു. റുഗാനിയും മറ്റ്യൂയിഡിയും വൈകാതെ രോഗമുക്തരായിരുന്നു. എന്നാൽ, ഡിബാല ഇപ്പോഴും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.