വിനീതും മെഹ്താബും ബ്ലാസ്റ്റേഴ്സിൽ തന്നെ
text_fieldsകോഴിക്കോട്: മലയാളിതാരം സി.കെ. വിനീതും ഇൗസ്റ്റ് ബംഗാളിെൻറ മെഹ്താബ് ഹുസൈനും നാലാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. മിഡ്ഫീൽഡ് ജനറലായ മെഹ്താബുമായി കരാറിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. സി.കെ. വിനീതുമായി ചർച്ചകൾ പുരോഗമിക്കുന്നതായും ഉടൻ കരാറിൽ ഒപ്പിടുമെന്നും ക്ലബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
വെള്ളിയാഴ്ചക്കകം ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കണമെന്ന നിർദേശത്തിനുപിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് രണ്ട് സൂപ്പർ താരങ്ങളെ ക്ലബിനൊപ്പം നിലനിർത്താൻ തീരുമാനിച്ചത്. രണ്ട് ഇന്ത്യൻ താരങ്ങളെ മാത്രമേ നിലനിർത്താൻ കഴിയൂ. അതേസമയം, സന്ദേശ് ജിങ്കാൻ, റിനോ ആേൻറാ എന്നിവരെ പ്ലെയർ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാനാവും ശ്രമം. ഇവർക്കൊപ്പം ഡൽഹി ഡൈനാമോസിൽനിന്ന് സ്വതന്ത്രമായ സൂപ്പർ ഡിഫൻഡർ അനസ് എടത്തൊടികയെ ടീമിലെത്തിക്കാനും നീക്കമുണ്ട്. ലീഗിലെ മുൻനിര ക്ലബുകളെല്ലാം അനസിനായി ചരടുവലിക്കുന്നതിനാൽ കൂടുതൽ തുക മുടക്കിയാലേ കേരളത്തിലെത്തിക്കാനാവൂ.
സൂപ്പർ ലീഗ് ആദ്യ സീസൺ മുതൽ കേരള ടീമിനൊപ്പമുള്ള മെഹ്താബ് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ബംഗളൂരു എഫ്.സി താരമായിരുന്ന സി.കെ. വിനീത് 2015 സീസണിലാണ് ബ്ലാസ്റ്റേഴ്സ് നിരയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഒമ്പത് കളിയിൽ അഞ്ച് ഗോളുമായി ലീഗിലെ ഇന്ത്യക്കാരിൽ ഒന്നാമനായി. ഇക്കുറി, െഎ.എസ്.എല്ലിൽ അരങ്ങേറാനൊരുങ്ങുന്ന ബംഗളൂരു സുനിൽ ഛേത്രി, ഉദാന്ത സിങ് എന്നിവരെ നിലനിർത്തിയതോടെയാണ് വിനീത് സ്വതന്ത്രനായത്. ബംഗളൂരുവിെൻറ ഫെഡറേഷൻ കപ്പ് കിരീട നേട്ടത്തിലും മലയാളിതാരം നിർണായക സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.