കരിയർ നശിപ്പിക്കാൻ വ്യാജ പ്രചാരണം നടത്തുന്നു; മഞ്ഞപ്പടക്കെതിരെ പരാതിയുമായി വിനീത്
text_fieldsകൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടി ക്കാട്ടി ഇന്ത്യൻ സൂപ്പർ ലീഗ് ചെന്നൈയിൻ എഫ്.സി താരം സി.കെ. വിനീത് എറണാകുളം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. തനിക്കെതിരെ നടക്കുന്നത് ആൾക്കൂട്ട ആക്രമണങ്ങൾക്ക് സമാനമാണെന്ന് പരാതി നൽകിയശേഷം വിനീത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബോൾ ബോയിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുകയാണെന്ന് ബ്ലാസ്േറ്റഴ്സ് മുൻതാരം കൂടിയായ വിനീത് പറഞ്ഞു.
വ്യക്തിപരമായ അന്വേഷണത്തിൽ ഇതിന് പിന്നിൽ ‘മഞ്ഞപ്പട’ എന്ന പേരിലുള്ള വിവിധ വാട്ട്സ്ആപ്പ് കൂട്ടായ്മകളാണെന്ന് വ്യക്തമായിട്ടുണ്ട്. ‘മഞ്ഞപ്പട എക്സിക്യൂട്ടിവ്’ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനും പ്രസ്തുത സംഘടനയുടെ എറണാകുളം ജില്ല അധ്യക്ഷനുമായ പ്രഭുവിനെക്കുറിച്ച് ഒരു വോയ്സ് ക്ലിപ്പിൽ പരാമർശിക്കുന്നുമുണ്ടെന്ന് വിനീത് ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് വോയ്സ് ക്ലിപ്പുകളടക്കമുള്ള ഡിജിറ്റൽ തെളിവുകളും വിനീത് കമീഷണർക്ക് സമർപ്പിച്ചു. തെൻറ കരിയർ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സഹിക്കാനാകില്ല. കണക്കിൽ മാത്രമാണ് ആരാധക കൂട്ടായ്മയായ ‘മഞ്ഞപ്പട’ മുന്നിൽ. കളിക്കാരോടുള്ള സമീപനത്തിൽ അവർ പിന്നിലാണെന്നും വിനീത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.