ഔദ്യോഗിക പ്രഖ്യാപനമെത്തി; ക്ലബ് ബ്രൂജ് ബെൽജിയം ലീഗ് ചാമ്പ്യൻമാർ
text_fieldsബ്രസൽസ്: യൂറോപ്പിൽ പ്രഫഷനൽ ഫുട്ബാൾ സീസൺ ഉപേക്ഷിച്ച ആദ്യ ലീഗായ ബെൽജിയൻ പ്രോ ലീഗിൽ ക്ലബ് ബ്രുജെയെ ചാമ്പ്യൻമാരായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന പ്രോ ലീഗ് ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു പ്രഖ്യാപനം.
കോവിഡ് വ്യാപനത്തെത്തുടർന്ന് ജൂണിന് മുമ്പ് സീസൺ അവസാനിപ്പിക്കാനാവില്ലെന്ന് കണ്ട് ക്ലബ് ബ്രുജെയെ ഏപ്രിൽ ആദ്യ വാരം തന്നെ വിജയികളാക്കിയിരുന്നു. രണ്ടാം സ്ഥാനക്കാരായ കെ.എ.എ ജെൻറുമായി 15 പോയൻറിൻെറ ലീഡ് നേടിയായിരുന്നു ബ്രുജിൻെറ കുതിപ്പ്.
WE ZIJN #KAMP16EN! pic.twitter.com/TjqpwEACMV
— Club Brugge KV (@ClubBrugge) May 15, 2020
ലീഗിൽ ക്ലബിൻെറ 17ാം കിരീടമാണിത്. കഴിഞ്ഞ അഞ്ച് സീസണിനിടെ മൂന്നാമത്തെയും. ഇതോടെ ബ്രൂജും കെ.എ.എ ജെൻറും അടുത്ത ചാമ്പ്യൻസ് ലീഗ് സീസൺ ഗ്രൂപ്പ് ഘട്ട മത്സങ്ങൾക്ക് യോഗ്യത നേടി. മൂന്നാം സ്ഥാനക്കാരായ സ്പോർടിങ് ചാർലറോയ് യൂറോപ്പ ലീഗ് ബെർത്ത് സ്വന്തമാക്കി. എന്നിരുന്നാലും ബ്രുജും റോയൽ ആൻറ്വെർപ്പും തമ്മിലുള്ള ബെൽജിയൻ കപ്പ് ഫൈനൽ മത്സരം നടക്കാനുണ്ട്. അതിൽ ആൻറ്വെർപ് വിജയിച്ചാൽ ചെർലറോയിയെ മറികടന്ന് അവർ യൂറോപ്പ ലീഗ് കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.